കേരള രാജ്യാന്തര ചലച്ചിത്ര മേള യഥാർഥ സിനിമ പ്രേമികളുടേത്’: ആൻ ഹുയി

തന്റെ പ്രയത്‌നങ്ങൾക്കു ലഭിച്ച വലിയ അംഗീകാരമാണ് 29-ാമത് ഐഎഫ്എഫ്‌കെയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡെന്നു വിഖ്യാത ചലച്ചിത്രകാരി ആൻ ഹുയി പറഞ്ഞു. കോവിഡിന് മുൻപ് കേരളത്തിലേക്കു വരാനൊരു അവസരം ലഭിച്ചിരുന്നെങ്കിലും നടന്നില്ല. കാത്തിരിപ്പിനോടുവിൽ എത്തിച്ചേർന്നത് ഇത്തരമൊരു പുരസ്‌കാരം സ്വീകരിക്കാൻ വേണ്ടിയാണെന്നത് ഏറെ സന്തോഷം നൽകുന്നു – ആൻ ഹുയി പറഞ്ഞു.

തിരക്കഥാകൃത്തും അഭിനേത്രിയും കൂടിയായ ആൻ ഹുയി സംവിധാന മികവുകൊണ്ടും പ്രമേയങ്ങൾ കൊണ്ടും സിനിമാരംഗത്തു ശ്രദ്ധനേടിയിട്ട് 40 വർഷം കഴിഞ്ഞു. ഈ കാലയളവിൽ ഹോങ്‌കോങ്ങിന്റെ ചരിത്രവും, പലായനവും കുടിയേറ്റവുമെല്ലാം ആൻ ഹൂയി സിനിമകൾക്ക് ആധാരമായിട്ടുണ്ട്. എങ്കിലും സിനിമയ്ക്കുണ്ടായ മാറ്റങ്ങൾക്കൊപ്പം തനിക്കെത്താൻ കഴിഞ്ഞിട്ടില്ല എന്നു സംവിധായിക പറഞ്ഞു. സയൻസ് ഫിക്ഷൻ, ഹോളിവുഡ്, ത്രില്ലർ എന്നിങ്ങനെ എണ്ണമറ്റ വിഭാഗങ്ങളിലേക്കു സിനിമ ചേക്കേറുകയാണ്. കേവലം സാമ്പത്തിക ലാഭവും പ്രേക്ഷകന്റെ സന്തോഷവും മാത്രം കണക്കിലെടുത്താണ് സിനിമകൾ അധികവും ജനിക്കുന്നത്. വാണിജ്യ സിനിമകൾക്കിടയിൽ ആർട്ട് സിനിമകൾക്കുള്ള സ്വീകാര്യത കുറഞ്ഞു വരുന്നുവെന്നും ആൻ ഹുയി അഭിപ്രായപ്പെടുന്നു.

കാലത്തിനും മനുഷ്യർക്കും അവരുടെ സ്വഭാവ രീതികൾക്കും ഉണ്ടാകുന്ന മാറ്റങ്ങൾ തന്റെ തന്നെ ടെലിവിഷൻ ഡ്രാമകളിൽനിന്നു മനസിലാക്കാൻ കഴിയുന്നുണ്ട്. സിനിമകൾ ചരിത്രത്തെ സംരക്ഷിക്കുകയാണ്. ചെറുപ്പത്തിൽ രാഷ്ട്രീയത്തെ വിലക്കപ്പെട്ട കനിയായി കണ്ടിരുന്നെങ്കിലും രാഷ്ട്രീയബോധം ഇല്ലാതെ നിലനിൽപ്പസാധ്യമാണെന്നു കാലക്രമേണ മനസിലായി. സ്ത്രീ എന്ന സ്വത്വത്തിൽ നിന്നുകൊണ്ട് ചിന്തിക്കാനും ലോകത്തെ കാണാനും ശ്രമിച്ചിരുന്നു. ഇന്നു സ്ത്രീപക്ഷ സിനിമകൾ കൂടി വരുകയാണ്. ആ സിനിമകളിൽ വ്യത്യസ്തത തിരയുകയാണ് താനെന്നും സംവിധായിക കൂട്ടിച്ചേർത്തു.

കാലാനുസൃതമായി സമൂഹവും സിനിമയും മാറുകയാണ്. സിനിമയിലൂടെ സംവിധായകർ ആ മാറ്റങ്ങളെ തുറന്ന് കാട്ടുകതന്നെ വേണം – ആൻ ഹുയി വ്യക്തമാക്കി.

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

14 hours ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

14 hours ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

15 hours ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

15 hours ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

2 days ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

2 days ago