EDUCATION

ലോക ഹൃദയ ദിനം – സെപ്റ്റംബര്‍ 29

സെപ്റ്റംബര്‍ 29: മറ്റൊരു ലോക ഹൃദയ ദിനത്തില്ക്ക് നാം എത്തിചേര്‍ന്നിരിക്കുകയാണ്. കോവിഡ് 19 എന്ന മഹാമാരിയുടെ കാലഘട്ടവും കടന്നു പോയിരിക്കുന്നു. ഹൃദ്രോഗം വര്‍ഷം തോറും 18.6 ദശലക്ഷം ആളുകളുടെ ജീവനപഹരിച്ച് നമ്പര്‍ 1 നിശബ്ദ കൊലയാളിയായി തുടരുന്നു. ഇതില്‍ 80 ശതമാനത്തിലേറെ തടയാനാകും എന്നതാണ് ഇതിന്റെ പ്രാധാന്യം.

ഹൃദയ സംരക്ഷണത്തെക്കുറിച്ചും ഹൃദ്രോഗത്തിന്റെ പ്രാധാന്യവും അതെങ്ങനെ തടയാം എന്നും ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ് ഇന്നത്തെ ദിവസത്തെ നമ്മുടെ ഉദ്ദേശം. പുതിയ സാഹചര്യത്തില്‍ ഹൃദയ സംരക്ഷണത്തിനായി നാം ഓരോരുത്തരും എന്തെല്ലാം കാര്യങ്ങളാണ് അറിയാനും ശ്രദ്ധിക്കാനും നമ്മുടെ ചുറ്റുമുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കാനുമുള്ളതെന്ന് നോക്കാം. ‘ഹൃദയം വേറെ ഒരു ഹൃദയത്തിന് ഉപയോഗിക്കൂ‘ എന്നാണ് ലോക ഹൃദയ സംഘടന 2022ല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. നമ്മുടെ ഹൃദയം അഥവാ സ്‌നേഹവും കരുതലും ഓരോ ഹൃദയത്തിനായി ഉപയോഗിക്കുക.

നമ്മള്‍ ഓരോരുത്തരും കുടുംബം, അയല്‍ക്കാര്‍, കൂട്ടുകാര്‍, ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍ ഇങ്ങനെ നമുക്ക് ചുറ്റും ഉള്ളവര്‍ക്ക് ഹൃദയ സംരക്ഷണത്തെക്കുറിച്ചുള്ള അറിവ് പങ്കുവയ്ക്കണം. പുകവലി ഉപേക്ഷിക്കുകയും ആരോഗ്യകരമായ ജീവിതശൈലിയും മൂലം നല്ലൊരു പരിധി വരെ ഹൃദ്രോഗം തടയാന്‍ സഹായിക്കും. ആരോഗ്യകരമായ ജീവിതശൈലി എന്നാല്‍ പ്രധാനമായും ആരോഗ്യകരമായ ഭക്ഷണരീതി, കൃത്യമായ വ്യായാമം, മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി യോഗ, ധ്യാനം, വിനോദം എന്നിവയാണ്.

ആരോഗ്യകരമായ ഭക്ഷണരീതി

  • പച്ചക്കറി, പഴങ്ങള്‍ എന്നിവ ധാരാളമായി കഴിക്കുക.
  • ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കുക.
  • പൂരിത കൊഴുപ്പ് കുറയ്ക്കുക, കൃത്രിമ കൊഴുപ്പ്, ജങ്ക് ഫുഡ് എന്നിവയുടെ ഉപയോഗം ഒഴിവാക്കുക.
    വ്യായാമം

ജീവിതം ചലനാത്മകമാവട്ടെ.. ഒറ്റയ്‌ക്കോ സുഹൃത്തുക്കള്‍ക്കൊപ്പമോ ആയിക്കോട്ടെ – ഓട്ടമോ, നടത്തമോ, കളികളോ ആവട്ടെ. അവനവനായി സമയം കണ്ടെത്തുക. മനസ്സിന് സന്തോഷം തരുന്ന കാര്യത്തില്‍ ദിവസത്തില്‍ കുറച്ചു സമയമെങ്കിലും ഏര്‍പ്പെടുക. മാനസിക സമ്മര്‍ദ്ദം കുറയട്ടെ. IT മേഖലയില്‍ വാശിയോടെ മത്സരിച്ച് ജോലി ചെയ്യുന്നവര്‍ കുത്തിയിരുന്ന് രോഗം വിലയ്ക്കു വാങ്ങുന്ന പോലെയാണ് സ്ഥിതി. ജിം, സുംബ ഡാന്‍സ്, വ്യായാമം ,ചെയ്യാനുള്ള സൗകര്യം എന്നിവ പല ജോലി സ്ഥലത്തും തയ്യാറാക്കി നല്‍കി വരുന്നു.

ജീവിതശൈലി രോഗങ്ങള്‍ കടന്നു വരുന്ന പ്രായം ഗണ്യമായി കുറഞ്ഞു വരികയാണ്. ഹൃദ്രോഗ കാരണങ്ങളായ പ്രമേഹം, അമിത രക്ത സമ്മര്‍ദം, അമിത കൊളെസ്‌ട്രോള്‍ എന്നിവ ആഹാരക്രമം, വ്യായാമം എന്നിവ കൂടാതെ നിര്‍ദ്ദേശാനുസരണം മരുന്നുകള്‍ ഉപയോഗിച്ചും നിയന്ത്രിക്കുക.

അഥവാ നിങ്ങള്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ സംശയം തീര്‍ക്കാന്‍ നിര്‍ദ്ദേശപ്രകാരം പരിശോധനകള്‍ക്ക് വിധേയനാവുക – ഇസിജി, ട്രോപോനിന്‍ ടെസ്റ്റ് എന്നിവ ആദ്യഘട്ടത്തിലും ആവശ്യമെങ്കില്‍ ട്രെഡ്മില്‍ ടെസ്റ്റ്, എക്കോ കാര്‍ഡിയോഗ്രാഫി, ആന്‍ജിയോഗ്രാം മുതലായ പരിശോധനകളിലൂടെ രോഗം കണ്ടുപിടിക്കാനാവും.

രോഗമുള്ളവര്‍ക്ക് ചികിത്സ സംവിധാനങ്ങളെല്ലാം സര്‍വ്വസാധാരണമായി ലഭ്യമാണ്. മരുന്നുകള്‍ കൂടാതെ ചിലര്‍ക്ക് ആന്‍ജിയോപ്ലാസ്റ്റി, ബൈപ്പാസ് സര്‍ജറി, എന്നിവയും ആവശ്യം വന്നേക്കാം. ഇതു കൂടാതെ അതിനൂതനമായ ചില ചികിത്സാ രീതികള്‍ – അതായത് ശസ്ത്രക്രിയ കൂടാതെ വാല്‍വ് മാറ്റിവയ്ക്കുന്നത് (TAVI), മുറിവില്ലാതെ പേസ്‌മേക്കര്‍ വയ്ക്കുന്നത് (Leadless pacemaker) തുടങ്ങിയവ വരെ ഇപ്പോള്‍ ലഭ്യമാണ്.

എന്നിരുന്നാലും അസുഖം വരാതെയുള്ള ഹൃദയസംരക്ഷണം തന്നെയാണ് ഏറ്റവും ഉചിതം.

Dr. Rajalekshmi S.
MD DM FACC FESC FICC
Sr. Consultant Cardiologist
SUT Hospital, Pattom

News Desk

Recent Posts

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

24 hours ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

2 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

2 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

2 days ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

2 days ago

കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുന്നു:  മുഖ്യമന്ത്രി പിണറായി വിജയൻ

143 പുതിയ  ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…

2 days ago