ആർട്രീ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ലോക ഓട്ടിസം ദിനമാച്ചരിച്ചു

ലോക ഓട്ടിസം ദിനത്തോടനുബന്ധിച്ച് ആർട്രീ ഫൗണ്ടേഷൻ സംഘടിപ്പിച്ച അവബോധ പരിപാടി വർണ 2024 ഓട്ടിസം ബാധിതരായ കുട്ടികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. കനകക്കുന്നിൽ നിന്നും ആരംഭിച്ച ബോധവത്ക്കരണ റാലി ആർ ട്രീ ഫൗണ്ടേഷൻ ഫൗണ്ടർ ചെയർമാൻ രാകേഷ് ചന്ദ്രനും സാന്ത്വന ഡെൻ്റൽ ഹോസ്പിറ്റൽ ഫൗണ്ടർ ആൻ്റ് CEO യും Yi Trivandrum ചെയറുമായ ഡോ. സുമേഷ് ചന്ദ്രനും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

ആർട്രീ ഫൗണ്ടേഷൻ ഇൻ്റേൺസ് മ്യൂസിയം വളപ്പിൽ ബോധവത്ക്കരണ പരിപാടിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. പരിപാടിയിൽ URC Autism Centre വിദ്യാർഥികളുടെ പങ്കാളിത്തം ശ്രദ്ധേയമായി. പൊതുജന ബോധവൽക്കരണത്തിലൂടെ ഓട്ടിസം ബാധിതരെയും കുടുംബത്തെയും ചേർത്തു നിർത്താൻ ഒരു പരിധിവരെ നമുക്ക് കഴിയുമെന്ന് ആർട്രീ ഫൗണ്ടേഷൻ ചെയർമാൻ രാകേഷ് ചന്ദ്രൻ പറഞ്ഞു. ചടങ്ങിൽ ആർട്രീ ഫൗണ്ടേഷൻ ഡയറക്ടർ രുദ്ര കൃഷ്ണൻ, YI ട്രിവാൻഡ്രം Co chair ശങ്കരി, YI accessibility ഹെഡ് സിജോ ലൂയിസ്, ട്രിനിറ്റി എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. അരുൺ എന്നിവർ പങ്കെടുത്തു.

error: Content is protected !!