Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Category: KERALA

  • ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ചിത്രീകരണം പൂര്‍ത്തിയായി
    , ,

    ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ചിത്രീകരണം പൂര്‍ത്തിയായി

    ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഭാവനയും ഷറഫുദ്ദീനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. കൊടുങ്ങല്ലൂരും പരിസരപ്രദേശങ്ങളിലായി 12 ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം. നാല് ഷെഡ്യൂളുകൡലായി 60 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് ആണ് സംവിധാനം ചെയ്യുന്നത്. അരുണ്‍ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.…

    Continue Reading

  • കൊക്കൂൺ കോൺഫറൻസുകൾ 21 മുതൽ: സൈബർ കോൺഫറൻസിന് ഒരുങ്ങി കൊച്ചി
    , ,

    കൊക്കൂൺ കോൺഫറൻസുകൾ 21 മുതൽ: സൈബർ കോൺഫറൻസിന് ഒരുങ്ങി കൊച്ചി

    കൊച്ചി; സൈബർ സുരക്ഷയ്ക്ക് വേണ്ടി കേരള പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ സുരക്ഷ കോൺഫറൻസ് ആയ കൊക്കൂണിന്റെ 15 മത് എഡിഷനിലെ വർക്ക്ഷോപ്പുകൾ ഈ മാസം 21, 22 തീയതികളിൽ നടക്കും. സൈബർ സുരക്ഷാ രം​ഗത്തെ വിദ​ഗ്ധർ വർക്ക് ഷോപ്പുകളിൽ പങ്കെടുക്കുന്നവർക്ക് പരിശീലനങ്ങളും നൽകും. വർക്ക് ഷോപ്പുകളുടെ വിശദ വിവരങ്ങൾ – 1.Automotive Security Primer -Kartheek Lade ( Associate IoT Security Researcher) , Kartik Lalan(Sr. Security…

    Continue Reading

  • മലയാളം പാഠപുസ്തകത്തിൽ അക്ഷരമാല ഉൾപ്പെടുത്തി;പാഠപുസ്തകത്തിന്റെ കോപ്പി മന്ത്രി വി ശിവൻകുട്ടി സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് കൈമാറി
    , , ,

    മലയാളം പാഠപുസ്തകത്തിൽ അക്ഷരമാല ഉൾപ്പെടുത്തി;പാഠപുസ്തകത്തിന്റെ കോപ്പി മന്ത്രി വി ശിവൻകുട്ടി സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് കൈമാറി

    മലയാളം പാഠപുസ്തകത്തിൽ അക്ഷരമാല ഉൾപ്പെടുത്തി. ഒന്ന്, രണ്ട് ക്‌ളാസുളിലെ രണ്ടാം വാല്യം പുസ്തകത്തിലാണ് അക്ഷരമാല ഉൾപ്പെടുത്തിയിരിക്കുന്നത്. പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത് തുടങ്ങി. മലയാളം പാഠപുസ്തകത്തിൽ അക്ഷരമാല ഉൾപ്പെടുത്തണമെന്ന ആവശ്യം വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, പ്രൊഫസർ എം എൻ കാരശ്ശേരി തുടങ്ങിയവരടക്കം ഉന്നയിച്ചിരുന്നു. ഇക്കൊല്ലം തന്നെ മലയാളം അക്ഷരമാല പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി ഉറപ്പു നൽകുകയും ചെയ്തിരുന്നു. പാഠപുസ്തകത്തിന്റെ കോപ്പി മന്ത്രി വി ശിവൻകുട്ടി അടൂർ ഗോപാലകൃഷ്ണന് കൈമാറി. അടൂർ ഗോപാലകൃഷ്ണന്റെ തിരുവനന്തപുരം…

    Continue Reading

  • ശ്രീവരാഹം സ്വദേശി അനൂപാണ് ആ ഭാഗ്യശാലി
    , ,

    ശ്രീവരാഹം സ്വദേശി അനൂപാണ് ആ ഭാഗ്യശാലി

    ഇന്നലെ വൈകുന്നേരത്തോടെയാണ് ടിക്കറ്റ് എടുത്തത്. ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടി രൂപയാണ് അനൂപിന് ലഭിച്ചത്. അനൂപ് എടുത്ത TJ 750605 എന്ന ടിക്കറ്റിനാണു ബംബർ ഭാഗ്യം. തിരുവനന്തപുരം ജില്ലയിലെ പഴവങ്ങാടിയിൽ‍ വിറ്റ ടിക്കറ്റാണിത്. ആറ്റിങ്ങൽ ഭഗവതി ഏജൻസിയിൽ നിന്നാണു ടിക്കറ്റ് വിറ്റത്. അനൂപിന് 10% ഏജൻസി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി ലഭിക്കും.

    Continue Reading

  • കേരളാ ലോട്ടറിയുടെ സമ്മാന ക്ലെയിം എങ്ങനെ നേടാം
    ,

    കേരളാ ലോട്ടറിയുടെ സമ്മാന ക്ലെയിം എങ്ങനെ നേടാം

    ഒരു ലോട്ടറിയുടെ സമ്മാന ജേതാവ് നറുക്കെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ ആവശ്യമായ എല്ലാ രേഖകളും സഹിതം സമ്മാനം നേടിയ ടിക്കറ്റ് സറണ്ടർ ചെയ്യണം. 1 ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങൾ ബന്ധപ്പെട്ട ജില്ലാ ലോട്ടറി ഓഫീസുകളിൽ നിന്ന് ക്ലെയിം ചെയ്യാം. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള സമ്മാനാർഹമായ ടിക്കറ്റുകൾ താഴെപ്പറയുന്ന രേഖകൾ സഹിതം ടിക്കറ്റിന്റെ പിൻവശത്ത് സമ്മാന ജേതാവിന്റെ ഒപ്പ്, പേര്, വിലാസം എന്നിവ പതിപ്പിച്ച ശേഷം സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർക്ക് മുമ്പാകെ സറണ്ടർ ചെയ്യണം. 1…

    Continue Reading

  • ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ചു
    , , ,

    ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ചു

    തിരുവനന്തപുരം: കുടിശ്ശികയെ തുടര്‍ന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി കെഎസ്‍ഇബി വിച്ഛേദിച്ചു. ഈ മാസം 13 നാണ് വൈദ്യുതി വിച്ഛേദിച്ചത്. രണ്ടരക്കോടി രൂപയാണ് കുടിശ്ശികയായിട്ടുള്ളതെന്ന് കെഎസ്‍ഇബി വ്യക്തമാക്കി. ഈ മാസം 28 ന് ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം നടക്കാനിരിക്കെയാണ് സംഭവം. ഇതോടെ സുരക്ഷയുടെ ഭാഗമായി സിറ്റി പൊലിസ് കമ്മീഷണർ വിളിച്ച യോഗം തുടങ്ങിയത് വൈദ്യുതിയില്ലാത്ത ഹാളിൽ വെച്ചാണ്.

    Continue Reading

  • പ്ലസ് ടു പാഠ്യ പദ്ധതിയില്‍ ലേണേഴ്സ് ലൈസന്‍സിനുള്ള പാഠഭാഗങ്ങള്‍: പുതിയ പദ്ധതിയുമായി ഗതാഗത വകുപ്പ്
    , , , ,

    പ്ലസ് ടു പാഠ്യ പദ്ധതിയില്‍ ലേണേഴ്സ് ലൈസന്‍സിനുള്ള പാഠഭാഗങ്ങള്‍: പുതിയ പദ്ധതിയുമായി ഗതാഗത വകുപ്പ്

    തിരുവനന്തപുരം: ഇനി പ്ലസ് ടു പാസാകുന്നവര്‍ക്ക് ലേണേഴ്‌സ് ലൈസന്‍സ് ലഭിക്കും. പുതിയ പദ്ധതിയുമായി ഗതാഗത വകുപ്പ്. ഹയര്‍ സെക്കന്‍ഡറി പാഠ്യ പദ്ധതിയില്‍ ലേണേഴ്‌സ് ലൈസന്‍സിനുള്ള പാഠഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്താനാണ് ശുപാര്‍ശ. ഇതിനായി മോട്ടോര്‍ വാഹനവകുപ്പ് തയാറാക്കിയ കരിക്കുലം അടുത്ത ആഴ്ച വിദ്യാഭ്യാസവകുപ്പിന് കൈമാറും. സര്‍ക്കാര്‍ അംഗീകരിച്ചാല്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തെ സമീപിക്കാനാണ് തീരുമാനം. പ്ലസ്ടു ജയിക്കുന്ന ഏതൊരാള്‍ക്കും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിനൊപ്പം ലേണേഴ്‌സ് സര്‍ട്ടിഫിക്കറ്റും നല്‍കാനാണ് പദ്ധതി. ഇതിനുവേണ്ടി പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ റോഡ്…

    Continue Reading

  • ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം മന്ത്രി ബിന്ദു ഉദ്ഘാടനം ചെയ്തു
    , ,

    ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം മന്ത്രി ബിന്ദു ഉദ്ഘാടനം ചെയ്തു

    അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസ്സോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ 13-ാം ദേശീയ സമ്മേളനം ജനുവരിയിൽ തിരുവനന്തപുരത്ത് വെച്ചാണ് നടക്കുന്നത്. അതിന്റെ മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം നവംബറിൽ ആലപ്പുഴ വെച്ചു ചേരും. ദേശീയ/സംസ്ഥാന സമ്മേളനങ്ങളുടെ ആവേശകരമായ സംഘാടനത്തിന് ഊർജ്ജം പകരുന്ന വിധത്തിൽ ഉജ്ജ്വലമായ സ്ത്രീ പങ്കാളിത്തമായിരുന്നു പൊതുയോഗത്തിൽ ഉണ്ടായിരുന്നത്. മൂന്നുപതിറ്റാണ്ടുകാലമായി പ്രവർത്തിച്ചു വരുന്ന സംഘടനയുടെ പരിപാടികളിൽ പങ്കെടുക്കുന്നതാണ് ഏറ്റവും സന്തോഷപ്രദവും അഭിമാനകരവുമായി തോന്നുന്നതെന്ന് മന്ത്രി ഡോ ബിന്ദു പറഞ്ഞു.

    Continue Reading

  • അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരീക്ഷയിലെ ജേതാക്കളെ അനുമോദിച്ചു
    , , , , ,

    അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരീക്ഷയിലെ ജേതാക്കളെ അനുമോദിച്ചു

    2022 ജൂലൈ – ഓഗസ്റ്റ് മാസങ്ങളിലായി നടന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരീക്ഷയിൽ വിജയിച്ച് ഐ.ടി.ഐകളിൽ നിന്നും നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റുകളും കൈപ്പറ്റുന്ന എല്ലാ ട്രെയിനികളെയും അവരെ പരിശീലിപ്പിച്ച ഇൻസ്ട്രക്ടർമാരെയും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരെയും പൊതു വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി അനുമോദിച്ചു. സംസ്ഥാന തലത്തിൽ നടക്കുന്ന ബിരുദ ദാന ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം ചാക്കാ ഐ ടി ഐയിൽ നിർവഹിച്ചു.

    Continue Reading

  • ബിനീഷിനെ ആദരിച്ചു
    , , ,

    ബിനീഷിനെ ആദരിച്ചു

    ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ ജേതാവായ പാലക്കാട് സ്വദേശി ബിനീഷിനെ ആദരിക്കുന്ന ചടങ്ങ് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ചെറുപ്പത്തിൽ പോളിയോ വന്നതിനെ തുടർന്ന് ഏറെ ആരോഗ്യ പ്രശ്നങ്ങൾ ശ്രീ.ബിനീഷ് നേരിടുന്നുണ്ട്. ബിനീഷിന് കൂടുതൽ ഉന്നതിയിലേക്ക് കുതിക്കാൻ പൊതുസമൂഹത്തിന്റെ ആകെ പിന്തുണ ഉണ്ടാകണമെന്ന് മന്ത്രി അഭ്യർത്ഥിക്കുകയും ചെയ്തു.

    Continue Reading

error: Content is protected !!