‘പുനര്‍ജനി’ ലഹരിക്ക് വിട നൽകാം ജീവിതം ലഹരിയാക്കാം ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു

കഴക്കൂട്ടം മരിയൻ എൻജിനീയറിംഗ് കോളേജും എക്സൈസ് വകുപ്പും മലയാളം മിഷനും ചേർന്ന് ലഹരി വിരുദ്ധ ബോധവൽകരണ പരിപാടി ആയ പുനർജനി മാനവീയം വീഥിയിൽ സംഘടിപ്പിച്ചു. ബോധവൽകരണ പരിപാടി തിരുവനന്തപുരം ജില്ല ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഡി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിമുക്തി മാനേജർ അജയ് കെ ആർ, കവിയും മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാലി എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു.

മരിയൻ എൻജിനീയറിംഗ് കോളജിലെ വിദ്യാർത്ഥികൾ ലഹരി ബോധവൽക്കരണത്തിനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ അബ്ദുൽ നിസർ, മാനേജർ റവ.ഡോ എ ആർ ജോൺ , ഫാ. ജിം കാർവിൻ, പ്രോഗ്രാം കോർഡിനേറ്റർ അഭിജിത്ത് ആർ. പി , മാനവീയം തെരുവിടം കൾച്ചറൽ കലക്റ്റിവ് സെക്രട്ടറി കെ ജി സൂരജ് എന്നിവർ സാന്നിധ്യം അറിയിച്ചു.

ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി കോളേജിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫ്ലാഷ് മോബ് ജനശ്രദ്ധയാകര്‍ഷിച്ചു.

error: Content is protected !!