cial
സിഐഎഎൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു
നെടുമ്പാശ്ശേരി: സിയാൽ എയറോപാർക്കിലെ ബിസിനസ് സെന്ററിൽ അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ റെസ്റ്റോറന്റ് ‘ഗ്രാനറി ബൈ സൽക്കാരം ഇടവഴി’ പ്രവർത്തനമാരംഭിച്ചു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് റെസ്റ്റോറന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
ഒരേ സമയം 150 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള വിപുലമായ സീറ്റിംഗ് സൗകര്യമാണ് റെസ്റ്റോറന്റിൽ ഒരുക്കിയിരിക്കുന്നത്. തികച്ചും പ്രകൃതിദത്തവും മായം കലരാത്തതുമായ നാടൻ വിഭവങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഗ്രാനറി ബൈ സൽക്കാരം ഇടവഴി’ വിഭാവനം ചെയ്തിരിക്കുന്നത്. നാടൻ രുചികളുടെ തനിമ ഒട്ടും ചോർന്നുപോകാതെയും ആരോഗ്യകരമായ രീതിയിലുമാണ് ഇവിടെ വിഭവങ്ങൾ തയ്യാറാക്കുന്നത്.
വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്കും അവരെ സ്വീകരിക്കാൻ എത്തുന്നവർക്കും എയർപോർട്ട് പരിസരത്ത് നിന്ന് ദൂരെ പോകാതെ തന്നെ ഗുണമേന്മയുള്ള മികച്ച ഭക്ഷണം ആസ്വദിക്കാൻ ബിസിനസ് സെന്ററിലെ ഈ പുതിയ റെസ്റ്റോറന്റ് ഏറെ സഹായകരമാകും. യാത്രക്കാർക്കും സന്ദർശകർക്കും പുറമെ, നാട്ടുകാർക്കും ഒരുപോലെ മികച്ച നാടൻ ഭക്ഷണാനുഭവം സമ്മാനിക്കാൻ പുതിയ സംരംഭത്തിന് സാധിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
ചടങ്ങിൽ സിഐഎഎസ്എൽ മാനേജിംഗ് ഡയറക്ടർ സന്തോഷ് ജെ. പൂവാട്ടിൽ, എയർപോർട്ട് ഡയറക്ടർ മനു ജി., എച്ച്.ആർ ഹെഡ് ജയരാജൻ തുടങ്ങിയവരും സിയാലിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
നം ടി വി തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ (26) വാഹനാപകടത്തിൽ അന്തരിച്ചു. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക്…
വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണം വാരാഘോഷം പ്ലാസ്റ്റിക് രഹിതവും പൂർണ്ണമായും പരിസ്ഥിതിസൗഹൃദവുമായി നടപ്പിലാക്കുമെന്ന് ഗ്രീൻ പ്രോട്ടോകോൾ…
പോസ്റ്റ് ക്രാഷ് എൻക്വയറി നടന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും ഇത്തരം അപകടങ്ങൾ ആവർത്തിക്കരുത്. കർശനമായ വേഗ നിയന്ത്രണം ഈ മഴക്കാലത്ത് നടത്തണം. സ്പീഡ്…
ഖരമാലിന്യ പരിപാലന ചട്ടങ്ങൾ, 2026 ഫലപ്രദമായി നടപ്പാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഏകോപിത പ്രവർത്തനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി ഡി…
സപ്ലൈകോ ഓണം ഫെയറുകൾ ആഗസ്റ്റ് 8 മുതൽ ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി സിവിൽ…
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…