കൊച്ചി: പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഗ്ലോബല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റ് (ജിഇടി), ബ്രൂക്‌സ് എഡ്യുക്കേഷന്‍ ഗ്രൂപ്പ് (ബിഇജി) എന്നിവയുമായി സഹകരിച്ച് ജിപിഎസ് ബ്രൂക്‌സ് കൊച്ചി നടത്തുന്ന ഇന്റര്‍നാഷണല്‍ ബാക്കാലോറിയേറ്റ് ഡിപ്ലോമ പ്രോഗ്രാമിലേക്ക് (ഐബിഡിപി) പ്ലസ് വണ്‍, പ്ലസ് ടൂ വിദ്യാര്‍ഥികളെ ക്ഷണിക്കുന്നു. രാജ്യാന്തര അവസരങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് താരതമ്യേന കുറഞ്ഞ നിരക്കിലാണ് ജിപിഎസ് ബ്രൂക്‌സ് കൊച്ചി ഐബി വേള്‍ഡ് സ്‌കൂള്‍ വിദ്യാഭ്യാസം ലഭ്യമാക്കുന്നത്. കേരളം ഉള്‍പ്പെടെ രാജ്യത്തെ വിദ്യാര്‍ഥികളുടെ കഴിവുകള്‍ പുറത്തെടുക്കാന്‍ സഹായിക്കുന്നതാണ് ജിപിഎസ് ബ്രൂക്‌സ് കൊച്ചി നല്‍കുന്ന ഈ പ്രോഗ്രാം. ഒന്നും രണ്ടും ക്ലാസുകള്‍ക്ക് ഐബി പ്രൈമറി ഇയേഴ്‌സ് പ്രോഗ്രാമും (പിവൈപി) സ്ഥാപനം നല്‍കുന്നുണ്ട്.
കൊച്ചിയിലെ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍, ജിപിഎസ് ഇന്റര്‍നാഷണല്‍ എന്നീ സ്ഥാപനങ്ങള്‍ നടത്തുന്ന ഗ്ലോബല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റ്, യൂറോപ്പ്, ഏഷ്യ, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന രാജ്യാന്തര സ്‌കൂള്‍ ശൃംഖലയായ ബ്രൂക്‌സ് എഡ്യുക്കേഷന്‍ ഗ്രൂപ്പ് എന്നിവയുടെ പരിചയസമ്പത്ത് ഉപയോഗിച്ച് ആഗോള പഠന സാഹചര്യം ഒരുക്കാനാണ് ജിപിഎസ് ബ്രൂക്‌സ് കൊച്ചി ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതര സംസ്‌കാരങ്ങളെ മനസിലാക്കിയും ബഹുമാനിച്ചും മികച്ചതും സമാധാനപരവുമായ ലോകം സൃഷ്ടിക്കുക എന്ന ഐബി സിദ്ധാന്തവുമായി ചേര്‍ന്ന് വിദ്യാര്‍ഥികളില്‍ ആഗോള കാഴ്ചപ്പാട് സൃഷ്ടിക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ ഡയറക്ടര്‍ ജോഹന്‍ ജേക്കബ് പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്താരാഷ്ട്ര തലത്തിലുള്ള ബ്രൂക്‌സ് സ്‌കൂളുകളുമായി ചേര്‍ന്ന് വിദ്യാഭ്യാസം, സര്‍വിസ് ലേണിങ്, ലീഡര്‍ഷിപ്പ് പ്രോഗ്രാമുകള്‍, ഇതര സംസ്‌കാര അനുഭവങ്ങള്‍ എന്നിവയിലൂടെ വിദ്യാര്‍ഥികള്‍ക്ക് ആഗോളതലത്തില്‍ ബന്ധപ്പെടാനുള്ള അവസരം നല്‍കുന്നതില്‍ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ അപേക്ഷിച്ച് ജിപിഎസ് ബ്രൂക്‌സ് സവിശേഷ ഇടപെടലാണ് നടത്തികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള ബ്രൂക്‌സ് ശൃംഖലയുടെ ഭാഗമാകുന്നതിലൂടെ വിദ്യാഭ്യാസം ഉള്‍പ്പെടെ പാഠ്യേതര വിഷയങ്ങളിലും രാജ്യാന്തര പങ്കാളിത്തത്തിനുള്ള വന്‍ അവസരങ്ങളാണ് ലഭിക്കുന്നതെന്ന് ബ്രൂക്‌സ് എഡ്യുക്കേഷന്‍ ഗ്രൂപ്പ് ഏഷ്യാ-പസഫിക്ക് ഡയറക്ടര്‍ കെവിന്‍ സ്‌കിയോച്ച് പറഞ്ഞു. വിവിധ രാജ്യങ്ങളിലെ ക്യാമ്പസുകളിലൂടെ ആഗോള ബന്ധം സ്ഥാപിക്കാനുള്ള അവസരമാണ് ഇത് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തും വിദേശത്തുമുള്ള സര്‍വകലാശാലകളിലും പുറത്തും വിജയം കൈവരിക്കാന്‍ ആവശ്യമായ കഴിവുകള്‍ നേടാന്‍ ജിപിഎസ് ബ്രൂക്‌സ് കൊച്ചി വിദ്യാര്‍ഥികളെ സജ്ജരാക്കുന്നു. മികച്ച പഠന സംവിധാനം, കായിക വിദ്യാഭ്യാസം, സാമൂഹികവും വൈകാരികവുമായ പിന്തുണ എന്നിവയിലൂടെ ഒരു കുട്ടിയുടെ സമഗ്ര വളര്‍ച്ചയ്ക്കാണ് ജിപിഎസ് ബ്രൂക്‌സ് കൊച്ചി ഊന്നല്‍ നല്‍കുന്നത്. ഐബി ആവശ്യങ്ങളോടൊപ്പം ആരോഗ്യകരവും സന്തുലിതവുമായ ജീവിതശൈലിയോടെ വിദ്യാര്‍ഥികളെ സജ്ജരാക്കുന്നത് സര്‍വകലാശാല ജീവിതത്തിലേക്കുള്ള വിദ്യാര്‍ഥികളുടെ പരിവര്‍ത്തനത്തിന് സഹായകമാകുന്നു.
2005-ല്‍ സ്ഥാപിതമായ ഗ്ലോബല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റ് രാജ്യത്തെ യുവാക്കള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള സംരംഭങ്ങളും സ്ഥാപനങ്ങളും ആരംഭിച്ച് സമൂഹത്തില്‍ ക്രിയാത്മക മാറ്റം കൊണ്ടുവരുന്നതിനായാണ് ലക്ഷ്യമിടുന്നതെന്ന് ജോഹന്‍ ജേക്കബ് പറഞ്ഞു. പഠിതാക്കളെ പ്രചോദിപ്പിക്കുന്നതിനും അവരെ സമൂഹത്തില്‍ മാറ്റത്തിന്റെ വക്താക്കളാക്കുന്നതിനുമുള്ള തങ്ങളുടെ ലക്ഷ്യത്തിന് ബ്രൂക്‌സിന്റെ സിദ്ധാന്തം കരുത്ത് പകരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക പരിപ്രേക്ഷ്യത്തില്‍ കാര്യങ്ങള്‍ മനസിലാക്കാനും അതിലൂടെ മാറ്റത്തിന് പ്രചോദനമാകാനും നിരന്തരം മാറികൊണ്ടിരിക്കുന്ന സമൂഹത്തിന് അനുസൃതമായി മാറാനും തങ്ങളുടെ സ്വപ്‌നങ്ങളെ യാഥാര്‍ഥ്യമാക്കാനും ജിപിഎസ് ബ്രൂക്‌സ് കൊച്ചി വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നു.
ഗ്ലോബല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി. ജേക്കബ്, ബ്രൂക്‌സ് എഡ്യുക്കേഷന്‍ ഗ്രൂപ്പ് സിഇഒയും ഡയറക്ടറുമായ ഗ്രഹാം ബ്രൗണ്‍, ഡയറക്ടര്‍ അമേരിക്കാസ് ജെറി സാല്‍വഡോര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
അഡ്മിഷന്‍ ഉള്‍പ്പെടെ വിശദ വിവരങ്ങള്‍ക്ക് info@gpsbrookeskochi.org എന്ന വിലാസത്തില്‍ ഇമെയില്‍ അയക്കുക. വെബ്‌സൈറ്റ്- www.gpsbrookeskochi.org
ബിബിൻ ജോർജ് നായകൻ. ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ സംവിധാനം. കൂടൽ ഫസ്റ്റ് ലുക്ക് റിലീസായി. മലയാളത്തിൽ ആദ്യമായി…
ജനുവരി 4 മുതല്‍ 8 വരെ തലസ്ഥാനത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ യോഗം സ്വാഗത സംഘം…
കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം വിപണിയിലിറക്കാന്‍ ഒരുങ്ങി വെസ്റ്റ. ജന്തുജന്യ ഘടകങ്ങളായ പാലും…
എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ അനീഷ് തകടിയിൽ രചിച്ച 'അയ്യപ്പ അഷ്ടകം' യൂട്യൂബിൽ ശ്രദ്ധ നേടുന്നു. ചെമ്പക ക്രിയേഷൻസിന്റെ ബാനറിൽ രാകേഷ് ആർ…
കൊല്ലം ഓക്സ്ഫോർഡ് സ്കൂളിൽ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും വാർഷികോത്സവം സംഘടിപ്പിച്ചു. ഡിസംബർ 21 ശനിയാഴ്ച സ്കൂൾ അങ്കണത്തിൽ വച്ച്…
സംഘമിത്ര ഫൈനാർട്സ് സൊസൈറ്റിയും ട്രിവാൻഡ്രം ഫോട്ടോഗ്രാഫേഴ്സ് ഫോറവും സംയുക്തമായി തബല മാന്ത്രികൻ ഉസ്താദ് സക്കീർ ഹുസൈനെ അനുസ്മരിച്ചു. ഇന്ന് (22-12-2024)…