‘റോഡ് സുരക്ഷ കുട്ടികളിലൂടെ’; പദ്ധതിക്ക് തുടക്കം

കുട്ടികള്‍ക്ക് സുരക്ഷാ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേരള റോഡ് സുക്ഷാ അതോറിറ്റി സംസ്ഥാനത്തെ അപ്പര്‍ പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കന്ററി തലം വരെയുള്ള തിരഞ്ഞെടുക്കപ്പെട്ട 100 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലന ബോധവല്‍ക്കരണ പരിപാടികള്‍ക്കായി 50,000/- രൂപ വീതം നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം പൂന്തുറ സെന്റ് ഫിലോമിനാസ് ഗേള്‍സ് ഹൈസ്‌കൂളില്‍, റോഡ് സുരക്ഷ അതോറിറ്റി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ടി. ഇളങ്കോവന്‍ നിര്‍വഹിച്ചു.

കബ് – ഡില്‍ പരിശീലനം, പ്രഥമ ശുശ്രൂഷ പരിശീലനം, റോഡ് സൈന്‍ ബോര്‍ഡുകള്‍ സംബന്ധിച്ച് അവബോധം, റോഡ് സുരക്ഷാ സംബന്ധിക്കുന്ന ഷോര്‍ട്ട്ഫിലിം പ്രദര്‍ശനം, വീഡിയോ പ്രദര്‍ശനങ്ങള്‍, റോഡ് സുരക്ഷാ സന്ദേശങ്ങള്‍ അടങ്ങിയ ക്ലാസ് റും ചാര്‍ട്ടുകളുടെ നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക നല്‍കുന്നത്. വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ റോഡ് സുരക്ഷാ അവബോധം വളര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

error: Content is protected !!