ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള നിരവധി കേസുകളിലെ പ്രതിയായ മണക്കാട് വില്ലേജിൽ കര്യാത്തി വാർഡിൽ റ്റി.സി 70/466 തിട്ടക്കുടി വീട്ടിൽ കാള അനീഷ് എന്ന് വിളിക്കുന്ന അനീഷ് കുമാറിനെ (31) കാപ്പ നിയമപ്രകാരം തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ ശിപാർശ പ്രകാരം ജില്ലാ കളക്ടർ പുറപ്പെടുവിച്ച കരുതൽ തടങ്കൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഫോർട്ട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചിട്ടുള്ളതുമാണ്.