സ്പെഷ്യൽ നീഡ്സ് കുട്ടികളുടെ മാതാപിതാക്കൾക്ക് സ്വയം പരിചരണം: കരുതലിനൊപ്പം സ്വയം മറക്കാതിരിക്കാം

ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം ഇരട്ടിയാകുന്നു. സ്പീച്ച് തെറാപ്പി, ഒക്യുപ്പേഷണൽ തെറാപ്പി, ബിഹേവിയറൽ തെറാപ്പി, സ്‌കൂൾ കാര്യങ്ങൾ… അങ്ങനെ നീളുന്ന ഈ യാത്രയിൽ പലപ്പോഴും മാതാപിതാക്കൾ സ്വന്തം ശാരീരിക-മാനസിക ആരോഗ്യത്തെ പൂർണ്ണമായും മറന്നുപോകുന്നു. ജൂലൈ 24 അന്താരാഷ്ട്ര സ്വയം പരിചരണ ദിനമായി (International Self-Care Day) ആചരിക്കപ്പെടുമ്പോൾ ഒരു കാര്യം പ്രത്യേകം ഓർക്കാം: നമ്മുടെ മനസ്സ് നിറഞ്ഞതും ശാന്തവുമായിരുന്നാൽ മാത്രമേ, കുട്ടിക്ക് ആവശ്യമായ പിന്തുണ പൂർണ്ണതയോടെ നൽകാൻ നിങ്ങൾക്ക് സാധിക്കൂ.

പ്രത്യേക ശ്രദ്ധയല്ല; സാധാരണത്വം (നോർമലൈസേഷൻ) ആണ് പ്രധാനം

നമ്മുക്ക് ചുറ്റും ഏറ്റവും കൂടുതൽ കാണുന്ന ഒരു കാര്യം, സമൂഹം അല്ലെങ്കിൽ കുടുംബം ഇത്തരം കുട്ടികൾക്ക് നൽകുന്ന ‘അമിത ശ്രദ്ധ’ അല്ലെങ്കിൽ ‘സഹതാപം’ ആണ്. പലപ്പോഴും ഇത് കുട്ടികളിലും മാതാപിതാക്കളിലും ഒരു വലിയ സമ്മർദ്ദം ഉണ്ടാക്കാറുണ്ട്.

ഇവിടെ നാം മനസ്സിലാക്കേണ്ടത്, സ്പെഷ്യലി ഏബിൾഡ് ആയ കുട്ടികൾക്ക് വേണ്ടത് അമിതമായ സഹതാപമോ പ്രത്യേക പരിഗണനയോ അല്ല; മറിച്ച് ‘സാധാരണത്വം’ അല്ലെങ്കിൽ അംഗീകാരം ആണ്.

• കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നു: മറ്റു കുട്ടികളെപ്പോലെ തന്നെ സാധാരണ രീതിയിൽ സംസാരിക്കുകയും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ കുട്ടികളിൽ ഭയവും അരക്ഷിതാവസ്ഥയും മാറി ആത്മവിശ്വാസം വളരുന്നു.

• മാതാപിതാക്കളുടെ മാനസികഭാരം കുറയ്ക്കുന്നു: “ഞാൻ ഒരു പ്രത്യേക സാഹചര്യം നേരിടുന്നു” എന്ന തോന്നലിനേക്കാൾ “മറ്റു മാതാപിതാക്കളെപ്പോലെ ഞാനും എന്റെ കുട്ടിയെ വളർത്തുന്നു” എന്ന രീതിയിൽ ചിന്തിക്കുന്നത് മാതാപിതാക്കളുടെ മനസ്സിന് വലിയൊരാശ്വാസം നൽകും.

• സാമൂഹിക സമ്പർക്കം എളുപ്പമാക്കുന്നു: കുട്ടികളെ പൊതുവിടങ്ങളിലേക്കും കുടുംബ ചടങ്ങുകളിലേക്കും ഭയമില്ലാതെ കൂട്ടികൊണ്ടുപോകാനും സാധാരണ ജീവിതത്തിന്റെ ഭാഗമാക്കാനും ഇത് സഹായിക്കുന്നു.

മാതാപിതാക്കൾക്കായി ചില സ്വയം പരിചരണ വഴികൾ

അതേപോലെ തന്നെ പ്രധാനമാണ് മാതാപിതാക്കളുടെ മാനസികാരോഗ്യം നന്നായി നിലനിർത്തേണ്ടതും

  1. ചെറിയ വിശ്രമവേളകൾ കണ്ടെത്തുക: ദിവസത്തിൽ 10-15 മിനിറ്റ് നിങ്ങൾക്കായി മാത്രം മാറ്റിവെക്കുക. ശാന്തമായി ശ്വാസമെടുക്കാനും, ഇഷ്ടമുള്ള പാട്ട് കേൾക്കാനും, അല്ലെങ്കിൽ വെറുതെ ഇരിക്കാനും ഈ സമയം ഉപയോഗിക്കാം.
  2. കുറ്റബോധം ഒഴിവാക്കുക (കെയർഗിവർ ഗിൽറ്റ്): “ഞാൻ സ്വയം കുറച്ചു സമയം മാറ്റിവെച്ചാൽ അത് എന്റെ കുട്ടിയോടുള്ള വീഴ്ചയാണോ?” എന്ന അനാവശ്യ കുറ്റബോധം ഒഴിവാക്കുക. സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നത് കുട്ടിക്കുവേണ്ടിയുള്ള നിക്ഷേപമാണ്.
  3. സഹായം ചോദിക്കാൻ മടിക്കരുത്: കുടുംബാംഗങ്ങളുടെയോ പങ്കാളിയുടെയോ സഹായം തേടുക. മുഴുവൻ ഭാരവും ഒറ്റയ്ക്ക് ചുമക്കേണ്ടതില്ല.
  4. തെറാപ്പി യാത്ര ഒരു ദൈനംദിന ജീവിതരീതിയായി കാണുക: തെറാപ്പികളെ ഒരു ‘ചികിത്സ’ എന്നതിലുപരി കുട്ടിയുടെ കഴിവുകൾ വികസിപ്പിക്കാനുള്ള സാധാരണ പ്രവർത്തനങ്ങളായി കണ്ട് സന്തോഷത്തോടെ മുന്നോട്ട് പോവുക.

കുട്ടികളുടെ വികസനത്തിനൊപ്പം തന്നെ വലിയ പ്രാധാന്യം നൽകേണ്ട ഒന്നാണ് മാതാപിതാക്കളുടെ മാനസികാരോഗ്യവും. നിങ്ങളുടെ കുട്ടിയുടെ വളർച്ചയിൽ തടസ്സങ്ങളുണ്ടാകുമ്പോൾ ഭയപ്പെടാതെ, ശാസ്ത്രീയമായ പിന്തുണയോടെയും സ്വയം പരിചരണത്തോടെയും മുന്നോട്ട് പോവുക. ഓർക്കുക, നിങ്ങളുടെ സന്തോഷമാണ് നിങ്ങളുടെ കുട്ടിയുടെ ഏറ്റവും വലിയ ഊർജ്ജം.

തയ്യാറാക്കിയത്: ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി, കൊച്ചി പ്രയത്ന ചൈൽഡ് ഡെവലപ്മെന്റ് സെന്ററിന്റെ സ്ഥാപകൻ.

News Desk

Recent Posts

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

1 hour ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

1 hour ago

‘അഭയകിരണം’ പദ്ധതിയിൽ അപേക്ഷിക്കാം

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം അനുവദിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന 'അഭയകിരണം'…

1 hour ago

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ എം.ബി.എ അഭിമുഖം

സംസ്ഥാന സഹകരണ വകുപ്പിന് കീഴിലുളള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ എം.ബി.എ ബാച്ചിലേയ്ക്ക് ഒഴിവുളള സീറ്റുകളിലേയ്ക്കുള്ള അഭിമുഖം ഇന്ന്…

1 hour ago

ലോ കോളേജ് പൊട്ടക്കുഴി റോഡില്‍ ഗതാഗത നിയന്ത്രണം

ലോ കോളേജ് പൊട്ടക്കുഴി റോഡില്‍ കലുങ്കിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജൂലൈ 27 മുതല്‍ ആഗസ്റ്റ് 10 വരെ തേക്കുമൂട്…

1 hour ago

പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് എൻട്രൻസ് പരിശീലനം

പ്ലസ്ടു, വി.എച്ച്.എസ്.ഇ പഠനത്തിന് ശേഷം മെഡിക്കൽ, എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയ്‌ക്ക് പട്ടികജാതി വികസന വകുപ്പ് തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങളിൽ പരിശീലനം നടത്തുന്നതിനുള്ള…

2 hours ago