തിരുവനന്തപുരം ദേശീയ തൊഴിൽ സേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി നടത്തുന്ന സൗജന്യ കമ്പ്യൂട്ടർ പരിശീലന കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന് കീഴിലുള്ള എൻ.ഐ.ഇ.എൽ.ഐ.റ്റി നടത്തുന്ന ഒരു വർഷത്തെ ഒ ലെവൽ കമ്പ്യൂട്ടർ കോഴ്‌സിലേക്കാണ് പ്രവേശനം.
നിബന്ധനകൾക്ക് വിധേയമായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 1000 രൂപ സ്‌റ്റൈപന്റ് ലഭിക്കും. കെൽട്രോണിന്റെ തിരുവനന്തപുരത്തുള്ള നോളജ് സെന്ററിലാണ് കോഴ്‌സ് നടത്തുന്നത്. 30 വയസിൽ താഴെ പ്രായമുള്ള, മൂന്ന് ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാവുന്നതാണെന്ന് സ്ഥാപന മേധാവി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 0471- 2325154, 8590605260.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് തിരുവനന്തപുരം (ഐസർ തിരുവനന്തപുരം) 14-ാമത് ബിരുദദാന ചടങ്ങ് 2026 ജൂലൈ…
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യനികേതൻ സി.ബി.എസ്.സി സ്‌കൂളിൽ 2026-27 അധ്യയന വർഷം ഒഴിവുള്ള…
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ആറ് മാസത്തെ സൗജന്യ പ്ലസ്…
സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ വിജയിച്ചവർക്ക് സാക്ഷരതാ മിഷൻ മുഖേന ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ…
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 123 കേസുകളിലായി 141 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷൻ…
വനിതാ ശിശുവികസന വകുപ്പിന്റെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ, കനൽ ഇന്നോവേഷൻസ് ചാരിറ്റബിൾ…