തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു.
റിട്ട. തമിഴ് നാട് അഡീഷണൽ ചീഫ് സെക്രട്ടറി ആർ ക്രിസ്തുദാസ് ഗാന്ധി എഴുത്തുകാരൻ സുബ്ര ഭാരതി മണിയന് (തിരുപ്പൂർ) സമ്മാനിച്ചു. കേരള സർവ്വകലാശാല തമിഴ് വിഭാഗം പ്രൊഫസറും മൂന്നാർ സ്വദേശിയുമായ ഡോ: പി ജയകൃഷ്ണന് ഡോ: കെ നാച്ചിമുത്തുന് ഉള്ളൂർ അവാർഡും സമ്മാനിച്ചു.
തമിഴ് സംഘം വൈസ് പ്രസിഡൻറ് ജി മാണിക്കം അദ്ധ്യക്ഷത വഹിച്ചു. പി ആർ എസ് മുരുകൻ സംസാരിച്ചു. പുസ്തകങ്ങളും പ്രകാശനം ചെയ്തു. ഭാരവാഹികളായ കെ മുരുകൻ സ്വാഗതവും ഡോ.എസ് മോതിലാൽ നെഹ്റു നന്ദിയും പറഞ്ഞു.
