Category: STRIKE
-

ഓണത്തിന് കെഎസ്ആർടിസിയിൽ സംയുക്ത പണിമുടക്ക്
കെഎസ്ആർടിസിയിൽ ആഗസ്റ്റ് 26ന് INTUC CITU പണിമുടക്ക്. ശംബളവും ഓണം ആനുകൂല്യങ്ങളും നൽകുക, അനാവശ്യ പിഴയീടാക്കൽ അവസാനിപ്പിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. സഹകരിക്കുന്ന മുഴുവൻ യൂണിയനുകളേയും പണിമുടക്കിൽ അണിനിരത്താൻ ആണ് തീരുമാനം.
-

ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു
തിരുവനന്തപുരം : ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ചഏകദിന ഉപവാസം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനപ്രസിഡണ്ട് തമ്പി നാഷണൽ ഏകദിന ഉപവാസ പരിപാടിക്ക് നേതൃത്വം കൊടുത്തു.അശാസ്ത്രീയമായ നിയമങ്ങൾ പിൻവലിക്കുക, ജനറേറ്റർ ഘടിപ്പിച്ച വാഹനങ്ങൾപ്രൈവറ്റ് രജിസ്ട്രേഷൻ അനുവദിക്കുക, വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടെപരസ്യത്തിന് മൈക്ക് അനുമതി ലഭ്യമാക്കുക, സ്വതന്ത്രമായ ക്ഷേമനിധിഅനുവദിക്കുക തുടങ്ങി അഞ്ചോളം മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ടായിരുന്നുസംഘടനാ ഏകദിന ഉപവാസം സംഘടിപ്പിച്ചത്. ഉപവാസത്തിനു മുന്നോടിയായി…
-

ക്വിറ്റ് ഇന്ത്യ ദിനത്തിൽ യൂത്ത് കോൺഗ്രസ് മാർച്ച്
മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുക, രാജ്യത്ത് സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുക, കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് കാണിക്കുന്ന സമീപനം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ക്വിറ്റ് ഇന്ത്യ ദിനത്തിൽ യൂത്ത് കോൺഗ്രസ് – എസ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷി മണ്ഡപത്തിലേക്ക് നടത്തിയ മാർച്ച്.
-

എ. എൻ. ഷംസീർ രാജിവയ്ക്കണം; യുവമോര്‍ച്ച
സ്പീക്കർ എ. എൻ. ഷംസീർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി. ആർ. പ്രഭുൽ കൃഷ്ണന്റെ നേതൃത്വത്തിൽ നിയമസഭാ മാർച്ച് സംഘടിപ്പിച്ചു.
-

ഗണപതിയെപ്പറ്റിയുള്ള പരാമർശത്തിൽ സ്പീക്കർ എ എൻ ഷംസീർ മാപ്പുപറയണം
ഗണപതിയെപ്പറ്റിയുള്ള പരാമർശത്തിൽ സ്പീക്കർ എ എൻ ഷംസീർ മാപ്പുപറയണമെന്നാവശ്യപ്പെട്ട് ശിവസേന രാഷ്ട്രീയകാര്യസമിതി ചെയർമാൻ പെരിങ്ങമ്മല അജി സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ പ്രതിഷേധം. സ്പീക്കർ എ . എൻ . ഷംസീറിന്റെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് വിശ്വാസ സംരക്ഷണത്തിനായി എൻ എസ് എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം. സംഗീത്കുമാറിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയൻ പാളയം ഗണപതി ക്ഷേത്രനടയിൽനിന്നും കിഴക്കേക്കോട്ട പഴവങ്ങാടി ഗണപതി ക്ഷേത്രനടയിലേക്ക് നടത്തിയ നാമജപ യാത്ര. സ്പീക്കർ എ…
-

കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ മാർച്ച് നടത്തി
കോൺഗ്രസ് നേതാക്കളെയും മാധ്യമപ്രവർത്തകരെയും കള്ളക്കേസിൽ പെടുത്തി പീഡിപ്പിക്കുന്ന പിണറായി സർക്കാരിന്റെ പ്രതികാര നടപടിയിൽ പ്രതിഷേധിച്ച് വട്ടിയൂർക്കാവ്, പട്ടം, പാളയം, വാഞ്ചിയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തിയ മ്യുസിയം പോലീസ് സ്റ്റേഷൻ മാർച്ച് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ നിലയിൽ : രമേശ് ചെന്നിത്തല തിരുവനന്തപുരം:പിണറായി സര്‍ക്കാര്‍ കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും എതിരെ കള്ളക്കേസുകള്‍ എടുത്തതിലും മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നതിനും എതിരെ കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍…
-

കേരള എൻ ജി ഒ അസോസിയേഷൻ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി
ഡി എ കുടിശ്ശിക ( ആറ് ഗഡു ) അനുവദിക്കുക, ശമ്പള പരിഷ്‌ക്കരണ കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടർ ലോക്ക് ഇൻ പിരീഡ് പിൻവലിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, പങ്കാളിത്ത പെൻഷൻ അനുവദിക്കുക, കരാർ പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ ജി ഒ അസോസിയേഷൻ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു.
-

ആൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻ സെക്രട്ടേറിയറ്റ് പടിക്കൽ ധർണ്ണ നടത്തി
സ്വർണ്ണ തൊഴിൽ സംരക്ഷണ നിയമം കൊണ്ടുവരിക, സ്വർണ്ണ നിർമ്മാണ രംഗത്ത് പാരമ്പര്യ തൊഴിലാളികളെ അവഗണിക്കുന്ന കുത്തക വ്യാപാരികളുടെ തെറ്റായ സമീപനം അവസാനിപ്പിക്കുക, ക്ഷേമനിധി ബോർഡ് ലയന നടപടി പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യാനെത്തിയ കടകംപള്ളി സുരേന്ദ്രൻ എം എൽ എ തൊഴിലാളികൾ ആഭരണങ്ങൾ നിർമ്മിക്കുന്നത് കാണുന്നു .
-

മാധ്യമ പ്രവർത്തകർക്കെതിരെ എടുത്ത കള്ളക്കേസുകൾ പിൻവലിക്കുക
മാധ്യമ പ്രവർത്തകർക്കെതിരെ എടുത്ത കള്ളക്കേസുകൾ പിൻവലിക്കുക, നിയമസഭാ ചോദ്യോത്തരവേള ചിത്രീകരിക്കുവാൻ പത്ര – ദൃശ്യ മാധ്യമങ്ങൾക്ക് ഉണ്ടായിരുന്ന അനുമതി പുനഃസ്ഥാപിക്കുക, മാധ്യമ പ്രവർത്തകരുടെ സെക്രട്ടേറിയറ്റ് പ്രവേശനം പുനഃസ്ഥാപിക്കുക, ബജറ്റിൽ പ്രഖ്യാപിച്ച ആയിരം രൂപ പെൻഷൻ വർദ്ധന പൂർണ്ണമായും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പത്രപ്രവർത്തക യൂണിയൻ ( കെ യു ഡബ്ള്യു ജെ ) നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.
-

കെൽട്രോൺ ഹൗസ് ഗേറ്റിനു മുന്നിൽ പ്രതിഷേധ ധർണ്ണ
ശമ്പള പരിഷ്കരണം അടിയന്തരമായി നടപ്പിലാക്കുക , കരാർ – ക്യാഷൽ – ക്വാഷൽ ബദലി ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെൽട്രോൺ എംപ്ലോയിസ് അസോസിയേഷൻ ( സി ഐ റ്റി യു ) വെള്ളയമ്പലം കെൽട്രോൺ ഹൗസ് ഗേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ സി ഐ റ്റി യു സംസ്ഥാന സെക്രട്ടറി കെ . എൻ . ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു .
Latest News
About the Author

AF themes
Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

You May Have Missed












