ശാസ്ത്ര സാഹിത്യ പരിഷത്ത് മാർച്ച് 22ന് ലോക ജലദിനമാചരിച്ചു

ലോക ജലദിനമായ മാർച്ച് 22 ഇന്നലെ വൈകുന്നേരം തിരുവനന്തപുരം മാനവീയം വീഥിയില്‍ ലോക ജലദിനം ആചരിച്ചു. “ജലമർമ്മരം” എന്ന പ്രചാരണ പരിപാടി പ്രമുഖ ചിത്രകാരൻ ആദർശ് ശ്രീലകം പരിപാടി ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു. ചടങ്ങില്‍ സംബന്ധിച്ച പരിഷത്ത് അംഗങ്ങളും മറ്റു പ്രമുഖരും ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ലോകം നേരിടുന്നതും ഇനി നേരിടാന്‍ പോകുന്നതിന്റെയും ജലത്തെ എങ്ങനെ സംരക്ഷിക്കാം എന്നതിനെ കുറിച്ചും സംസാരിച്ചു. ജല ദിനത്തിന്റെ ഭാഗമായി വൈകുന്നേരം 7.30 ന് ജില്ലാ പരിസര വിഷയസമിതി വെബ്ബിനാറും സംഘടിപ്പിച്ചു.

1993 ൽ ഐക്യ രാഷ്ട്ര സഭയാണ് എല്ലാ വർഷവും വർഷവും ഈ ദിവസം ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചത്. ഇക്കൊല്ലത്തെ ജലദിന മുദ്രാവാക്യം ” ജലം സമാധാനത്തിന് വേണ്ടി” എന്നതാണ്. ലോകത്തെ 60% നദികളും രാജ്യങ്ങളുടെ അതിർത്തികൾ കടന്ന് ഒഴുകുന്നവയാണ്. ഈ ജലത്തെ പരസ്പര സഹകരണത്തോടെ പങ്കുവെക്കുക സാദ്ധ്യമാകുമ്പോൾ രാജ്യങ്ങളും സമൂഹങ്ങളും തമ്മിലുള്ള ശത്രുത ഇല്ലാതാകും എന്നാണ് യു എൻ ഇതുവഴി നൽകുന്ന സന്ദേശം.

ജലം സമാധാനത്തിന് വേണ്ടി എന്ന ആശയത്തെ ജനങ്ങളിലേക്കെത്തിക്കുക, ഒപ്പം ജലസംരക്ഷണത്തിന്റെ ആവശ്യകത പ്രചരിപ്പിക്കുക എന്നിവയാണ് ലക്ഷ്യമിട്ടത്. ഇതിനായി പത്ത് മീറ്ററിലധികം നീളത്തിലുള്ള കാൻവാസിൽ തങ്ങളുടേതായ രീതിയിൽ ചിത്രങ്ങളായും, മുദ്രാവാക്യമായും പരിപാടിയില്‍ പങ്കെടുത്തവര്‍ പകര്‍ത്തി. ഇതിനോടൊപ്പം പോസ്റ്റർ പ്രദർശനവും, പ്രഭാഷണങ്ങളും ഒരുക്കി.

error: Content is protected !!