താരലേലത്തിൽ കരുത്ത് തെളിയിച്ച് നിലവിലെ ചാമ്പ്യന്മാർ

തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിലേക്കായി കരുത്തുറ്റൊരു ടീമിനെ സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ്. കഴിഞ്ഞ സീസണിൽ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച മിക്ക താരങ്ങളെയും നിലനിർത്താനായപ്പോൾ, ബേസിൽ തമ്പി അടക്കമുള്ളവരെ മടക്കിക്കൊണ്ടുവരാനും ഫോമിലുള്ള താരങ്ങളെ പുതുതായി ടീമിലെത്തിക്കാനും കൊച്ചി ബ്ലൂ ടൈഗേഴ്സിനായി. അനുവദിക്കപ്പെട്ട തുക പൂർണ്ണമായും വിനിയോഗിച്ച്, എല്ലാ മേഖലകളിലും സന്തുലിതമായൊരു ടീമിനെയാണ് ഇത്തവണ സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണിൽ ടീമിനെ കിരീടത്തിലെത്തിച്ച ക്യാപ്റ്റൻ സാലി സാംസനെയും ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച മുഹമ്മദ് ആഷിക്കിനെയും കൊച്ചി ലേലത്തിന് മുൻപെ തന്നെ നിലനിർത്തിയിരുന്നു. ബേസിൽ തമ്പിയെ സ്വന്തമാക്കിയാണ് ബ്ലൂ ടൈഗേഴ്സ് ഇത്തവണ ലേലത്തിന് തുടക്കമിട്ടത്. കെസിഎൽ ആദ്യ സീസണിൽ ടീമിനെ നയിച്ച ബേസിലിനെ 5.40 ലക്ഷത്തിനാണ് ഇത്തവണ ടീമിലെത്തിച്ചത്. ബേസിലിനൊപ്പം കെ. എം. ആസിഫും ഏദൻ ആപ്പിൾ ടോമും കൂടി ചേരുമ്പോൾ കരുത്തുറ്റൊരു പേസ് ബോളിങ് നിരയാണ് ഇത്തവണ കൊച്ചിയുടേത്.

കഴിഞ്ഞ സീസണിൽ ബാറ്റിങ് നിരയുടെ നെടുംതൂണായിരുന്ന വിനൂപ് മനോഹരൻ ഇത്തവണയും ടീമിനൊപ്പമുണ്ട്. കൂടാതെ ജോബിൻ ജോബിയും വിപുൽ ശക്തിയും സച്ചിൻ സുരേഷും മുഹമ്മദ് ഷാനുവും ആൽഫി ഫ്രാൻസിസ് ജോണും ചേരുന്ന ബാറ്റിങ് നിരയും കരുത്തുറ്റത് തന്നെ. ലേലത്തിലൂടെ മികച്ച ഓൾറൗണ്ടർമാരെ നിലനി‍ർത്തിയും പുതുതായി ടീമിലെത്തിച്ചും മധ്യനിരയും ലോവർ ഓർഡറും ശക്തമാക്കിയിട്ടുണ്ട്. ടോപ്പ് ഓർഡർ മുതൽ ഒൻപതാം നമ്പർ വരെ ബാറ്റ് ചെയ്യാൻ കഴിയുന്ന താരങ്ങളുണ്ടെന്നതാണ് കൊച്ചി ടീമിന്റെ ഏറ്റവും വലിയ സവിശേഷത. ട്വന്റി-20 ക്രിക്കറ്റിന് അനുയോജ്യമായ രീതിയിൽ വലിയ ഷോട്ടുകൾ കളിക്കാൻ ശേഷിയുള്ള പവർ ഹിറ്റേഴ്സിന്റെ സാന്നിധ്യമാണ് ടീമിന്റെ മറ്റൊരു കരുത്ത്.

മുൻ സീസണുകളിൽ തിളങ്ങിയ മനു കൃഷ്ണൻ, അക്ഷയ് ചന്ദ്രൻ, മിഥുൻ പി. കെ. തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങളെ സ്വന്തമാക്കാനായത് ടൂർണമെന്റിൽ ടീമിന് മുതൽക്കൂട്ടാവും. പവൻ ശ്രീധർ, സച്ചിൻ സുരേഷ് എന്നിവരിലൂടെ വിക്കറ്റ് കീപ്പിങ് മേഖലയും ശക്തം. ഏതെങ്കിലുമൊരു താരത്തിന് വേണ്ടി മാത്രം വലിയൊരു തുക ചെലവഴിക്കാതെ കൃത്യമായ പ്ലാനിങ്ങിലൂടെ മികച്ചൊരു കോമ്പിനേഷൻ ഉണ്ടാക്കാൻ ലേലത്തിലൂടെ കൊച്ചി ടീമിനായിട്ടുണ്ട്. ഒരു ടൂർണമെന്റ് ജയിക്കാൻ ആവശ്യമായ ബാറ്റിങ് ലൈനപ്പും വൈവിധ്യമാർന്ന ബൗളിങ് ഓപ്ഷനുകളും യുവത്വവും പരിചയസമ്പത്തും ഒത്തിണങ്ങിയൊരു ടീം തന്നെയാണ് ഇത്തവണ കൊച്ചിയുടേത്.

കൊച്ചി ബ്ലൂ ടൈഗേഴ്സ്

സാലി സാംസൻ (₹ 7.50 L), മുഹമ്മദ് ആഷിഖ് (₹ 1.50 L), അക്ഷയ് ചന്ദ്രൻ (₹ 1.50 L), ഈഡൻ ആപ്പിൾ ടോം (₹ 3.40 L), മനു കൃഷ്ണൻ (₹ 2.60 L), മിഥുൻ പി. കെ. (₹ 1.50 L), വിനൂപ് മനോഹരൻ (₹ 3.20 L), കെ. എം. ആസിഫ് (₹ 4.80 L), ബേസിൽ തമ്പി (₹ 5.40 L), പവൻ ശ്രീധർ (₹ 1.50 L), ജെറിൻ പി. എസ്. (₹ 2.30 L), സച്ചിൻ സുരേഷ് (₹ 1.90 L), ആൽഫി ഫ്രാൻസിസ് ജോൺ (₹ 1.50 L), ആദി അഭിലാഷ് (₹ 1.35 L), അനന്ദു സുനിൽ (₹ 1.00 L), മുഹമ്മദ് ഷാനു (₹ 1.45 L), ജോബിൻ ജോബി (₹ 1.15 L), അനീഷ് രാജൻ (₹ 0.75 L), കാർത്തിക് ബി. നായർ (₹ 2.70 L), വിപുൽ ശക്തി (₹ 3.00 L)

News Desk

Recent Posts

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 26-08-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്ന് തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര തുടങ്ങിയ മേഖലകളിൽ ഓരോ നക്ഷത്രക്കാർക്കും പൊതുവായി…

1 hour ago

കനകക്കുന്നിൽ ‘പ്ലാസ്റ്റിക് അറസ്റ്റ്’

ഓണം വാരാഘോഷത്തോടനുബന്ധിച്ച് കനകക്കുന്ന് പരിസരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ നിയന്ത്രിക്കുന്നതിനായി 'പ്ലാസ്റ്റിക് അറസ്റ്റ്' പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം നഗരസഭയും ശുചിത്വ മിഷനും…

15 hours ago

ഓണാശംസ നേർന്ന് മുഖ്യമന്ത്രി; ജാതിമത ഭേദമന്യേ ഒരുമിച്ച് നിൽക്കണമെന്ന് ആഹ്വാനം

തിരുവനന്തപുരം: മലയാളികളുടെ മഹനീയ സങ്കൽപ്പമാണ് ഓണമെന്നും ജാതിമത ചിന്തകൾക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകമെങ്ങുമുള്ള…

16 hours ago

വന്ദേമാതരത്തെ സംഘപരിവാർ ദുരുപയോഗം ചെയ്യുന്നു; ദേശസ്നേഹത്തിന്റെ ഏക അളവുകോലാക്കാനുള്ള നീക്കം അപകടകരമെന്ന് സിപിഐ എം

തിരുവനന്തപുരം: ദേശീയഗാനമായ വന്ദേമാതരത്തെ ബിജെപിയും സംഘപരിവാറും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിനോട് ശക്തമായി വിയോജിക്കുന്നതായി സിപിഐ എം. വന്ദേമാതരത്തെ ദേശീയഗാനമായി…

16 hours ago

വാഹന മോഡിഫിക്കേഷൻ: ഓരോ അനധികൃത മാറ്റത്തിനും 5,000 രൂപ പിഴ; പരിശോധന ശക്തമാക്കി എംവിഡി

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ റീൽസ് ചിത്രീകരിക്കുന്നതിനായി വാഹനങ്ങളിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ് (എംവിഡി). അനധികൃത…

16 hours ago

ഗാലറിയിൽ ഇരുന്ന് ക്യാച്ചെടുക്കൂ, ഭാഗ്യശാലികൾക്ക് 6,000 രൂപ ക്യാഷ് പ്രൈസ്; ഗ്രീൻഫീൽഡിൽ കെസിഎൽ ആവേശം ഇരട്ടിയാക്കാൻ ലക്കി ക്യാച്ച്

@​എല്ലാ മത്സരങ്ങൾക്കും പ്രവേശനം സൗജന്യം ​തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ മത്സരങ്ങൾ…

19 hours ago