കോർപ്പറേറ്റുകൾക്കും ഇനി സ്കൂൾ തുടങ്ങാം; നിയമങ്ങൾ ലഘൂകരിക്കാൻ ഒരുങ്ങി സിബിഎസ്ഇ, ലക്ഷ്യം വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ പങ്കാളിത്തം

രാജ്യത്ത് സിബിഎസ്ഇ സ്കൂളുകൾ തുടങ്ങുന്നതിനുള്ള നിബന്ധനകളിൽ ഇളവുകൾ വരുത്താനൊരുങ്ങി സിബിഎസ്ഇ. സ്വകാര്യ കമ്പനികൾക്ക് നേരിട്ട് സ്കൂളുകൾ നടത്താനുള്ള നിയന്ത്രണം പിൻവലിച്ചേക്കും. സ്കൂളുകൾക്ക് സംസ്ഥാനങ്ങളിൽ നിന്ന് എൻഒസി നേടുന്നതിനുള്ള ചട്ടങ്ങളിൽ നേരത്ത് ഇളവ് നൽകാൻ തീരുമാനിച്ചിരുന്നു.

നിലവിലെ നിയമങ്ങൾ പ്രകാരം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ട്രസ്റ്റുകൾക്കോ രജിസ്റ്റർ ചെയ്ത സൊസൈറ്റികൾക്കോ സെക്ഷൻ 8 പ്രകാരം വിദ്യാഭ്യാസം ലക്ഷ്യമാക്കിയ കമ്പനികൾക്കോ മാത്രമാണ് സിബിഎസ്ഇ അഫിലിയേഷൻ കിട്ടാൻ അനുമതിയുള്ളത്. കൂടുതൽ സ്വകാര്യ നിക്ഷേപം വിദ്യാഭ്യാസ രംഗത്ത് ഉറപ്പാക്കാനുള്ള തീരുമാനത്തിൻ്റെ ഭാഗമായാണ് ഈ നിബന്ധനകളിൽ ഇളവിന് കേന്ദ്രം തയ്യാറെടുക്കുന്നത്. കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും വ്യക്തിഗത കമ്പനികൾക്കും സ്കൂളുകൾ സ്ഥാപിക്കാൻ അനുവാദം നൽകാനാണ് നീക്കം. സ്വകാര്യ കമ്പനികൾ ഇപ്പോൾ ട്രസ്റ്റുകൾ രൂപീകരിച്ചാണ് സ്കൂളുകൾ സ്ഥാപിക്കുന്നത്. ഇനി നേരിട്ട് സിബിഎസ്ഇ അഫിലിയേഷനുള്ള സ്കൂളുകൾ തുടങ്ങാനാകും.

ഒറ്റവ്യക്തി ഉടമയായ കമ്പനികളുടെ അപേക്ഷകളും അംഗീകരിക്കുന്ന തരത്തിലുള്ള മാറ്റമാണ് ആലോചിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം 2020ന് അനുസൃതമായാണ് ഈ മാറ്റങ്ങൾ എന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. സ്കൂളുകൾ സ്ഥാപിക്കാൻ എത്ര ഭൂമി വേണം എന്ന ചട്ടം നേരത്തെ മാറ്റിയിരുന്നു. നഗരങ്ങളിലും കുന്നിൻ പ്രദേശങ്ങളിലും സ്കൂളുകൾക്ക് ആവശ്യമായ ഭൂമിയുടെ വിസ്തീർണ്ണം കുറച്ചു. സീനിയർ സെക്കൻഡറി സ്കൂളുകൾക്ക് 2,400 ചതുരശ്ര മീറ്ററും സെക്കൻഡറി സ്കൂളുകൾക്ക് 1,600 ചതുരശ്ര മീറ്ററും സ്ഥലം മതിയാകുമെന്നാണ് പുതിയ നിയമത്തിലുള്ളത്. മുൻപ് 3200 മുതൽ 4000 ചതുരശ്ര മീറ്ററിൽ കൂടുതൽ ഭൂ വിസ്തീ‍ണം വേണമെന്നായിരുന്നു നിബന്ധന..

News Desk

Recent Posts

‘തൂഫാനോണം’ ലഹരിവിരുദ്ധ ക്യാംപയിനുമായി ആസ്റ്റർ മെഡ്സിറ്റി

കേരള പോലീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത് കൊച്ചി, ഓഗസ്റ്റ് 19, 2026: കൊച്ചി ആസ്റ്റർ മെഡ്സിറ്റി, കേരള പോലീസുമായി ചേർന്ന്…

50 minutes ago

പ്രണയത്തിന്റെയും പകയുടെയും പ്രതികാരത്തിന്റെയും പ്രമേയവുമായി ധനുഷ്കോടിയിലേക്ക് ചിത്രീകരണം പൂർത്തിയായി

ആറ് പതിറ്റാണ്ടുകൾക്കു മുമ്പ് സമ്പന്നതയുടെ വിളനിലമായിരുന്നു ഇന്ത്യയുടെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം. ലങ്കാധിപതി രാവണനിൽ നിന്ന് സീതാദേവിയെ…

56 minutes ago

സ്വാതന്ത്ര്യ ദിനാഘോഷം: നഗരവാസികൾക്ക് സംഗീത വിരുന്ന് ഒരുക്കി വ്യോമസേനാ ബാൻഡ്

80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനാ ബാൻഡ് കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് നഗരവാസികൾക്ക് വിസ്മയമായി. ചടങ്ങിൽ മുഖ്യാതിഥിയായി…

5 days ago

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ഇനി സ്വന്തം തപാൽ മുദ്ര

ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…

1 week ago

മൂല്യങ്ങൾ സംരക്ഷിക്കാൻ ശാന്തിഗിരിയിൽ ‘ദേശീയ മതാന്തര സംവാദം’ 14ന്

തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…

1 week ago

കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…

1 week ago