EDUCATION

റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത കേരള എൻ. എസ്. എസ് സംഘത്തിനെ ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു അനുമോദിച്ചു

കേരളത്തിന് ലഭിച്ച അംഗീകാരമാണ് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ ലഭിച്ച അവസരമെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. കേരളത്തിനും സംസ്ഥാന എൻ എസ് എസ് ഘടകത്തിനും അഭിമാനിക്കാവുന്ന നേട്ടമാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ നാഷണൽ സർവ്വീസ് സ്കീമിൽ നിന്നും പതിനൊന്നംഗ സംഘത്തിനാണ് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. സംസ്ഥാനത്തെ നാലു ലക്ഷം വോളന്റിയമാരിൽ നിന്നാണ് പത്തു പേർക്കും ഒരു എൻഎസ്‌എസ് പ്രോഗ്രാം ഓഫീസർക്കും ഈ സുവർണ്ണാവസരം കൈവന്നത്. ഒരു മാസം നീണ്ടുനിന്ന പരിശീലനത്തിലൊടുവിലാണ് സംഘം റിപ്പബ്ലിക് ദിന പരേഡിൽ ചുവടുവെച്ചത്. പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഏക സന്നദ്ധസേനാ വിഭാഗമാണ് എൻ എസ് എസ്.

പരേഡിൽ പങ്കെടുത്ത സംഘത്തെ കൊല്ലം മാർബസേലിയോസ് മാത്യൂസ് എഞ്ചിനീയറിംഗ് കോളേജിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ദർശന എസ് ബാബു നയിച്ചു. വിവിധ കോളേജുകളെ പ്രതിനിധീകരിച്ച് ഗൗരി എസ് (നിർമ്മല കോളേജ്, മൂവാറ്റുപുഴ), അനശ്വര വിനോദ് (ശ്രീനാരായണ ഗുരു കോളേജ്, ചേളന്നൂർ), മുഹമ്മദ് ലിയാൻ പി (യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം), സൂര്യലാൽ എൻ പി (കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കോഴിക്കോട്), അഖിൽ രാജൻ (എൻ എസ് എസ് ഹിന്ദു കോളേജ്, ചങ്ങനാശേരി), ദേവിക മേനോൻ (കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, ചേലക്കര), അരുന്ധതി നമ്പ്യാർ (ഗവ. ലോ കോളേജ്, എറണാകുളം), അഞ്ജന കെ മോഹൻ (ടി കെ എം കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം), പി തരുൺ കുമാർ (വിദ്യാ അക്കാദമി ഓഫ് സയൻസ് & ടെക്നോളജി, തൃശ്ശൂർ), സജിൻ കബീർ (ഗവ. ആർട്സ് കോളേജ്, തിരുവനന്തപുരം) എന്നീ വിദ്യാർത്ഥികളാണ് പരേഡിൽ പങ്കെടുത്തത്‌.

ആദരത്തിന് അർഹരായ വോളന്റിയേഴ്സിന് മന്ത്രി പുരസ്‌ക്കാരങ്ങൾ സമ്മാനിക്കുകയും അവരുമായി ആശയവിനിമയം നടത്തുകയും കുട്ടികൾ പരേഡിൽ പങ്കെടുത്ത അനുഭവങ്ങൾ മന്ത്രിയുമായി പങ്കു വെയ്ക്കുകയും ചെയ്തു. മധുരം നൽകിയാണ് മന്ത്രി വോളന്റിയർ സംഘത്തെ യാത്രയാക്കിയത്.

News Desk

Recent Posts

രജത ജൂബിലി ആഘോഷം സമാപിച്ചു

കൊല്ലം ഓക്സ്ഫോർഡ് സ്കൂളിൽ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും വാർഷികോത്സവം സംഘടിപ്പിച്ചു. ഡിസംബർ 21 ശനിയാഴ്ച സ്കൂൾ അങ്കണത്തിൽ വച്ച്…

2 days ago

തബല മാന്ത്രികന്‍ സാക്കിര്‍ ഹുസൈനെ അനുസ്മരിച്ചു

സംഘമിത്ര ഫൈനാർട്സ് സൊസൈറ്റിയും ട്രിവാൻഡ്രം ഫോട്ടോഗ്രാഫേഴ്സ് ഫോറവും സംയുക്തമായി തബല മാന്ത്രികൻ ഉസ്താദ് സക്കീർ ഹുസൈനെ അനുസ്മരിച്ചു. ഇന്ന് (22-12-2024)…

4 days ago

ദി ഓക്സ്ഫോർഡ് സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങൾ 21ന് സമാപിക്കും

കൊല്ലം : ദി ഓക്സ്ഫോർഡ് സ്കൂളിന്റെ ഒരു വർഷം നീണ്ടു നിന്ന രജതജൂബിലി ആഘോഷങ്ങളുടെ സമാപനവും സ്കൂളിന്റെ വാർഷികാഘോഷവും 21ന്…

1 week ago

ഈ മാർക്കറ്റ് നിറയെ സിനിമകളാണ്: ഐഎഫ്എഫ്‌കെയിൽ ശ്രദ്ധേയമായി ഫിലിം മാർക്കറ്റ്

ഐഎഫ്എഫ്കെയ്ക്കു കൂടുതൽ ശോഭയേകി ഫിലിം മാർക്കറ്റിന്റെ വ്യൂയിങ് റൂം സംവിധാനം. ഫിലിം മാർക്കറ്റിന്റെ രണ്ടാം പതിപ്പിൽ ചലച്ചിത്രപ്രവർത്തകരും നിർമാതാക്കളും അവരുടെ…

1 week ago

അപ്പുറവും ഫെമിനിച്ചി ഫാത്തിമയും: മേളയുടെ സ്ത്രീപക്ഷ നിലപാടിന്റെ പ്രതിഫലനം

മേളയിലെ പ്രധാന ആകർഷണമായ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഇത്തവണ രണ്ടു മലയാള ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഇന്ദു ലക്ഷ്മിയുടെ 'അപ്പുറവും' ഫാസിൽ…

2 weeks ago