മഹാത്മാഗാന്ധിയുടെ പ്രതിമയിൽ മന്ത്രി വി ശിവൻകുട്ടി ഹാരാർപ്പണം നടത്തി

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 156 -ാമത് ജന്മവാർഷിക ദിനമായ 2025 ഒക്ടോബർ 2ന് രാവിലെ 8ന് തിരുവനന്തപുരം ഗാന്ധി പാർക്കിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയിൽ  പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഹാരാർപ്പണം നടത്തി. ആന്റണി രാജു എം.എൽ.എ, ഐ&പി.ആർ.ഡി. ഡയറക്ടർ ടി. വി. സുഭാഷ്, ഐ&പിആർഡിയിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.   

Continue Reading

വിദ്യാദാനം ~ വിദ്യാർഥിമാനനം നൂനം
വിദ്യാദാനരഹസ്യമാം ~ ഡോ വി ആർ  പ്രബോധചന്ദ്രൻ നായർ

അറിവുനൽകുന്നതിൽ പലരും ശ്രദ്ധിക്കാത്ത ഒരു രഹസ്യം ഒളിഞ്ഞിരിക്കുന്നു. പഠിതാക്കളിൽ ഓരോ ആളിന്റെയും കഴിവിനുതക്ക അളവിലുള്ള അറിവു പകർന്നുനൽകുന്നതേ ഫലവത്താവൂ. പാത്രം ചെറുതാണെങ്കിൽ അതിലേക്ക് പാൽപ്പായസമാണെങ്കിലും ഒരു കണക്കുമില്ലാതെ പകരാൻ ശ്രമിക്കുന്നത് നിഷ്പ്രയോജനം എന്നല്ല ധൂർത്തും ആവും. പാത്രം വലുതാണെങ്കിൽ അതിൽ അടിത്തട്ടു […]

Continue Reading

കാൻസർ കുരുന്നുകളെ സഹായിക്കാൻ ‘സനാഥാലയം’. നമുക്കും ഒപ്പം നിൽക്കാ

ഞങ്ങളുടെ കാൻസർ കുരുന്നുകളെ കൈവെടിയരുത്!നന്മയുള്ളവർ സഹായിക്കണം കാൻസർ ചികിത്സയ്ക്കായി ദൂരങ്ങളിലൂടെ RCC യിലേക്കെത്തുന്ന നൂറുകണക്കിന് രോഗികൾക്കും കുടുംബങ്ങൾക്കും ‘സനാഥാലയം’ വർഷങ്ങളായി ഒരു തണലായിരുന്നു. സൗജന്യമായി താമസിക്കാനുള്ള ഇടം നൽകി, വേദനയുടെ യാത്രയിൽ ആശ്വാസം പങ്കുവെച്ച ഒരു കൊച്ചു സ്‌നേഹവീട്. ഇത്രയും കാലം […]

Continue Reading

ഇലക്ട്രിക് വാഹനങ്ങൾക്ക് ശബ്ദം നിര്‍ബന്ധമാക്കും; കരടുവിജ്ഞാപനം പുറത്തിറക്കി

ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ശബ്ദം നിര്‍ബന്ധമാക്കാൻ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. 2026 ഒക്ടോബർ 1 മുതൽ എല്ലാ പുതിയ സ്വകാര്യ, വാണിജ്യ ഇലക്ട്രിക് വാഹനങ്ങളിലും അക്കോസ്റ്റിക് വെഹിക്കിൾ അലേർട്ടിംഗ് സിസ്റ്റം (AVAS) ഘടിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശം നൽകി. നിലവിലുള്ള […]

Continue Reading

ആദ്യ സംസ്കൃതഭാഷ സയൻസ് ഫിക്ഷൻ അനിമേഷൻ സിനിമ ‘ധീ’ യുടെ അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചു

സിനിമയുടെ നിർമ്മാണം പപ്പറ്റിക്ക മീഡിയ, സംവിധാനം രവിശങ്കർ വെങ്കിടേശ്വരൻ. പൂർണ്ണമായും സംസ്കൃത ഭാഷയിൽ, ഇന്ത്യയിൽ ആദ്യമായി നിർമ്മിക്കുന്ന സയൻസ് ഫിക്ഷൻ അനിമേഷൻ സിനിമയാണ് “ധീ”. ആഗോളതലത്തിൽ നിരവധി പുരസ്ക്കാരങ്ങൾ കരസ്ഥമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്കൃത അനിമേഷൻ സിനിമയായ “പുണ്യകോടി ” ക്കു […]

Continue Reading

യു എസ് ടി ട്രിവാൻഡ്രം മാരത്തൺ 2025 ഒക്ടോബർ 12 ന്

യു എസ് ടി ട്രിവാൻഡ്രം മാരത്തൺ 2025 ഒക്ടോബർ 12 ന്; മിലിന്ദ് സോമൻ ബ്രാൻഡ് അംബാസഡർ; സമ്മാനത്തുക 22 ലക്ഷം രൂപയിലധികം തിരുവനന്തപുരം, സെപ്തംബർ 24, 2025: തിരുവനന്തപുരം നഗരം കണ്ടതിൽ വച്ച് ഏറ്റവും ബൃഹത്തായ മാരത്തണിന് അരങ്ങൊരുങ്ങി. പ്രമുഖ […]

Continue Reading

മത്സ്യ തൊഴിലാളികളുടെ ആവാസ കേന്ദ്രങ്ങളായ മത്സ്യ പരപ്പിൽ നിന്നും കടൽ മണൽ ഖനനം നടത്താനുള്ള കേന്ദ്ര ഗവണ്മെൻ്റ് നീക്കം മത്സ്യ തൊഴിലാളി സമൂഹം പരാജയപ്പെടുത്തണം

തിരുവനന്തപുരം: കടൽ മണൽ ഖനന നയം വൻകിട കോർപ്പറേറ്റുകളെ സഹായിക്കാനാണെന്നും ഇതു വഴി മത്സ്യ തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാകുമെന്നും യുടിയുസി ദേശീയ പ്രസിഡൻ്റ് എ. എ . അസീസ് പറഞ്ഞു. അഖില കേരള മത്സ്യ തൊഴിലാളി ഫെഡറേഷൻ ( യുടിയുസി ) […]

Continue Reading

നൂറ്റിമൂന്നുകാരൻ ഡിജിറ്റലായി ; സ്മാർട്ടാക്കിയത്്എഴുപത്തി മൂന്നുകാരൻ മകൻ

നൂറ്റി മൂന്ന് വയസ്സായ കരുണാകരപണിക്കർ ഇന്ന് ഡിജിറ്റലാണ്. പെൻഷൻ വന്നോ എന്നറിയാനും പ്രിയപ്പെട്ടവരോട് വീഡിയോകാളിൽ സംസാരിക്കാനും ഇഷ്ടമുള്ള പഴയപാട്ടുകൾ കേൾക്കാനും കഴിയും വിധം അദ്ദേഹം ‘സ്മാർട്ട്’ ആയിരിക്കുന്നു. അദ്ദേഹത്തെ സ്മാർട്ടാക്കുന്നതാകട്ടെ 73 വയസ്സുള്ള മകൻ രാജനും. ഇങ്ങോട്ടും അങ്ങോട്ടുമുള്ള ഫോൺ വിളകൾക്കപ്പുറത്തേക്കുള്ള […]

Continue Reading

കത്തോലിക്ക എയ്ഡഡ് മേഖലയിലെ അധ്യാപകരോട് പുലർത്തുന്ന ഇരട്ടത്താപ്പിനും നീതി നിഷേധത്തിനുമെതിരെ പ്രതിഷേധ മാർച്ച്

ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് കേരള സർക്കാർ കത്തോലിക്ക എയ്ഡഡ് മേഖലയിലെ അധ്യാപകരോട് പുലർത്തുന്ന ഇരട്ടത്താപ്പിനും നീതി നിഷേധത്തിനുമെതിരേ കത്തോലിക്ക അധ്യാപകരുടെ സംഘടനയായ കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംഘടിപ്പിക്കുന്ന, അധ്യാപക പ്രതിഷേധ മാർച്ച് 2025 സെപ്റ്റംബർ 26-ന് തിരുവനതപുരം പാളയം രക്തസാക്ഷി […]

Continue Reading

കെഎസ്ആർടിസി ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് 15 ഓളം പേര്‍ക്ക് പരുക്ക്

വട്ടപ്പാറ മരുതൂർ പാലത്തിന് മുകളിൽ തിരുവനന്തപുരത്തുനിന്നും പത്തനംതിട്ടയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും കർണാടകയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ലോഡുമായി വന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ച് 15 ഓളം കെഎസ്ആർടിസി യാത്രക്കാർക്ക് സാരമായ പരുക്ക് പറ്റി. ലോറിയുടെയും ബസ്സിന്റെയും ഡ്രൈവർമാർ സീറ്റിൽ കുടുങ്ങി ഇരുന്നത് […]

Continue Reading