ടൂറിസം വാരത്തോടനുബന്ധിച്ച് കേരള സന്ദർശനത്തിനിടയിൽ ചിലി അംബാസിഡർ ജുവാൻ ആൻഗുലോ പട്ടം എസ് യു ടി ഹോസ്പിറ്റൽ സന്ദർശിച്ചു. തലസ്ഥാന നഗരിയിലെ പ്രമുഖ ആശുപത്രി എന്ന നിലയിൽ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ കണ്ടു മനസിലാക്കിയ അദ്ദേഹം ആരോഗ്യ രംഗത്തെ നൂതന സൗകര്യങ്ങളെ പറ്റിയും പ്രവർത്തനങ്ങളെ പറ്റിയും ആശയ വിനിമയം നടത്തി. വിശിഷ്ടാതിഥി എസ് യു ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളിയുമായി കൂടികാഴ്ച്ച നടത്തി ആരോഗ്യ ടൂറിസത്തിനുള്ള സാദ്ധ്യതകളെ കുറിച്ചും വിശദമായ ചർച്ച നടത്തി.