EDUCATION

സംസ്ഥാനത്തെ ആദ്യ ബാലാവകാശ ക്ലബ്ബ് വിതുരയിൽ

കുട്ടികളുടെ അവകാശങ്ങളെ കുറിച്ചും കടമകളെ കുറിച്ചും വിദ്യാർത്ഥികൾക്ക് ബോധവത്കരണം നൽകുന്നതിനും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുമായി സംസ്ഥാനത്തെ സ്‌കൂളുകളിൽ ആദ്യമായി ബാലാവകാശ ക്ലബ്ബ് വിതുര ഗവ.വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂളിൽ യാഥാർഥ്യമായി. സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ ശ്രീ. കെ. വി. മനോജ് കുമാർ ബാലാവകാശ ക്ലബ്ബ് ലോഗോ പ്രകാശനം ചെയ്‌തു കൊണ്ട് ഉൽഘാടനം നിർവ്വഹിച്ചു. സംസ്ഥാനത്തെ മറ്റു സ്‌കൂളുകളിൽ കൂടി വിതുര സ്‌കൂൾ മാതൃക പിന്തുടർന്ന് ബാലാവകാശ ക്ലബ്ബുകൾ രൂപീകരിക്കുന്നതിന് സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

വിതുര സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിലാണ് ബാലാവകാശ ക്ലബ്ബ് നിലവിൽ വന്നത്. സ്‌കൂൾ പി.റ്റി. എ യും വിതുര ഗ്രാമ പഞ്ചായത്തും സഹകരിച്ചാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. ഓരോ ക്ലാസ്സിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി അവരിലൂടെ മറ്റ് വിദ്യാർത്ഥികൾക്ക് കൂടി ബോധവത്കരണം നൽകുന്ന രീതിയിലായിരിക്കും ക്ലബ്ബ് പ്രവർത്തിക്കുന്നത്. സ്‌കൂൾ കൗൻസിലർ കൂടിയായ ശ്രീമതി. സൂര്യ .ബി. കെ ആണ് കൻവീനർ.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ് , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി , വിതുര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി. എസ്.ബാബുരാജ്, വൈസ് പ്രസിഡന്റ് മഞ്ജുഷ ആനന്ദ് , വാർഡ് അംഗം നീതു രാജീവ് , എസ്.പി.സി.പദ്ധതി ജില്ലാ അസി.നോഡൽ ഓഫീസർ റ്റി. എസ്.അനിൽകുമാർ , പി. റ്റി. എ. പ്രസിഡന്റ് എ. സുരേന്ദ്രൻ , എസ്.എം.സി. ചെയർമാൻ വിനീഷ് കുമാർ, പ്രിൻസിപ്പൽ രാജ്കുമാർ, വൈസ് പ്രിൻസിപ്പൽ സിന്ധു ദേവി.റ്റി. എസ് ,വി. എച്ച്.എസ്.ഇ.ഇൻ.ചാർജ്‌ മഞ്ജുഷ , സ്റ്റാഫ് സെക്രട്ടറി എം.എൻ.ഷാഫി , എസ്.പി.സി.ഇദ്യോഗസ്ഥരായ അൻവർ കെ , അൻസറുദ്ധീൻ, പ്രിയ ഐ.വി, അഞ്ചു എന്നിവർ പങ്കെടുത്തു.

News Desk

Recent Posts

കരുത്തുറ്റ ബാറ്റിങ് നിരയും ഓൾറൗണ്ട് മികവും; കെ. സി. എൽ ലേലത്തിൽ തിളങ്ങി ട്രിവാൻഡ്രം റോയൽസ്

തിരുവനന്തപുരം : ലേലത്തിലൂടെ കരുത്തുറ്റൊരു ടീമിനെ സ്വന്തമാക്കി കെസിഎല്ലിൽ ശക്തമായൊരു തിരിച്ചുവരവിനൊരുങ്ങി ട്രിവാൻഡ്രം റോയൽസ്. അനുവദിക്കപ്പെട്ട 50 ലക്ഷം രൂപയും…

9 hours ago

താരലേലത്തിൽ കരുത്ത് തെളിയിച്ച് നിലവിലെ ചാമ്പ്യന്മാർ

തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിലേക്കായി കരുത്തുറ്റൊരു ടീമിനെ സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ്.…

11 hours ago

ഇൻക്ലൂസീവ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എടുത്തുകാട്ടി ചോക്ക് 2026 സംസ്ഥാനതല അധ്യാപക കോൺഫറൻസ്

ഇൻക്ലൂസീവ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എടുത്തുകാട്ടി ചോക്ക് 2026 സംസ്ഥാനതല അധ്യാപക കോൺഫറൻസ്; മികച്ച ഇൻക്ലൂസീവ് സ്കൂളിനും അധ്യാപകർക്കുമുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു…

11 hours ago

തെന്നിന്ത്യൻ വാനമ്പാടി എസ്. ജാനകി അന്തരിച്ചു

മൈസൂരു: ഇന്ത്യൻ ചലച്ചിത്ര സംഗീതലോകത്തെ ഇതിഹാസ ഗായിക എസ്. ജാനകി അന്തരിച്ചു. 88 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മൈസൂരുവിലെ…

12 hours ago

നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ മരണമടഞ്ഞ വിഷയത്തിലെ വീഴ്ചയിൽ സെക്യൂരിറ്റി ജീവനക്കാരനെ ബലിയാടാക്കി: വി ശിവൻകുട്ടി

സംസ്ഥാനത്തെ ആരോഗ്യ മേഖല പ്രതിസന്ധിയിൽ; നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ രാജേഷ് മരണമടഞ്ഞ വിഷയത്തിലെ വീഴ്ചയിൽ സെക്യൂരിറ്റി ജീവനക്കാരനെ ബലിയാടാക്കി ഉന്നതരെ…

1 day ago

അറിയിപ്പ്: കോഷൻ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കാത്തവർ അപേക്ഷ സമർപ്പിക്കണം

കഴക്കൂട്ടം ഗവ. വനിത ഐടിഐയിൽ 2021 അധ്യയന വർഷത്തിൽ ഒരു വർഷ കോഴ്‌സ് പൂർത്തിയാക്കിയ ട്രെയിനികളിൽ നിന്നും ഈടാക്കിയ കോഷൻ…

2 days ago