കേരള സർവ്വകലാശാല ജനറൽ കൗൺസിലില്‍ 9 എസ് എഫ് ഐ അംഗങ്ങള്‍

കേരള സർവ്വകലാശാല യൂണിയൻ, സെനറ്റ്, സ്റ്റുഡന്റസ് കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐയ്ക്ക് ഉജ്ജ്വല വിജയം.bനോമിനേഷൻ പ്രക്രിയ പൂർത്തീകരിച്ചപ്പോൾ തന്നെ സർവ്വകലാശാല യൂണിയനിലെ മുഴുവൻ സീറ്റിലേക്കും എസ് എഫ് ഐ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചെയർമാൻ ആയി ആറ്റിങ്ങൽ ഗവ. കോളേജ് വിദ്യാർത്ഥി വിജയ് വിമൽ തെരഞ്ഞെടുക്കപ്പെട്ടു, മാവേലിക്കര ബിഷപ്പ് മൂർ കോളേജ് വിദ്യാത്ഥിനി മീനാക്ഷി പി ആർ ആണ് ജനറൽ സെക്രട്ടറി. വൈസ് ചെയർമാൻമാരായി ഗെയ്റ്റി ഗ്രേറ്റ്ൽ എസ് എം ( എസ് എൻ കോളേജ് ഫോർ വിമൻസ് കൊല്ലം ), അനഘരാജ് എസ് ( ടി കെ എം എം കോളേജ് നങ്ങ്യാർകുളങ്ങര), അഭിനവ് എസ് ( സെന്റ്‌. സിറിൽസ് കോളേജ് അടൂർ ),ജോയിന്റ് സെക്രട്ടറിമാരായി അനാമിക( ഗവ. കോളേജ് നെടുമങ്ങാട്), മുനിഫ് (എസ് എൻ കോളേജ് പുനലൂർ ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

അക്കൗണ്ട്സ് കമ്മിറ്റി 5 ൽ 5 സീറ്റിലും, യൂണിയൻ എക്സിക്യൂട്ടീവ് 15 ൽ 15 സീറ്റിലും സ്റ്റുഡന്റസ് കൗൺസിൽ 9 സീറ്റിലും എസ് എഫ് ഐ സ്ഥാനാർഥികൾ വിജയിച്ചു.

കേരള സർവ്വകലാശാല ജനറൽ കൗൺസിലേക്ക് പത്ത് സെനറ്റ് മെമ്പർമാരെ തിരഞ്ഞെടുക്കുന്നതിനായി നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച എസ് എഫ് ഐ യുടെ ഒൻപത് പേരുമായി എസ് എഫ് ഐ യുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കലേക്ക് നടത്തിയ ആഹ്ലാദ പ്രകടനം

സർവ്വകലാശാല സെനറ്റിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധികളുടെ തെരഞ്ഞെടുപ്പിൽ അവ്യ കൃഷ്ണൻ (യൂണിവേഴ്സിറ്റി കോളേജ്), അമർനാഥ്‌ എസ് വി (കേരള യൂണിവേഴ്സിറ്റി ക്യാമ്പസ്‌ ), ഫഹദ് മുഹമ്മദ്‌ ഫിറോസ് ( ഗവ ലോ കോളേജ് തിരുവനന്തപുരം ), ദേവിക ആർ ജി (എസ് എൻ വിമൻസ് കൊല്ലം ), അസിഫ് എൻ (യൂണിവേഴ്സിറ്റി കോളേജ് ), വിഷ്ണു എസ് ( എസ് ഡി കോളേജ് ആലപ്പുഴ ), മനീഷ് എസ് ( ഐ എം ടി പുന്നപ്ര ), ധനൂജ സി ഡി ( കേരള ലോ അക്കാദമി ) , വൈഷ്ണവ് യൂ ( പന്തളം എൻ എസ് എസ് കോളേജ് ) എന്നിവർ വിജയിച്ചു.

എ ബി വി പി – കെ എസ് യു സഖ്യം അവിശുദ്ധ സഖ്യം രൂപീകരിച്ച് എസ് എഫ് ഐ യെ പരാജയപ്പെടുത്താൻ നടത്തിയ ശ്രമത്തെ മതനിരപേക്ഷ മുദ്രാവാക്യങ്ങൾ ഉയർത്തി വിദ്യാർത്ഥികൾ ചെറുത്ത് തോൽപ്പിച്ചു.

നുണപ്രചരണങ്ങൾ നടത്തിയും, വ്യാജ വാർത്തകൾ നിർമ്മിച്ചും, അക്രമങ്ങൾ അഴിച്ചുവിട്ടും, മയക്കുമരുന്ന് മാഫിയാ സംഘങ്ങളെ കൂട്ട് പിടിച്ചും എസ് എഫ് ഐ ക്കെതിരെ നടത്തുന്ന സമാനതകളില്ലാത്ത കടന്നാക്രമണങ്ങൾക്കും നേതൃത്വം കൊടുക്കുന്ന സകല വലതുപക്ഷ പിന്തിരിപ്പൻ ശക്തികൾക്കുമുള്ള വിദ്യാർത്ഥികളുടെ മറുപടിയാണ് കേരള സർവ്വകലാശാല തെരഞ്ഞെടുപ്പ് ഫലം.

എസ് എഫ് ഐ ക്ക് വമ്പിച്ച വിജയം സമ്മാനിച്ച വിദ്യാർത്ഥികളെയും, ചരിത്ര വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച മുഴുവൻ സഖാക്കളെയും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ സെക്രട്ടറി പി എം ആർഷൊ എന്നിവർ അഭിവാദ്യം ചെയ്തു.

error: Content is protected !!