തിരുവനന്തപുരം∙ കുറഞ്ഞ രക്തസമ്മര്‍ദമുള്ളവര്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മെഫന്‍ട്രമിന്‍ സള്‍ഫേറ്റ് ഉത്തേജകമായി ഉപയോഗിച്ച് കായിക താരങ്ങള്‍. വടംവലി മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കിടയില്‍ മെഫന്‍ട്രമിന്‍ സള്‍ഫേറ്റ് ഉപയോഗം കൂടിയെന്ന് കണ്ടെത്തൽ. 390 രൂപ വിലയുള്ള മരുന്ന് ഏജന്റുമാര്‍ 1500 രൂപ വരെ വാങ്ങിയാണ് വില്‍പന നടത്തുന്നത്. തമിഴ്നാട് അതിര്‍ത്തി കടന്നും കേരളത്തിലേക്ക് മെഫന്‍ട്രമിന്‍ എത്തുന്നുണ്ടെന്നാണ് വിവരം.
3500 പേര്‍ക്ക് ഒറ്റനേരം ഉപയോഗിക്കാന്‍ കഴിയുന്ന മരുന്നുമായി ഒരു വടംവലി താരം പൊലീസിന്റെ പിടിയിലായതോടെ, ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ ആരാധകര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇത്തേതുടർന്ന് സംസ്ഥാന വടംവലി അസോസിയേന്‍ മരുന്ന് ഉപയോഗിക്കുന്ന ടീമുകൾക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ മരുന്നുപയോഗം കണ്ടെത്താൻ കോര്‍ട്ടുകളില്‍ സംവിധാനമില്ല.
കായികധ്വാനം ആവശ്യമുള്ള പണികളെടുക്കുന്ന സാധരണക്കാരിലേക്കും മരുന്നിന്റെ ഉപയോഗം വ്യാപിച്ചിട്ടുണ്ട്. ലഹരി മരുന്നുകളുടെ പട്ടികയിൽ മെഫന്‍ട്രമിന്‍ സള്‍ഫേറ്റിനെ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതാണ് ഇത്തരം മരുന്നുകൾ
പരിശീലനത്തിന് നേതൃത്വം നൽകുന്നത് വിസ്ഡം ഡെവലപ്മെന്റ് ഫൗണ്ടേഷനും ആസ്റ്റർ മെഡ്‌സിറ്റി കൊച്ചിയും തിരുവനന്തപുരം, 22 ജൂലൈ 2026: കേരളത്തിലെ ഒരു…
സംസ്ഥാന ഭൂജലവകുപ്പ് പുതുതായി വാങ്ങിയ അത്യാധുനിക കുഴൽക്കിണർ നിർമാണ യൂണിറ്റിന്റെയും 16 വാഹനങ്ങളുടെയും ഫ്‌ളാഗ് ഓഫ് അമ്പലമുക്ക് ജലവിജ്ഞാനഭവനിൽ ജലവിഭവ…
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് തിരുവനന്തപുരം (ഐസർ തിരുവനന്തപുരം) 14-ാമത് ബിരുദദാന ചടങ്ങ് 2026 ജൂലൈ…
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യനികേതൻ സി.ബി.എസ്.സി സ്‌കൂളിൽ 2026-27 അധ്യയന വർഷം ഒഴിവുള്ള…
തിരുവനന്തപുരം ദേശീയ തൊഴിൽ സേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി നടത്തുന്ന സൗജന്യ കമ്പ്യൂട്ടർ പരിശീലന കോഴ്‌സിലേയ്ക്ക്…
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ആറ് മാസത്തെ സൗജന്യ പ്ലസ്…