EDUCATION

എം.ഫിൽ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസ് നടത്തുന്ന എം.ഫിൽ ഇൻ സൈക്ക്യാട്രിക് സോഷ്യൽ വർക്ക്, എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി ഇന്ന് മുതൽ (ഒക്ടോബർ 26) നവംബർ 8 വരെ അപേക്ഷിക്കാം.

പൊതുവിഭാഗത്തിന് 1500 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 1250 രൂപയുമാണ് അപേക്ഷാഫീസ്. ഓൺലൈനായോ വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസ് അടയ്ക്കാം. ബന്ധപ്പെട്ട രേഖകൾ ആപ്ലിക്കേഷനോടൊപ്പം അപ്‌ലോഡ് ചെയ്യണം.

എം.ഫിൽ ഇൻ സൈക്ക്യാട്രിക് സോഷ്യൽ വർക്ക് കോഴ്‌സിന് അപേക്ഷിക്കുന്നവർ എം.എ/എം.എസ്സ്.ഡബ്ല്യു ഇൻ സോഷ്യൽവർക്കിൽ മെഡിക്കൽ ആൻഡ് സൈക്ക്യാട്രിക്ക്/മെൻഡൽ ഹെൽത്ത് സ്പെഷ്യലൈസേഷനോടുകൂടി 55% ശതമാനം മാർക്ക് നേടിയവരായിരിക്കണം. അവസാന വർഷ സെമസ്റ്റർ പഠിക്കുന്നവർക്കും അപേക്ഷിക്കാം.

എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി കോഴ്‌സിന് അപേക്ഷിക്കുന്നവർ എം.എ/എം.എസ്സ്.സി സൈക്കോളജി പൊതുവിഭാഗക്കാർ 55% ശതമാനം മാർക്കും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർ 50% മാർക്കോടെയും ജയിച്ചിരിക്കണം. പ്രവേശന പരീക്ഷ നവംബർ 13 ന് കോഴിക്കോട് വച്ച് നടത്തുമെന്ന് ഡയറക്‌ടർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 0471 – 2560363

News Desk

Recent Posts

മരണമടഞ്ഞയാളിന് തപാല്‍ വോട്ട്: കോണ്‍ഗ്രസ് പരാതി നല്‍കിയ ബിഎല്‍ഒ, ഇആര്‍ഒ മാര്‍ക്കെതിരെ നടപടി വേണം

തിരുവനന്തപുരം: മരണമടഞ്ഞവരുടെ പേരില്‍ 'വീട്ടില്‍ വോട്ട് ' ചെയ്യാന്‍ നടന്ന ശ്രമത്തെ കോണ്‍ഗ്രസ് തടഞ്ഞു. തിരുവനന്തപുരം അസംബ്ലി നിയോജക മണ്ഡലത്തിലെ…

2 weeks ago

പന്ന്യൻ രവീന്ദ്രൻ ആർക്കും സമീപിക്കാവുന്ന വ്യക്തി : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരത്തിന്റെ വികസന കാര്യത്തിൽ ഒന്നും ചെയ്യാത്തവരാണ് യു ഡി എഫ് സ്ഥാനാർഥി ശശി തരൂരും എൻ ഡി എ സ്ഥാനാർഥി…

3 weeks ago

ലോക്സഭാ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ ഓഫീസ് വിവരങ്ങൾ

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതു നീരീക്ഷകരുടെയും ക്രമസമാധാന ചുമതലയുള്ള പോലീസ് നിരീക്ഷകന്റെയും ഓഫീസുകൾ പ്രവർത്തനം തുടങ്ങി.…

3 weeks ago

കേരളത്തിൽ നാളെ (April 10) ചെറിയ പെരുന്നാൾ

മലപ്പുറം പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നാളെ ബുധൻ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സമസ്ത…

3 weeks ago

“ജനശത്രു” : രാഷ്ട്രീയ – ആക്ഷേപഹാസ്യ നാടകവുമായി എ ഐ ഡി വൈ ഒ യുവജന കലാജാഥ

തിരുവനന്തപുരം : ജീവിത ദുരിതങ്ങൾ എണ്ണിപ്പറയുന്ന ജനശത്രു എന്ന രാഷ്ട്രീയ - ആക്ഷേപ ഹാസ്യ തെരുവ് നാടകവുമായി ആൾ ഇന്ത്യാ…

4 weeks ago

സ. പന്ന്യൻ രവീന്ദ്രൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

തിരുവനന്തപുരം ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സ. പന്ന്യൻ രവീന്ദ്രൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

4 weeks ago