ക്രൗഡ് ഫണ്ടിങ് മുതൽ നിർമിതബുദ്ധി വരെ: ഗൗരവകര ചർച്ചകളുമായി മീറ്റ് ദി ഡയറക്ടർ

വൈവിധ്യമാർന്ന വിഷയങ്ങളും രസകരമായ ചർച്ചകൾക്കും വഴിയൊരുക്കി മീറ്റ് ദി ഡയറക്ടർ പരിപാടി. നിർമിത ബുദ്ധിയുടെ സാധ്യതകൾ, നിർമാണ ചെലവിന്റെ അപര്യാപ്തതകൾ തുടങ്ങി ചലച്ചിത്ര നിർമാണത്തിന്റെ വിവിധ വശങ്ങളെപ്പറ്റിയുള്ള സംവാദ വേദിയായിരുന്നു ഇന്നലെ(ഡിസംബർ 15) നടന്ന മീറ്റ് ദ ഡയറക്ടർ പ്രോഗ്രാം.

മുഖക്കണ്ണാടിയുടെ സംവിധായകർ സതീഷ് ബാബുസേനൻ, സന്തോഷ് ബാബുസേനൻ, അങ്കമ്മാളിന്റെ സംവിധായകൻ വിപിൻ രാധാകൃഷ്ണൻ, ഷിർകോവ : ഇൻ ലൈസ് വീ ട്രസ്റ്റിന്റെ സംവിധായകൻ ഇഷാൻ ശുക്ല, വട്ടുസി സോമ്പിയുടെ സംവിധായകൻ സിറിൽ അബ്രഹാം ഡെന്നിസ്, ബോഡിയുടെ സംവിധായകൻ അഭിജിത് മജുംദാർ, നിർമാതാവും സൗണ്ട് ഡിസൈനറുമായ അമല പോപ്പുരി, ദി ഷെയിംലസിലെ അഭിനേത്രി ഒമാരാ ഷെട്ടി തുടങ്ങി മേളയിൽ ഇന്നലെ പ്രദർശിപ്പിച്ച പ്രധാന ചിത്രങ്ങളുടെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർ പ്രേക്ഷകരോടു നേരിട്ട് സംവദിക്കാനെത്തി. പരിപാടിയിൽ മീര സാഹിബ് മോഡറേറ്ററായി. അണിയറ പ്രവർത്തകർ സിനിമകളെ കാണികൾക്ക് പരിചയപ്പെടുത്തിക്കൊണ്ടാണു ചർച്ചകൾ ആരംഭിച്ചത്.  കാണികളുമായുള്ള ചോദ്യോത്തര വേളയുമുണ്ടായിരുന്നു.

രാജ്യാന്തര ചലച്ചിത്ര മേളകളിലെ ഫിലിം മാർക്കറ്റുകളുടെ സാധ്യതകളെയും അതിലൂടെ വിദേശത്തുനിന്നടക്കം ലഭ്യമാക്കാൻ സാധിക്കുന്ന സഹായങ്ങളെക്കുറിച്ചും ഇഷാൻ ശുക്ല വിശദീകരിച്ചു. നിർമാണത്തുകയുടെ അഭാവം കാരണം അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളെപ്പറ്റി ഒമാരാ ഷെട്ടി സംവദിച്ചു. ക്രൗഡ് ഫണ്ടിങ്ങിന്റെ സാധ്യതകളിലൂടെ ജനകീയ സിനിമകളുടെ നിർമാണത്തെക്കുറിച്ച് ബോഡിയുടെ നിർമാതാവ് അമല പോപ്പുരി വിശദീകരിച്ചു. സിനിമയുടെ നിർമാണത്തിന് സഹായമാകുന്ന നിരവധി സാധ്യതകളെ പറ്റിയും സർക്കാർ സംവിധാനങ്ങളെ പറ്റിയും ചർച്ചകൾ നടന്നു.

നിർമിത ബുദ്ധിയുടെ സാധ്യതകളെ പറ്റിയുള്ള ചോദ്യത്തിന് സദസിലെ എല്ലാവരും വ്യത്യസ്ത അഭിപ്രായങ്ങൾ പങ്കുവച്ചു. വരും കാലങ്ങളിൽ എഐ ഉപയോഗിക്കാത്തതു പിന്തിരിപ്പൻ ചിന്താഗതിയായി കണക്കാക്കാമെന്ന് മുതിർന്ന സംവിധായകൻ സതീഷ് ബാബുസേനൻ പറഞ്ഞപ്പോൾ മനുഷ്യന്റെ സർഗാത്മകതയ്ക്കു പകരം വയ്ക്കാൻ കഴിയുന്നതല്ല നിർമിത ബുദ്ധിയെന്നു യുവ സംവിധായകൻ സിറിൽ അബ്രഹാം കൂട്ടിച്ചേർത്തു.

അനിമേഷൻ, തിരക്കഥാരചന തുടങ്ങി സിനിമയുടെ വിവിധ വശങ്ങളിൽ സഹായിക്കാൻ പര്യാപ്തമായ സാങ്കേതിക വിദ്യകൾ നിലവിലുള്ള ഇക്കാലത്ത്, സാങ്കേതിക വിദ്യയെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന് ഇഷാൻ ശുക്ലയും വിപിൻ രാധാകൃഷ്ണനും പറഞ്ഞു. എഐയുടെ സഹായത്തോടെ പൂർണമായി നിർമിക്കുന്ന സിനിമകൾ വിദൂരല്ലെന്നു സതീഷ് ബാബുസേനൻ ചൂണ്ടിക്കാട്ടി.

ഒരുമണിക്കൂറോളം നീണ്ടുനിന്ന പരിപാടി അവസാനിക്കുമ്പോഴും ചോദ്യങ്ങളും, അതിഥികൾക്ക് പറയാനുള്ള ഉത്തരങ്ങളും ബാക്കിയായി. കൺവീനർ ബാലു കിരിയത്ത് പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു.

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

15 hours ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

15 hours ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

15 hours ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

15 hours ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

2 days ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

2 days ago