കേരള സർക്കാരിന്റെ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അധ്യാപക കോഴ്സിന് അടൂർ സെന്ററിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്സിന് അൻപത് ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയുള്ള പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, […]
ദൗത്യസംഘത്തെ പ്രത്യേകം അഭിനന്ദിച്ചു
വയനാട് സുൽത്താൻ ബത്തേരിയിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടി വെച്ചു. ആനയെ മയക്കുവെടിവെച്ച് പിടികൂടാനായി പ്രവർത്തിച്ച ദൗത്യസംഘത്തെ പ്രത്യേകം അഭിനന്ദിക്കുന്നതായി വനം വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.
ആഭ്യന്തര സെക്രട്ടറി കാര്‍ അപകടത്തില്‍പ്പെട്ടു
ആഭ്യന്തര സെക്രട്ടറി ഡോ: വി വേണുവും ഭാര്യ ശാരദാ മുരളീധരൻ 1AS നും വാഹനാപകടത്തിൽ പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒരു മണിക്ക് കായംകുളത്താണ് അപകടം. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ച കാർ എതിരേവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഡ്രൈവർ അഭിലാഷ്, കുടുംബസുഹൃത്തുക്കളായ പ്രണവ്, […]
മുങ്ങുന്ന പട്ടണമായ ജോഷിമഠം എൻഡിഎംഎ സന്ദര്‍ശിക്കും
ബോർഡർ മാനേജ്‌മെന്റ് സെക്രട്ടറിയും ദേശീയ ദുരന്തനിവാരണ അതോറിറ്റി അംഗങ്ങളും തിങ്കളാഴ്ച ഉത്തരാഖണ്ഡ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് അറിയിച്ചു. മുങ്ങിക്കൊണ്ടിരിക്കുന്ന ഹിമാലയൻ തീർത്ഥാടന നഗരമായ ജോഷിമഠിലെ നിവാസികൾ തങ്ങളുടെ ദുരവസ്ഥയ്ക്ക് കാരണം വൻതോതിലുള്ള വൈദ്യുതി, റോഡ് അടിസ്ഥാന സൗകര്യ പദ്ധതികളാണെന്ന് കുറ്റപ്പെടുത്തുന്നു, തങ്ങൾക്കുണ്ടായിരുന്ന […]
സ്കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാനില്ലെന്ന് പഴയിടം
തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാൻ ഇല്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി. ഇത്തവണത്തെ വിവാദങ്ങൾ വല്ലാതെ ആശങ്ക ഉണ്ടാക്കി. നോൺ വെജ് വിവാദത്തിന് പിന്നിൽ വർഗീയ അജണ്ടയാണെന്നും പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു. സ്കൂൾ കലാമേളക്ക് ഭക്ഷണം പാചകം […]
ഡിഫറന്റ് ആര്‍ട് സെന്റര്‍ പ്രവേശനത്തിന് ഭിന്നശേഷിക്കുട്ടികളുടെ നിലയ്ക്കാത്ത ഒഴുക്ക്
തിരുവനന്തപുരം: ഭിന്നശേഷിക്കുട്ടികള്‍ക്കായി കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററിലേയ്ക്കുള്ള പ്രവേശനത്തിന് നിലയ്ക്കാത്ത ഒഴുക്ക്. മൂവായിരത്തിലധികം അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. ഈ അപേക്ഷകളില്‍ നിന്നും പുതിയ ബാച്ചിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന ഭിന്നശേഷി കലാമേള […]
പ്രവാസി ഭാരതീയ ദിവസ്: നോര്‍ക്ക റൂട്ട്‌സ് പ്രതിനിധികള്‍ ഇൻഡോറിലെത്തി
പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സ് പ്രതിനിധികള്‍ മധ്യപ്രദേശിലെ ഇന്‍ഡോറിലെത്തി. ബൃല്യൻ കൺവെൻഷൻ സെന്ററിൽ ജനുവരി 8 മുതല്‍ 10 വരെയാണ് പരിപാടി. നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ത്രിദിന പരിപാടികളിൽ […]
ദേശീയ കലാഉത്സവിൽ അഭിമാന നേട്ടവുമായി കേരളം
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എൻ സി ഇ ആർ ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ കലാ ഉത്സവ് മത്സരങ്ങളിൽ കേരളത്തിൽ നിന്നും പങ്കെടുത്ത കുട്ടികൾക്ക് അഞ്ച് ഇനങ്ങളിൽ സമ്മാനങ്ങൾ ലഭിച്ചു. ജനുവരി മൂന്ന് മുതൽ ഏഴ് വരെ ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന […]
കേരള നോളജ് ഇക്കോണമി മിഷന്റെ പോര്‍ട്ടലിന് ഡിജിറ്റല്‍ ഇന്ത്യ അവാര്‍ഡ് സമ്മാനിച്ചു
ഡല്‍ഹി: കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) കീഴിലുള്ള കേരള നോളജ് ഇക്കോണമി മിഷന്റെ (കെകെഇഎം) പോര്‍ട്ടലായ ഡിജിറ്റല്‍ വര്‍ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിന് 2022-ലെ ഡിജിറ്റല്‍ ഇന്ത്യ പ്ലാറ്റിനം പുരസ്‌കാരം സമ്മാനിച്ചു. വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ കെ-ഡിസ്‌ക് മെമ്പര്‍ […]
എം.ജി.എം. സ്കൂൾ കണിയാപുരം ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചു
2022 – 2023 അധ്യയന വർഷത്തിന്റെ ഭാഗമായി എം.ജി.എം. സ്കൂൾ കണിയാപുരം വിസ്മയ – എന്നപേരിൽ ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചു. സാങ്കേതികവിദ്യയും സമൂഹവും തമ്മിലുള്ള അടുത്ത ബന്ധത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വർദ്ധിപ്പിക്കുന്നതിനു വേണ്ടി സംഘടിപ്പിച്ച മേളയിൽ കെ. ജി. വിഭാഗം മുതൽ […]