സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ വനിതാ സമ്മേളനം സംഘടിപ്പിച്ചു

സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ (കേരള സർക്കിൾ) തിരുവനന്തപുരം സബ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തിനോട് അനുബന്ധിച്ചു മാർച്ച് -3 , 2024 -നു വനിതാ സമ്മേളനം സംഘടിപ്പിച്ചു.

സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ ജനറൽ സെക്രട്ടറി സ. അഖിൽ എസ് ഉദ്‌ഘാടനം ചെയ്ത സമ്മേളനത്തിൽ പ്രശസ്ത നർത്തകി ശ്രീമതി. സിത്താര ബാലകൃഷ്ണൻ മുഖ്യാതിഥിയായി. സ്ത്രീകൾ ഏറ്റവും ശക്തമായ ഊർജ്ജ ശ്രോതസ്സുകൾ ആണെന്നും, സ്ത്രീകൾ അവരുടെ ആരോഗ്യത്തിനു പ്രഥമ പരിഗണന നൽകി പുരുഷന്മാരുമൊത്തു ചേർന്ന് സമൂഹത്തിനും കുടുംബത്തിനും മികച്ച സംഭാവനകൾ നൽകാൻ തയ്യാറാകണമെന്നും അവർ അഭിപ്രായപ്പെട്ടു. സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയൻ അംഗങ്ങളുടെ സാഹിത്യ രചനകൾ ഉൾക്കൊള്ളുന്ന “വൈഖരി” മാസിക സമ്മേളനത്തിൽ പ്രകാശനം ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ തിരുവനന്തപുരം ജില്ലയിലെ വിവിധ ശാഖകളിലും ഓഫീസുകളിലും നിന്നായി 150 – ഓളം വനിതാ അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു.

സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ പ്രസിഡന്റ് സ. രജത് എച് സി യോഗത്തിന്റെ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സ. ശ്രീകല ജി, ട്രഷറർ സ. ബിന്ദു കെ, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ. വി ജെ വൈശാഖ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെൻഷനേഴ്‌സ് അസോസിയേഷൻ (കേരള) എക്സിക്യൂട്ടീവ് മെമെബർ സ. രാധ ദേവി എന്നിവർ ആശംസ അറിയിച്ചു. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ. റെനി ദിനത് സ്വാഗതം ആശംസിക്കുകയും ഓർഗനൈസിംഗ് സെക്രട്ടറി ജീന കെ സമ്മേളനത്തിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

error: Content is protected !!