സൗഖ്യ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ആസ്റ്റർ മിംസ് ടൈപ്പ്-1 പ്രമേഹബാധിതരായ 250 കുട്ടികൾക്ക് സൗജന്യ സി.ജി.എം (CGM) മോണിറ്ററിംഗ് പാച്ചുകൾ കൈമാറി

കോഴിക്കോട്: ടൈപ്പ്-1 പ്രമേഹബാധിതരായ കുട്ടികൾക്ക് ആശ്വാസമേകി കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രി. കുട്ടികൾക്കിടയിൽ പ്രമേഹം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച ‘സൗഖ്യ’ പദ്ധതിയുടെ ഭാഗമായി 250 കുട്ടികൾക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യമായി സി.ജി.എം (CGM) മോണിറ്ററിംഗ് പാച്ചുകൾ വിതരണം ചെയ്തു. ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റും ആസ്റ്റർ വോളണ്ടിയേഴ്സും സംയുക്തമായി സംഘടിപ്പിച്ച വിതരണോദ്ഘാടനം കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ നിർവഹിച്ചു.

“കുട്ടികളുടെ ആരോഗ്യസംരക്ഷണം നമ്മുടെ സമൂഹത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തമാണ്. ടൈപ്പ്-1 പ്രമേഹം നേരിടുന്ന കുട്ടികളുടെ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള ജില്ലാ ഭരണകൂടത്തിന്റെ ‘സൗഖ്യ’ പദ്ധതിക്ക് ആസ്റ്റർ മിംസ് നൽകുന്ന ഈ പിന്തുണ തികച്ചും മാതൃകാപരമാണന്നും കളക്ടർ പറഞ്ഞു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ ഡി.ഐ.ഇ.ടി നടത്തിയ പ്രത്യേക പഠനത്തിൽ നിരവധി കുട്ടികൾ ടൈപ്പ്-1 പ്രമേഹ ബാധിതരാണെന്നും അവർക്ക് അടിയന്തര പിന്തുണ ആവശ്യമാണെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സൗഖ്യ പദ്ധതിക്ക് രൂപം നൽകിയതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ആതുരസേവന രംഗത്ത് കാൽനൂറ്റാണ്ട് പിന്നിടുന്നതിന്റെ ഭാഗമായി, സമൂഹത്തിന്റെ ക്ഷേമത്തിനായി ആസ്റ്റർ മിംസ് വിഭാവനം ചെയ്ത 25 ജനക്ഷേമ പദ്ധതികളിൽ ആദ്യത്തേതാണ് ഈ സി.ജി.എം മെഷീൻ വിതരണമെന്ന് ആസ്റ്റർ മിംസ് സി.ഒ.ഒ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം പറഞ്ഞു. ദിവസേന രക്തം പരിശോധിച്ച് ഇൻസുലിൻ അളവ് നിർണ്ണയിക്കേണ്ടി വരുന്നത് കുട്ടികളിൽ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. എന്നാൽ പുതിയ സി.ജി.എം മോണിറ്ററിംഗ് പാച്ചുകൾ കയ്യിൽ ഘടിപ്പിക്കുന്നതോടെ സൂചി കുത്താതെ തന്നെ രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിരീക്ഷിക്കാനും അടിയന്തര സാഹചര്യങ്ങൾ മുൻകൂട്ടി അറിഞ്ഞ് പ്രതിരോധിക്കാനും മാതാപിതാക്കൾക്ക് സാധിക്കും.

മെഷീൻ വിതരണത്തോടൊപ്പം ഇവയുടെ കൃത്യമായ ഉപയോഗത്തെക്കുറിച്ചും ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചും പീഡിയാട്രിക് വിഭാഗം മേധാവി ഡോ. സുരേഷ് കുമാർ, പീഡിയാട്രിക് എൻഡോക്രൈനോളജിസ്റ്റ് ഡോ.ധന്യ തുടങ്ങിയ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ചടങ്ങിൽ ആസ്റ്റർ മിംസ് എജിഎം ഓപ്പറേഷൻസ് ഷീന, ഡയറ്റ് പ്രിൻസിപ്പൽ ഡോ. നസീർ, മിംസ് ചാരിറ്റബിൾ ട്രസ്റ്റ് മാനേജർ മുഹമ്മദ് ഹസീം , അസിസ്റ്റൻ്റ് മാനേജർ മുഹമ്മദ് എ.പി, ടൈപ്പ് വൺ ഡയബറ്റിക് വെൽഫെയർ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് വിജേഷ് ടി.ആർ, വൈസ് പ്രസിഡന്റ് ശ്രീകാന്ത് തളിയൽമന തുടങ്ങിയവരും ഗുണഭോക്താക്കളായ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.

News Desk

Recent Posts

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 25-08-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്ന്, 2026 ഓഗസ്റ്റ് 25, വിവിധ നക്ഷത്രക്കാർക്ക് തൊഴിൽ, ധനം, കുടുംബം, ആരോഗ്യം എന്നിവയിൽ…

3 hours ago

ഇടപ്പഴഞ്ഞിയിൽ സായാഹ്ന തട്ടുകടകൾ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷൻ

തിരുവനന്തപുരം: ഇടപ്പഴഞ്ഞി പ്രദേശത്ത് സായാഹ്ന തട്ടുകടകൾ പ്രവർത്തനം ആരംഭിക്കാനുള്ള നീക്കത്തിൽ ആശങ്കയറിയിച്ച് എടപ്പഴഞ്ഞി റസിഡന്റ്സ് അസോസിയേഷൻ. വഴുതക്കാട് വാർഡ് കൗൺസിലർക്ക്…

10 hours ago

സിക്സറുകൾക്ക് വിക്കറ്റിലൂടെ മറുപടി; മൂന്ന് വിക്കറ്റ് നേട്ടവുമായി ബ്ലൂടൈഗേഴ്സ് താരം കാർത്തിക് ബി നായർ

തിരുവനന്തപുരം: ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിൽ തകർപ്പൻ ബൗളിംഗ് പ്രകടനവുമായി കെസിഎല്ലിലെ പുതുമുഖമായ ബ്ലൂടൈഗേഴ്സ് താരം കാർത്തിക് ബി നായർ. മൂന്ന്…

10 hours ago

വൈദ്യുതി താരിഫ് റെഗുലേഷൻ 2026: കരട് പ്രസിദ്ധീകരിച്ചു; പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

തിരുവനന്തപുരം: വൈദ്യുതിരംഗത്തെ പ്രവർത്തനക്ഷമത വർധിപ്പിക്കുകയും ചെലവ് കുറയ്ക്കുന്നതിലൂടെ ലഭിക്കുന്ന നേട്ടം ഉപഭോക്താക്കൾക്ക് പൂർണമായി ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരള…

10 hours ago

മൂന്ന് കഥകൾ, മൂന്ന് ജീവിതങ്ങൾ; ‘ഡെസ്റ്റിനി’ ഉടൻ പ്രദർശനത്തിന്

തിരുവനന്തപുരം: മൂന്ന് വ്യത്യസ്ത കഥകളും ജീവിതാനുഭവങ്ങളും കോർത്തിണക്കി ഒരുക്കിയ മലയാള ചിത്രം ‘ഡെസ്റ്റിനി’ ഉടൻ പ്രദർശനത്തിനെത്തുന്നു. നവനീത് കൃഷ്ണ പ്രൊഡക്ഷൻസിന്റെ…

10 hours ago

ഭരണാധികാരികൾക്ക് എക്കാലത്തെയും മാതൃക മാവേലി: കുഞ്ചാക്കോ ബോബൻ

മലയാളികൾക്ക് ഓണാശംസ നേർന്ന് പ്രിയതാരം; നല്ല ഭരണത്തിന്റെ മാതൃകയായി മഹാബലിയുടെ കാലഘട്ടത്തെ ചൂണ്ടിക്കാട്ടി തിരുവനന്തപുരം: നല്ല ഭരണാധികാരികൾ കാലങ്ങൾക്ക് അതീതമായി…

10 hours ago