Ananthapuri Online News

Anantham Athivegam Ananthapuri Varthakal

പി ഗോവിന്ദപിള്ളയുടെ ഛായാ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി

സിപിഐഎം മുതിർന്ന നേതാവും സൈദ്ധാന്തികനുമായ പി ഗോവിന്ദപിള്ളയുടെ പത്താം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ മുളക്കൽ വീട്ടിൽ പി ജിയുടെ ഛായാ ചിത്രത്തിനു മുന്നിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂർ നാഗപ്പൻ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചരിത്രകാരൻ രാജൻ ഗുരുക്കൾ, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി, പി ജി സംസ്കൃതി കേന്ദ്രം സെക്രട്ടറി പി ഹരികുമാർ, സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ സി വിക്രമൻ, ജില്ലാ കമ്മിറ്റി അംഗം എസ് പി ദീപക്, ചാല ഏരിയ സെക്രട്ടറി ജയിൽ കുമാർ, ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ്‌ അനൂപ് വി, സി ഐ ടി യു ഹെഡ്‌ലോഡ് ജില്ലാ സെക്രട്ടറി എം സുന്ദരൻ പിള്ള, പി ജിയുടെ മകളും മുൻ പി എസ് സി അംഗവുമായ ആർ പാർവതി ദേവി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!