സ്‌കൂള്‍ ഓഫ് ഫ്യൂച്ചര്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു; പരാജയത്തില്‍ നിന്നും പാഠം ഉള്‍കൊള്ളുന്നതിലാണ് ഒരു സംരംഭകന്റെ വിജയമെന്ന് മന്ത്രി

സ്‌കൂള്‍ ഓഫ് ഫ്യൂച്ചര്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു; പരാജയത്തില്‍ നിന്നും പാഠം ഉള്‍കൊള്ളുന്നതിലാണ് ഒരു സംരംഭകന്റെ വിജയമെന്ന് മന്ത്രി

കൊച്ചി: പരാജയത്തില്‍ നിന്നും പാഠം ഉള്‍കൊള്ളുക എന്നതിലാണ് ഒരു സംരംഭകന്റെ വിജയമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. കാക്കനാട് സ്മാര്‍ട്ട് സിറ്റി കൊച്ചിയിലെ ലുലു ഐ ടി ടവറില്‍ സ്‌കൂള്‍ ഓഫ് ഫ്യൂച്ചറിന്റെയും 2028 ബാച്ചിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സംരംഭം തുടങ്ങുന്നതിന് മുമ്പ് അതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയും അതിനുള്ള പരിഹാരം കണ്ടെത്തുകയും വേണം. നിങ്ങളുടെ കൈവശമുള്ള എല്ലാ വിഭവങ്ങളും ഒരു സംരംഭത്തില്‍ മാത്രം നിക്ഷേപിക്കരുതെന്നും തന്റെ ബിസിനസ് തകര്‍ച്ചയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി മന്ത്രി പറഞ്ഞു.

മാറുന്ന ലോകത്തിന് അനുസൃതമായി ഭാവി സംരംഭകരെയും യുവനേതാക്കളെയും വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് സ്‌കൂള്‍ ഓഫ് ഫ്യൂച്ചര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ആഗോള വിപണിയിലെ മാറ്റങ്ങള്‍,
പുതിയ വ്യവസായ സാധ്യതകള്‍ എന്നിവയില്‍ വിദ്യാര്‍ഥികളെ വിദഗ്ധരാക്കുന്ന തരത്തിലാണ് സ്‌കൂള്‍ ഓഫ് ഫ്യൂച്ചര്‍ വിഭാവനം ചെയ്തിരിക്കുന്നത്.ഇവിടുത്തെ പ്രധാന കോഴ്‌സായ പിജിപി പ്ലസ് എംബിഎ പ്രോഗ്രാം ഫൗണ്ടേഴ്‌സ് ട്രാക്ക്, മാനേജ്‌മെന്റ് ട്രാക്ക് എന്നിങ്ങനെ രണ്ട് രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒരുക്കിയിട്ടുള്ള ഫൗണ്ടേഴ്‌സ് ട്രാക്ക് വഴി വിദ്യാര്‍ഥികള്‍ക്ക് നിക്ഷേപ സമാഹരണത്തിനുള്ള സൗകര്യങ്ങള്‍ ലഭിക്കും.
കോര്‍പ്പറേറ്റ് രംഗത്ത് മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള മാനേജ്‌മെന്റ് ട്രാക്കിലൂടെ 15 ലക്ഷം രൂപ വരെ വാര്‍ഷിക ശമ്പളം ലഭിക്കാവുന്ന മികച്ച തൊഴിലവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.

കൊച്ചി പോലുള്ള രാജ്യത്തെ ടയര്‍ 2 ടയര്‍ 3 സിറ്റികളിലെ കഴിവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സംരംഭകരാകാന്‍ വേണ്ട സഹായമാണ് സ്‌കൂള്‍ ഓഫ് ഫ്യൂച്ചറിലൂടെ പ്രദാനം ചെയ്യുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച എക്‌സിക്യുട്ടിവ് ചെയര്‍മാനും സഹസ്ഥാപകനുമായ ഡോ. ടോം എം ജോസഫ് പറഞ്ഞു. സാങ്കേതികവിദ്യയെ പുനര്‍നിര്‍വചിക്കുന്നവരായിരിക്കും ഭാവി ലോകത്തെ നയിക്കുക. അത്തരം ആളുകളെ സൃഷ്ടിക്കുന്ന സ്ഥാപനമാകും സ്‌കൂള്‍ ഓഫ് ഫ്യൂച്ചര്‍ എന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ മികച്ച മനുഷ്യ വിഭവശേഷിയെ ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തരാക്കുന്ന തരത്തില്‍ കൂടുതല്‍ മികച്ചതാക്കാന്‍ സ്‌കൂളിന് കഴിയട്ടെയെന്ന് ചടങ്ങില്‍ സംസാരിച്ച മുന്‍ അംബാസഡറും ഫ്യൂച്ചര്‍ കേരള മിഷന്‍ ചെയര്‍മാനുമായ പ്രൊഫ.വേണു രാജാമണി ആശംസിച്ചു.

ലുലു ഐ ടി പാര്‍ക്ക് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഗ്രൂപ്പ് ഡയറക്ടറും സി ഒ ഒയുമായ അബ്ദുള്‍ റഹ്മാന്‍, സ്‌കൂള്‍ ഓഫ് ഫ്യൂച്ചര്‍ സഹസ്ഥാപകരായ അക്ഷയ് മുരളീധരന്‍, കൂമര്‍ പ്രാന്തിക് ബറുവ, ജെയിന്‍ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. ജെ. ലത എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

News Desk

Recent Posts

‘തൂഫാനോണം’ ലഹരിവിരുദ്ധ ക്യാംപയിനുമായി ആസ്റ്റർ മെഡ്സിറ്റി

കേരള പോലീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത് കൊച്ചി, ഓഗസ്റ്റ് 19, 2026: കൊച്ചി ആസ്റ്റർ മെഡ്സിറ്റി, കേരള പോലീസുമായി ചേർന്ന്…

1 day ago

പ്രണയത്തിന്റെയും പകയുടെയും പ്രതികാരത്തിന്റെയും പ്രമേയവുമായി ധനുഷ്കോടിയിലേക്ക് ചിത്രീകരണം പൂർത്തിയായി

ആറ് പതിറ്റാണ്ടുകൾക്കു മുമ്പ് സമ്പന്നതയുടെ വിളനിലമായിരുന്നു ഇന്ത്യയുടെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം. ലങ്കാധിപതി രാവണനിൽ നിന്ന് സീതാദേവിയെ…

1 day ago

സ്വാതന്ത്ര്യ ദിനാഘോഷം: നഗരവാസികൾക്ക് സംഗീത വിരുന്ന് ഒരുക്കി വ്യോമസേനാ ബാൻഡ്

80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനാ ബാൻഡ് കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് നഗരവാസികൾക്ക് വിസ്മയമായി. ചടങ്ങിൽ മുഖ്യാതിഥിയായി…

7 days ago

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ഇനി സ്വന്തം തപാൽ മുദ്ര

ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…

1 week ago

മൂല്യങ്ങൾ സംരക്ഷിക്കാൻ ശാന്തിഗിരിയിൽ ‘ദേശീയ മതാന്തര സംവാദം’ 14ന്

തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…

1 week ago

കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…

1 week ago