പഠന മികവ് പൊതുസമൂഹത്തിനു മുന്നിൽ എത്തിക്കുന്നതിന്റെ ഭാഗമായി വിദ്യാർഥികൾ തെരുവുനാടകം അവതരിപ്പിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശാനുസരണം 2023 – 24 അധ്യായാന വർഷത്തെ പഠന മികവ് പൊതുസമൂഹത്തിനു മുന്നിൽ എത്തിക്കുന്നതിന്റെ ഭാഗമായി വെള്ളയമ്പലം മാനവീയം വീഥിയിൽ പട്ടം സെന്റ് മേരിസ് ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച തെരുവുനാടകം അഡ്വ: വി. കെ. പ്രശാന്ത് എം എൽ എ കുട്ടികൾക്കൊപ്പം ചെണ്ട കൊട്ടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഫാ: നെൽസൺ വലിയവീട്ടിൽ, വൈസ് പ്രിൻസിപ്പൽ റാണി. എം. അലക്സ്, പി ടി എ പ്രസിഡന്റ് പ്രൊഫ: എൻ. കെ. സുനിൽ കുമാർ തുടങ്ങിയവർ സമീപം.

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് 2023 -24 അധ്യയന വർഷത്തെ പഠന മികവ് പൊതുസമൂഹത്തിൽ എത്തിക്കുവാൻ, തെരുവ് നാടകം അവതരിപ്പിച്ചുകൊണ്ട് പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ഏവരുടെയും ശ്രദ്ധ നേടി.

തിരുവനന്തപുരം നഗരത്തിൻ്റെ വിവിധ പ്രദേശങ്ങളായ പുലയനാർകോട്ട, രാജാജി നഗർ, കനകക്കുന്ന് കൊട്ടാരമുറ്റം, മാനവീയം വീഥി എന്നിവിടങ്ങളിലാണ് തെരുവ് നാടകത്തിലൂടെ പഠന മികവുകൾ അവതരിപ്പിച്ചത്.പ്രൈമറി വിഭാഗത്തിലെ കുട്ടികൾ നന്മയുടെയും സ്നേഹത്തിന്റെയും സന്ദേശം പരത്തുന്ന അർത്ഥപൂർണ്ണമായ തെരുവ് നാടകം പൊതുജനങ്ങളുടെ ശ്രദ്ധനേടി.


പഠനോത്സവത്തിൻ്റെ സമാപനം മാനവീയം വീഥിയിൽ എം.എൽ.എ. വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർമാർ, വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ, സ്കൂൾ പ്രിൻസിപ്പൽ ഫാദർ നെൽസൺ വലിയവീട്ടിൽ, വൈസ് പ്രിൻസിപ്പൽ റാണി എം അലക്സ്, പി.ടി.എ പ്രസിഡൻ്റ് പ്രെഫ. എൻ. കെ.സുനിൽ കുമാർ, സീനിയർ അസിസ്റ്റൻ്റ് അനുകുര്യാക്കോസ്, സ്‌റ്റാഫ് സെക്രട്ടറിമാരായ റെജി ലൂക്കോസ്, സുബി ജോർജ്ജ്, ജോൺ ഷൈജു, അധ്യാപകർ, പിടിഎ അംഗങ്ങൾ എന്നിവർ കുട്ടികളോടൊപ്പം ഉണ്ടായിരുന്നു. കുട്ടികളുടെ കലാപ്രകടനത്തെ ഏവരും അഭിനന്ദിച്ചു.

error: Content is protected !!