അപ്പുറവും ഫെമിനിച്ചി ഫാത്തിമയും: മേളയുടെ സ്ത്രീപക്ഷ നിലപാടിന്റെ പ്രതിഫലനം

മേളയിലെ പ്രധാന ആകർഷണമായ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഇത്തവണ രണ്ടു മലയാള ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഇന്ദു ലക്ഷ്മിയുടെ ‘അപ്പുറവും’ ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമയും’ ഇതിനോടകം മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് രണ്ടു ചിത്രങ്ങളും നേടിയത്. സ്ത്രീകളുടെ കഥ പറയുന്ന സ്ത്രീകൾ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ രണ്ടു ചിത്രങ്ങളും ഈ വർഷത്തെ രാജ്യാന്തര ചലച്ചിത്ര മേളയുടെ സ്ത്രീപക്ഷ നിലപാടിന്റെ പ്രതിഫലനം കൂടിയാണ്.

ചെറുപ്പം മുതൽ എഴുത്തിൽ അഭിരുചിയുണ്ടായിരുന്ന തനിക്കു സിനിമ എന്ന മാധ്യമത്തിലൂടെ സർഗാത്മകതയെ മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ സാധിച്ചതായി സംവിധായിക ഇന്ദു ലക്ഷ്മി പറയുന്നു. അതിനുള്ള ഊർജം തന്നതു സിനിമ മേഖലയാണ്. ഹ്രസ്വ ചിത്രങ്ങളിലൂടെ സിനിമാമേഖലയിലേക്ക് കടന്നു വന്ന തനിക്ക് സിനിമയിലൂടെ കഥപറയാൻ എന്നും ആവേശമുണ്ടായിരുന്നു. സിനിമ കാണുന്നതു പോലെ തന്നെ സിനിമയുടെ ചിത്രീകരണവും ഏറെ ആസ്വദിച്ചാണ് ചെയ്യുന്നത്. അണിയറ പ്രവർത്തകരും എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. പരിമിതമായ സാഹചര്യങ്ങൾക്കുള്ളിൽ നിന്നും വളരെ കുറച്ച് ദിവസങ്ങൾക്കുള്ളിലാണ് അപ്പുറം എന്ന സിനിമ ചിത്രീകരിച്ചത്’- എഴുത്തുകാരിയും സംവിധായികയുമായ ഇന്ദു ലക്ഷ്മി പറഞ്ഞു.

അമ്മയോടുള്ള സ്‌നേഹത്തിനും അവരെ നഷ്ടപ്പെടുമെന്ന ഭയത്തിനുമിടയിൽ അകപ്പെട്ട ഒരു കൗമാരക്കാരിയുടെ കഥയാണ് ചിത്രം. സമകാലിക സാമൂഹിക സാഹചര്യത്തിൽ ഒരു പെൺകുട്ടി നേരിടാൻ സാധ്യതയുള്ള എല്ലാ വിഷയങ്ങളെയും പറ്റി ചിത്രം കൃത്യമായി ചർച്ച ചെയ്യുന്നു. അനഘ രവി, ജഗദീഷ്, മിനി ഐ ജി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്

നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദിന്റെ ‘ഫെമിനിച്ചി ഫാത്തിമ’ യാണ് രാജ്യാന്തര മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന രണ്ടാമത്തെ മലയാള ചിത്രം. എന്റെ സിനിമയും അതിലെ ഫാത്തിമയും ഞാൻ കണ്ടു വളർന്ന, കേട്ടുശീലിച്ച എനിക്ക് ചുറ്റുമുള്ള സ്ത്രീകളുടെ പ്രതിഫലനമാണ്. എന്റെ ഉമ്മയും സഹോദരിമാരും കൂട്ടുകാരികളും നേരിട്ട അനുഭവങ്ങളുടെയും ഞാൻ കണ്ട് മനസിലാക്കിയ കഥകളുടെയും ഒരു സമാഹാരമാണ് ഈ കൊച്ചു സിനിമ. ഫെമിനിസിത്തെപ്പറ്റിയോ ഫെമിനിസ്റ്റ് മൂവ്‌മെന്റുകളെപ്പറ്റിയോ ആധികാരികമായ അറിവുനേടാൻ എനിക്ക് സാധിച്ചിട്ടില്ല. ആണും പെണ്ണും തുല്യാരാണെന്ന ഫെമിനിസത്തിലാണ് ഞാനും വിശ്വസിക്കുന്നത് – ഫാസിൽ പറയുന്നു.

മേളയിലെ സ്ത്രീ പ്രാധാന്യവും മലയാളികളുടെ പുരോഗമന ചിന്തകളും പ്രതിഫലിക്കുന്ന ഇത്തരം ചിത്രങ്ങൾ സിനിമാ പ്രേമികൾക്കും നവാഗത സിനിമ പ്രവർത്തകർക്കും ഏറെ പ്രതീക്ഷ ഉളവാക്കുന്നതാണ്.

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

14 hours ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

14 hours ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

14 hours ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

14 hours ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

2 days ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

2 days ago