ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും എല്ലാ ജില്ലകളിലെയും യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
ഓൺലൈൻ രജിസ്ട്രേഷൻ 2026 ജൂലൈ 20 മുതൽ ആരംഭിച്ചിട്ടുണ്ടെന്നും ഓഗസ്റ്റ് 2 രാത്രി 11 മണിവരെ അപേക്ഷ സമർപ്പിക്കാമെന്നും അധികൃതർ അറിയിച്ചു. രജിസ്റ്റർ ചെയ്ത് പ്രൊവിഷണൽ അഡ്മിറ്റ് കാർഡ് ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്കു മാത്രമേ റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കാൻ കഴിയൂ.
റിക്രൂട്ട്മെന്റ് റാലി 2026 ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 9 വരെ ന്യൂഡൽഹിയിലും ബെംഗളൂരുവിലുമായി നടക്കും. ശാരീരികക്ഷമതാ പരീക്ഷ, ഇംഗ്ലീഷ് എഴുത്തുപരീക്ഷ, സംഗീത പ്രാവീണ്യ പരീക്ഷ, മെഡിക്കൽ പരിശോധന എന്നിവ തിരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമാണ്.
യോഗ്യത: അപേക്ഷകർ 2005 ജനുവരി 1-നും 2009 ജൂലൈ 1-നും ഇടയിൽ ജനിച്ച അവിവാഹിതരായ ഇന്ത്യൻ പൗരന്മാരായിരിക്കണം. എസ്.എസ്.എൽ.സി/പത്താം ക്ലാസ് വിജയിച്ചിരിക്കണം. സംഗീതത്തിൽ പ്രാവീണ്യവും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള സംഗീത യോഗ്യതാ സർട്ടിഫിക്കറ്റോ തത്തുല്യ സംഗീതാനുഭവമോ ഉണ്ടായിരിക്കണം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നാല് വർഷത്തെ സേവനകാലം, ആകർഷകമായ ശമ്പളം, വിവിധ അലവൻസുകൾ, മെഡിക്കൽ-ഇൻഷുറൻസ് പരിരക്ഷ, സേവനാവസാനത്തിൽ ‘സേവാ നിധി’ ആനുകൂല്യം എന്നിവ ലഭിക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് ഇന്ത്യൻ വ്യോമസേനയുടെ സ്ഥിരം കേഡറിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള അവസരവുമുണ്ട്.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, മെഡിക്കൽ മാനദണ്ഡങ്ങൾ, ആവശ്യമായ രേഖകൾ, അപേക്ഷാ നടപടിക്രമം എന്നിവ വിശദമായി പരിശോധിച്ച് നിശ്ചിത സമയപരിധിക്കകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ വിവരങ്ങൾക്ക് https://iafrecruitment.edcil.co.in
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…
അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം അനുവദിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന 'അഭയകിരണം'…
സംസ്ഥാന സഹകരണ വകുപ്പിന് കീഴിലുളള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ എം.ബി.എ ബാച്ചിലേയ്ക്ക് ഒഴിവുളള സീറ്റുകളിലേയ്ക്കുള്ള അഭിമുഖം ഇന്ന്…
ലോ കോളേജ് പൊട്ടക്കുഴി റോഡില്‍ കലുങ്കിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജൂലൈ 27 മുതല്‍ ആഗസ്റ്റ് 10 വരെ തേക്കുമൂട്…
പ്ലസ്ടു, വി.എച്ച്.എസ്.ഇ പഠനത്തിന് ശേഷം മെഡിക്കൽ, എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയ്‌ക്ക് പട്ടികജാതി വികസന വകുപ്പ് തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങളിൽ പരിശീലനം നടത്തുന്നതിനുള്ള…
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ…