Block Title

മൂല്യങ്ങൾ സംരക്ഷിക്കാൻ ശാന്തിഗിരിയിൽ ‘ദേശീയ മതാന്തര സംവാദം’ 14ന്

തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…

കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…

ഗൗതം അദാനിക്കെതിരായ യുഎസ് ക്രിമിനൽ കേസ് തള്ളി കോടതി; വിചാരണയ്ക്ക് മുമ്പേ നടപടികൾ അവസാനിച്ചു

ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…

ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ദേശീയ സമ്മേളനം സമാപിച്ചു

രണ്ടു ദിവസമായി തിരുവനന്തപുരം ശ്രീരാഗം ഓഡിറ്റോറിയത്തിൽ (പ്രൊ. വിക്ടർ ലൂയിസ് ആന്തുവാൻ നഗർ) നടന്നുവന്ന ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ്…
Categories: NEWSTRIVANDRUM

മൂല്യങ്ങൾ സംരക്ഷിക്കാൻ ശാന്തിഗിരിയിൽ ‘ദേശീയ മതാന്തര സംവാദം’ 14ന്

തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ശാന്തിഗിരി ആശ്രമത്തിൽ ‘ദേശീയ മതാന്തര സംവാദം’ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 14ന് വെള്ളിയാഴ്ച രാവിലെ 10ന് നടക്കുന്ന പരിപാടിയിൽ ‘ഇന്ത്യൻ ഭരണഘടനയും മതമൂല്യങ്ങളും’ എന്ന വിഷയമാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്.ശാന്തിഗിരി സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ആർട്സ് ആൻഡ് കൾച്ചർ വിഭാഗത്തിന്റെയും ആഭിമുഖ്യത്തിലാണ് സംവാദം സംഘടിപ്പിക്കുന്നത്.

സീറോ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി അധ്യക്ഷത വഹിക്കും.വിവിധ മതവിഭാഗങ്ങളെയും ആത്മീയ പ്രസ്ഥാനങ്ങളെയും പ്രതിനിധീകരിക്കുന്ന പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ചീഫ് സാമുവൽ തിയോഫിലോസ് മെത്രാപ്പോലീത്ത, മാതാ അമൃതാനന്ദമയീ മഠം പ്രതിനിധി സ്വാമി അമൃതാനന്ദപുരി, തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭാ പ്രതിനിധികൾ, ശിവഗിരി മഠം ഉൾപ്പെടെയുള്ള വിവിധ ആത്മീയ സ്ഥാപനങ്ങളിലെ സന്യാസിമാർ തുടങ്ങിയവർ പങ്കെടുക്കും.

കേരളത്തിലെ പ്രമുഖ മതമേലധ്യക്ഷന്മാരും വിവിധ സഭകളിലെ സന്ന്യാസിമാരും പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.സമസ്ത മതങ്ങൾക്കും തുല്യപ്രാധാന്യം നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങൾ ആഴത്തിൽ മനസ്സിലാക്കുന്നതിനും മതങ്ങൾ ഉയർത്തിപ്പിടിക്കുന്ന സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങൾ ജീവിതത്തിൽ പകർത്തുന്ന യുവതലമുറയെ വാർത്തെടുക്കുന്നതിനുമാണ് സംവാദം ലക്ഷ്യമിടുന്നത്.രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിനും ശ്രീകരുണാകര ഗുരുവിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾക്കും മുന്നോടിയായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

“ഭരണാശയം നന്മ നിറഞ്ഞതായിരിക്കണം” എന്ന ഗുരുവചനം പ്രാവർത്തികമാക്കുന്നതിനും ജനങ്ങൾക്കിടയിൽ പരസ്പര സ്നേഹവും രാജ്യസ്നേഹവും വളർത്തുന്നതിനും പരിപാടി സഹായകരമാകുമെന്ന് സംഘാടകർ പറഞ്ഞു.

Editor

Recent Posts

കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…

7 hours ago

തമിഴ് സംഘം അവാർഡുകൾ സമ്മാനിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…

8 hours ago

ഗൗതം അദാനിക്കെതിരായ യുഎസ് ക്രിമിനൽ കേസ് തള്ളി കോടതി; വിചാരണയ്ക്ക് മുമ്പേ നടപടികൾ അവസാനിച്ചു

ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…

8 hours ago

ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ദേശീയ സമ്മേളനം സമാപിച്ചു

രണ്ടു ദിവസമായി തിരുവനന്തപുരം ശ്രീരാഗം ഓഡിറ്റോറിയത്തിൽ (പ്രൊ. വിക്ടർ ലൂയിസ് ആന്തുവാൻ നഗർ) നടന്നുവന്ന ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ്…

2 days ago

അഭിഷേക് മോഹൻ ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകൻ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകനായി മുൻ കേരള ടീം പേസ്…

5 days ago

ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്ങിൽ എഐ കരുത്ത്: ഫ്ലൈടെക്സ്റ്റുമായി കൈകോർത്ത് ഐഐഎഫ്എൽ ക്യാപിറ്റൽ

തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്റർപ്രൈസ് എഐ സൊല്യൂഷൻ ദാതാക്കളായ ഫ്ലൈടെക്സ്റ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് പ്രമുഖ നിക്ഷേപ-വെൽത്ത് മാനേജ്മെൻ്റ് സ്ഥാപനമായ…

5 days ago