വനിതാ ശിശുവികസന വകുപ്പിന്റെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ, കനൽ ഇന്നോവേഷൻസ് ചാരിറ്റബിൾ ട്രസ്റ്റ് കളക്ടേഴ്സ് സൂപ്പർ 100 പരിപാടി സംഘടിപ്പിക്കുന്നു. ജൂലൈ 22ന് രാവിലെ 10:30ന് മഹാത്മാ അയ്യങ്കാളി ഹാളിൽ വച്ച് തൊഴിൽ, വനിതാ-ശിശു വികസന ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ കളക്ടർ അനു കുമാരി അധ്യക്ഷത വഹിക്കും.
പുതിയ അധ്യയന വർഷത്തിലെ വിദ്യാർത്ഥിനികളെ സ്വാഗതം ചെയ്യുന്നതിനോടൊപ്പം കളക്ടേഴ്സ് സൂപ്പർ 100 പദ്ധതിയുടെ പൂർവവിദ്യാർത്ഥിനികളെയും പദ്ധതിയുടെ വിജയത്തിന് നിർണായക പങ്കുവഹിച്ച സന്നദ്ധപ്രവർത്തകരെയും ചടങ്ങിൽ ആദരിക്കും.
വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടർ വി. വിഘ്നേശ്വരി, സബ് കളക്ടർ ആൽഫ്രഡ് ഒ വി, അസിസ്റ്റന്റ് കളക്ടർ വിഷ്‌ണോയ് ദിനേശ് ഹപുരം, വനിതാ-ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ, ഷിംന, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷീജ മേരി എ.പി, ജില്ലാ പട്ടികജാതി വികസന ഓഫീസർ സരിൻ എസ്. എസ്, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ ബിജു ആർ, ട്രെൻസർ ടെക്നോളജി സൊല്യൂഷൻസ് എച്ച്.ആർ. മാനേജർ ശാലിനി ലക്ഷ്മി തുടങ്ങിയവർ പങ്കെടുക്കും.
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന പെൺകുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസവും ശാസ്ത്ര-സാങ്കേതിക മേഖലകളിൽ മികച്ച അവസരങ്ങളും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 123 കേസുകളിലായി 141 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷൻ…
തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്കൃതി ഭവന്റെയും സംസ്കാരസാഹിതി തിരുവനന്തപുരത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ പ്രതിമ അനാച്ഛാദന ചടങ്ങ് ബുധനാഴ്ച…
തിരുവനന്തപുരം, ജൂലൈ 14: ജേക്കബ് വടക്കൻചേരിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രകൃതിജീവന സെമിനാർ ഇന്നലെ തിരുവനന്തപുരത്ത് നടന്നു. രാവിലെ 10 മണി…
തിരുവനന്തപുരം, ജൂലൈ 9, 2026: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് തിരുവനന്തപുരത്തിന്റെ നാലാമത് ഡയറക്ടറായി പ്രൊഫ.…
തിരുവനന്തപുരം: വനംവകുപ്പിന്റെ നിയന്ര്ണതണത്തിലുള്ള സംസ്ഥാനത്തെ ഇക്കോ, വനശ്രി ഷോപ്പുകള്‍ കേന്ദ്രീകരിച്ച് വന്‍തട്ടിപ്പ് നടക്കുന്നതായി പരാതി. വനതെത ആശ്രയിച്ച് കഴിയുഉ്ല്‍പന്നങ്ങള്‍ക്ക് വിപണി…
തിരുവനന്തപുരം: പ്രമുഖ ആഗോള വ്യവസായ ശൃംഖലയായ 'വെസ്റ്റേൺ ഇൻ്റർനാഷണൽ ഗ്രൂപ്പ്' തങ്ങളുടെ മുൻനിര ബ്രാൻഡുകളായ 'ജീപാസ്', 'റോയൽഫോർഡ്' എന്നിവ ഇന്ത്യൻ…