കൊച്ചി, 25 മെയ് 2026: ആസ്റ്റർ മെഡ്‌സിറ്റിയുടെ ബിസിനസ് ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവായ ‘ഗ്രോത്ത് ഫോറം‘ പത്താം പതിപ്പ് കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. മെഡ്‌സിറ്റി നോളഡ്ജ് ഹബ്ബിൽ നടന്ന ചടങ്ങിൽ പുത്തുപ്പള്ളി എം.എൽ.എ അഡ്വ. ചാണ്ടി ഉമ്മൻ, ആസ്റ്റർ മെഡ്‌സിറ്റിയുടെ സാമൂഹിക പ്രതിബദ്ധത മുൻനിർത്തിയുള്ള സംരംഭമായ ‘ബാക്ക് ടു സ്കൂൾ‘ പദ്ധതിയുടെ തുടക്കവും കുറിച്ചു.
നാളത്തെ നേതാക്കളെ വാർത്തെടുക്കുന്നതിൽ ഇത്തരം കൂട്ടായ്മകൾക്കുള്ള പങ്കിനെക്കുറിച്ച് മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ചു. നമ്മുടെ നാട്ടിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടി സർക്കാർ വിവിധ ക്യാമ്പയിനുകൾക്ക് പദ്ധതിയിടുന്നുണ്ട്. അതിൽ ആസ്റ്റർ പോലെയുള്ള സ്ഥാപനങ്ങളുടെ സഹകരണം വേണമെന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു. ആസ്റ്ററിന്റെ രോഗി കേന്ദ്രീകൃത സമീപനത്തിനെ പ്രത്യേകം അഭിനന്ദിച്ച അദ്ദേഹം, ചികിത്സ തേടുമ്പോൾ ഒരു രോഗി നോക്കുന്ന ഏറ്റവും പ്രധാന കാര്യവും അത്തരം സമർപ്പിത പരിചരണമാണെന്നും കൂട്ടിച്ചേർത്തു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന ആസ്റ്ററിന്റെ പദ്ധതിയായ ബാക്ക് ടു സ്കൂളിന്റെ മൂന്നാം പതിപ്പിന് ആസ്റ്ററിലെ ശുചീകരണ വിഭാഗം ജീവനക്കാരുടെ കുടുംബങ്ങളിലെ കുട്ടികൾക്ക് നൽകിക്കൊണ്ടാണ് എം.എൽ.എ അഡ്വ. ചാണ്ടി ഉമ്മൻ തുടക്കം കുറിച്ചത്. കാരുണ്യത്തിലും സഹാനുഭൂതിയിലും ഊന്നിയുള്ള പ്രവർത്തനങ്ങളുടെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. മറ്റുള്ളവരെകൂടി പരിപാലിക്കുന്ന സമീപനങ്ങളാണ് വ്യക്തിപരമായ നേട്ടങ്ങളുടെ മാറ്റ് കൂട്ടുകയെന്നും സഹാനുഭൂതിയുള്ള നേതാക്കളും നിയമങ്ങളുമാണ് നാടിന് ആവശ്യമെന്നും പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് എം.എൽ.എ കൂട്ടിച്ചേർത്തു.
നന്ദിലത്ത് ജി-മാർട്ട് മാനേജിംഗ് ഡയറക്ടറും സംരംഭകയുമായ ഐശ്വര്യ നന്ദിലത്ത് ബിസിനസ്സ് രംഗത്തെ പുതിയ കാലഘട്ടത്തിലെ നേതൃത്വപാടവങ്ങളെയും വെല്ലുവിളികളെയും ആസ്പദമാക്കി ചടങ്ങിൽ സംസാരിച്ചു.
വിവിധ ഡോക്ടർമാരും ബിസിനസ് രംഗത്തെ പ്രമുഖരും പങ്കെടുത്ത ചടങ്ങിൽ, പുതിയ കാലത്തെ ബിസിനസ്സ് വളർച്ചാ സാധ്യതകളെക്കുറിച്ചും ലീഡർഷിപ്പ് ട്രെൻഡുകളെക്കുറിച്ചുമുള്ള ചർച്ചകൾ നടന്നു. ആസ്റ്റർ മെഡ്‌സിറ്റിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഷുഹൈബ് കാദർ, ആസ്റ്ററിലെ മറ്റ് ഡോക്ടർമാർ, ജീവനക്കാർ എന്നുവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്ന്, 2026 ഓഗസ്റ്റ് 25, വിവിധ നക്ഷത്രക്കാർക്ക് തൊഴിൽ, ധനം, കുടുംബം, ആരോഗ്യം എന്നിവയിൽ…
തിരുവനന്തപുരം: ഇടപ്പഴഞ്ഞി പ്രദേശത്ത് സായാഹ്ന തട്ടുകടകൾ പ്രവർത്തനം ആരംഭിക്കാനുള്ള നീക്കത്തിൽ ആശങ്കയറിയിച്ച് എടപ്പഴഞ്ഞി റസിഡന്റ്സ് അസോസിയേഷൻ. വഴുതക്കാട് വാർഡ് കൗൺസിലർക്ക്…
തിരുവനന്തപുരം: ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിൽ തകർപ്പൻ ബൗളിംഗ് പ്രകടനവുമായി കെസിഎല്ലിലെ പുതുമുഖമായ ബ്ലൂടൈഗേഴ്സ് താരം കാർത്തിക് ബി നായർ. മൂന്ന്…
തിരുവനന്തപുരം: വൈദ്യുതിരംഗത്തെ പ്രവർത്തനക്ഷമത വർധിപ്പിക്കുകയും ചെലവ് കുറയ്ക്കുന്നതിലൂടെ ലഭിക്കുന്ന നേട്ടം ഉപഭോക്താക്കൾക്ക് പൂർണമായി ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരള…
തിരുവനന്തപുരം: മൂന്ന് വ്യത്യസ്ത കഥകളും ജീവിതാനുഭവങ്ങളും കോർത്തിണക്കി ഒരുക്കിയ മലയാള ചിത്രം ‘ഡെസ്റ്റിനി’ ഉടൻ പ്രദർശനത്തിനെത്തുന്നു. നവനീത് കൃഷ്ണ പ്രൊഡക്ഷൻസിന്റെ…
മലയാളികൾക്ക് ഓണാശംസ നേർന്ന് പ്രിയതാരം; നല്ല ഭരണത്തിന്റെ മാതൃകയായി മഹാബലിയുടെ കാലഘട്ടത്തെ ചൂണ്ടിക്കാട്ടി തിരുവനന്തപുരം: നല്ല ഭരണാധികാരികൾ കാലങ്ങൾക്ക് അതീതമായി…