Categories: NEWSTRIVANDRUM

പന്ന്യൻ രവീന്ദ്രൻ ആർക്കും സമീപിക്കാവുന്ന വ്യക്തി : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരത്തിന്റെ വികസന കാര്യത്തിൽ ഒന്നും ചെയ്യാത്തവരാണ് യു ഡി എഫ് സ്ഥാനാർഥി ശശി തരൂരും എൻ ഡി എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എൽ ഡി എഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ നേമം മണ്ഡലം പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മണ്ഡല വികസനത്തിനായി എന്തു ചെയ്തുവെന്ന് പറയാൻ ശശി തരൂരിനെ വെല്ലുവിളിക്കുന്നു. ഇക്കാലയളവിൽ ശശി തരൂർ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപട്ടതിന്റെ ഒരു ഉദാഹരണം പോലും ചൂണ്ടിക്കാട്ടാൻ ആവില്ല.

കേന്ദ്ര മന്ത്രിയാണ് രാജീവ് ചന്ദ്രശേഖർ. എന്ത് പദ്ധതിയാണ് രാജീവ് ചന്ദ്രശേഖർ കേരളത്തിന്, പ്രത്യേകിച്ച് തിരുവനന്തപുരത്തിനായി കൊണ്ടുവന്നിട്ടുള്ളത്. കേരള വികസനത്തിന് തുരങ്കം വയ്ക്കുക മാത്രമാണ് രാജീവ് ചന്ദ്രശേഖർ അടക്കമുള്ള ബിജെപി നേതാക്കൾ ചെയ്തിട്ടുള്ളത്.

കോടീശ്വരന്മാരായ ശശി തരൂരും രാജീവ് ചന്ദ്രശേഖറും സാധാരണ ജനങ്ങൾക്ക് പ്രാപ്യരല്ല . എംപിയായ ശശി തരൂരിനെ മണ്ഡലത്തിലെ ആർക്കെങ്കിലും അത്യാവശ്യത്തിന് ഫോണിലെങ്കിലും വിളിച്ചു കിട്ടിയിട്ടുണ്ടോ. രാജീവ് ചന്ദ്രശേഖറേയും ഫോണിൽ വിളിച്ചാൽ കിട്ടുമോ. വികസന സംവാദം അല്ല, മറിച്ച് പണം നൽകി വോട്ട് വാങ്ങാൻ ശ്രമിക്കുന്നു എന്നതിന് സംബന്ധിച്ചാണ് ഇരുവരും തമ്മിലുള്ള തർക്കം.

മണ്ഡലത്തെ പ്രതിനിധീകരിക്കേണ്ടത് ജനങ്ങൾക്ക് സമീപിക്കാൻ ആവുന്ന വ്യക്തിയാകണം. സാധാരണക്കാർക്ക് എപ്പോഴും സമീപിക്കാവുന്ന നേതാവാണ് പന്ന്യൻ രവീന്ദ്രൻ. പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരത്ത് നിന്നുള്ള പാർലമെന്റ് അംഗമായപ്പോൾ കേന്ദ്ര ഫണ്ടിലൂടെ മണ്ഡലത്തിൽ നിരവധി പദ്ധതികൾ കൊണ്ടുവന്നു. ഈ ചരിത്രമുള്ള പന്ന്യൻ രവീന്ദ്രന്റെ വിജയം തിരുവനന്തപുരം മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് അനിവാര്യമാണെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

News Desk

Recent Posts

ഭിന്നശേഷിക്കുട്ടികളില്‍ ഭാഷാ നൈപുണി വളര്‍ത്താന്‍ കൈകോര്‍ത്ത് മലയാളം സര്‍വകലാശാലയും ഡിഫറഫന്റ് ആര്‍ട് സെന്ററും

തിരുവനന്തപുരം: ഭിന്നശേഷി പഠനമേഖലയില്‍ ഭാഷാ വികസനം സാധ്യമാക്കാന്‍ തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയും തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററും കൈകോര്‍ക്കുന്നു.…

3 hours ago

ആരോഗ്യ കേരളത്തില്‍ നിന്നും കുഷ്ഠരോഗം പൂര്‍ണ്ണമായും മാറിയോ? പ്രിയ എസ് പൈ എഴുതിയ ലേഖനം വായിക്കാം

കുഷ്ഠരോഗം കേരളത്തിൽ നിന്ന് നിർമ്മാർജ്ജനം ചെയ്തു എന്ന് കരുതിയവർ ആയിരുന്നു നമ്മളേവരും. ആലപ്പുഴ ജില്ലയിലാണ് കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്…

4 hours ago

ജീവിതശൈലി രോഗ പ്രതിരോധത്തിനും മാനസികാരോഗ്യത്തിനും എക്സര്‍സൈസ് ഫിസിയോളജി

മന്ത്രി വീണാ ജോര്‍ജ് ഓസ്ട്രേലിയന്‍ എക്സര്‍സൈസ് ഫിസിയോളജി വിദഗ്ധനുമായി ചര്‍ച്ച നടത്തി തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്…

1 day ago

പട്ടം സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ 2 പരീക്ഷയിൽ എല്ലാ വിഷയത്തിലും A + നേടി

+2 പരീക്ഷയിൽ എല്ലാവിഷയത്തിലും A + നേടിയ  പട്ടം സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ എം എൽ…

1 day ago

ടീ ബി മീറ്റ് 2024 മെയ് പതിനൊന്ന്, പന്ത്രണ്ട് തീയതികളില്‍

ടാലന്റഡ് ബാങ്കേഴ്സ് കള്‍ച്ചറല്‍ സൊസെെറ്റിയുടെ അഞ്ചാമത് വാര്‍ഷിക കലാസാംസ്കാരിക സമ്മേളനമായ ''ടീ ബി മീറ്റ്'', 2024 മെയ് പതിനൊന്ന്, പന്ത്രണ്ട്…

2 days ago

വിദ്യാഭ്യാസ രംഗത്ത് പട്ടം സെന്റ് മേരീസ് ഏവര്‍ക്കും മാതൃകയെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി

പഠനത്തിലാണെങ്കിലും അച്ചടക്കത്തിന്റെ കാര്യത്തിലാണെങ്കിലും മികച്ച മാനേജ്‌മന്റ്‌ കാര്യത്തിലാണെങ്കിലും പട്ടം സെന്റ്‌ മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ ഈവര്‍ക്കും,…

2 days ago