Ananthapuri Online News

Anantham Athivegam Ananthapuri Varthakal

വായനയുടെ വസന്തോത്സവം ‘റാട്ടി’ന് സമാപനം: വിറ്റത് 60 ലക്ഷം രൂപയുടെ പുസ്തകങ്ങൾ

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ബാലരാമപുരം ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന ‘റാട്ട്’ പുസ്തകോത്സവത്തിനും സാംസ്‌കാരിക സംഗമത്തിനും പ്രൗഢഗംഭീരമായ സമാപനം. സമാപന സമ്മേളനത്തോടനുബന്ധിച്ച് നടന്ന കവിയരങ്ങിൽ, കവി മധുസൂദനൻ നായർ മുഖ്യാതിഥിയായി. സി. കെ. ഹരീന്ദ്രൻ എം. എൽ. എ. ആശംസകൾ അറിയിച്ചു.

ബുധനാഴ്ച ആരംഭിച്ച പുസ്തകോത്സവത്തിൽ നാല്പതോളം പ്രസാധകർ പങ്കാളികളായി. അഞ്ച് ദിവസങ്ങളിലായി 60 ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് വിൽപന നടത്തിയത്. പുസ്തകോത്സവത്തിന്റെ ഭാഗമായി 78 സ്‌കൂളുകൾക്ക് 19,50,000 രൂപയുടെ പുസ്തകങ്ങളും 50 ലൈബ്രറികൾക്ക് അഞ്ച് ലക്ഷം രൂപയുടെ പുസ്തകങ്ങളും ജില്ലാ പഞ്ചായത്ത് വിതരണം ചെയ്തു.

പുസ്തക സ്റ്റാളുകൾക്ക് പുറമെ, കുടുംബശ്രീ വിപണനമേള, കാർണിവൽ, സാംസ്‌കാരിക പരിപാടികൾ, മെഗാക്വിസ്, സർഗാത്മക ശില്പശാലകൾ, മെഡിക്കൽ എക്‌സിബിഷൻ, പുസ്തക പ്രകാശനങ്ങൾ, വിദ്യാർത്ഥികൾക്കായി ശാസ്ത്ര-സാഹിത്യ സംവാദങ്ങൾ എന്നിവയും റാട്ടിൽ സംഘടിപ്പിച്ചിരുന്നു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!