80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനാ ബാൻഡ് കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് നഗരവാസികൾക്ക് വിസ്മയമായി.
ചടങ്ങിൽ മുഖ്യാതിഥിയായി ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശൻ പങ്കെടുത്തു. അദ്ദേഹത്തെ ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ജസ്‌വീർ സിംഗ് മാൻ സ്വീകരിച്ചു. വ്യോമസേനയിലെയും മറ്റ് സേനാ വിഭാഗങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ, സർക്കാർ പ്രതിനിധികൾ, വിമുക്തഭടന്മാർ തുടങ്ങിയവർ പങ്കെടുത്തു.
ദക്ഷിണ വ്യോമ സേനയുടെ സംഗീത വിരുന്ന് ആസ്വദിക്കാൻ വലിയ ജനാവലിയാണ് എത്തിയത്. കൃത്യത, ഈണം, ദേശസ്‌നേഹം എന്നിവ സംയോജിപ്പിച്ച പ്രകടനം കാണാൻ എല്ലാ മേഖലകളിൽ നിന്നുമുള്ള പൗരന്മാർ കനകക്കുന്നിൽ ഒത്തുകൂടി.
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങൾക്കും, രാജ്യത്തിന്റെ പരമാധികാരം, ഐക്യം, പ്രദേശിക സമഗ്രത എന്നിവ സംരക്ഷിക്കുന്നതിൽ സായുധ സേനയുടെ ധീരതയ്ക്കും അചഞ്ചലമായ പ്രതിബദ്ധതയ്ക്കും ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് സംഗീത വിരുന്ന് നടന്നത്.
നിശാഗന്ധിയിലെ നിറഞ്ഞ സദസ്സിന് മുമ്പിൽ ബാൻഡ് മാസ്റ്റർ, ജെ.ഡബ്ല്യു.ഒ. ജോസ് മാത്യു ക്ലീറ്റസിന്റെ നേതൃത്വത്തിൽ 24 സംഗീതജ്ഞർ ഉൾപ്പെട്ട എയർഫോഴ്സ് ബാൻഡാണ് സംഗീത വിരുന്ന് ഒരുക്കിയത്. മാ തുജേ സലാം, ദിൽ സേ റേ, വന്ദേ മാതരം ഉൾപ്പെടെയുള്ള ഗാനങ്ങൾ കാണികൾക്ക് ഏറെ ആസ്വാദ്യകരമായി.
ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ അവിസ്മരണീയമാക്കുന്നതായിരുന്നു സേനയുടെ സംഗീത സന്ധ്യ.
ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…
തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…
തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…
തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…
ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…
രണ്ടു ദിവസമായി തിരുവനന്തപുരം ശ്രീരാഗം ഓഡിറ്റോറിയത്തിൽ (പ്രൊ. വിക്ടർ ലൂയിസ് ആന്തുവാൻ നഗർ) നടന്നുവന്ന ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ്…