തിരുവനന്തപുരം, ജൂലൈ 14: ജേക്കബ് വടക്കൻചേരിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രകൃതിജീവന സെമിനാർ ഇന്നലെ തിരുവനന്തപുരത്ത് നടന്നു. രാവിലെ 10 മണി മുതൽ ആരംഭിച്ച സെമിനാറിൽ പ്രകൃതിചികിത്സയിലൂടെയും ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
സെമിനാറിന്റെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീഭായി തമ്പുരാട്ടി നിർവഹിച്ചു.
ആരോഗ്യസംരക്ഷണത്തിൽ പ്രകൃതിയോടിണങ്ങിയ ജീവിതരീതികളുടെ പ്രാധാന്യം, രോഗങ്ങളുടെ അടിസ്ഥാനകാരണങ്ങൾ, ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ, ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിശദമായ ക്ലാസുകൾ നടന്നു.
രോഗങ്ങളില്ലാതെ ജീവിക്കുക എന്ന സന്ദേശമാണ് സെമിനാർ പ്രധാനമായും മുന്നോട്ടുവച്ചത്. രോഗങ്ങളുടെ പ്രധാന കാരണങ്ങളായി പോഷകക്കുറവ്, വിഷസാന്നിധ്യം എന്നീ ഘടകങ്ങളെ ചൂണ്ടിക്കാട്ടി. ആരോഗ്യം നിലനിർത്താൻ ഈ കാരണങ്ങളെ തിരിച്ചറിഞ്ഞ് പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും പ്രഭാഷകർ വിശദീകരിച്ചു.
പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള ആരോഗ്യബോധമുള്ള നിരവധി പേർ പങ്കെടുത്തു. പങ്കെടുത്തവരുമായി സംവദിച്ചും സംശയങ്ങൾക്ക് മറുപടി നൽകിയുമാണ് സെമിനാർ സമാപിച്ചത്.
പത്തനംതിട്ട: പമ്പ, നിലയ്ക്കൽ മേഖലകളിൽ സിനിമ ചിത്രീകരണത്തിനായി എത്തിയ സംഘത്തെ നിലയ്ക്കലിൽ ദേവസ്വം ബോർഡ് അധികൃതർ തടഞ്ഞു. ചിത്രീകരണത്തിന് ദേവസ്വം…
ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ മാലിന്യം വലിച്ചെറിയുന്നതും റെയിൽവേ പരിസരങ്ങളിൽ ശുചിത്വചട്ടങ്ങൾ ലംഘിക്കുന്നതും ഇനി കൂടുതൽ കടുത്ത നടപടിക്ക് ഇടയാക്കും. നിയമലംഘനം…
കോട്ടയം: കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. അശോക് കുമാറിന്റെ വീട്ടിൽ അർധരാത്രി മിന്നൽ പരിശോധന നടത്തി എക്സൈസ് കമ്മീഷണർ.…
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്നത്തെ തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര തുടങ്ങിയ കാര്യങ്ങളിലെ പൊതുവായ സാധ്യതകൾ അറിയാം.…
തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രം. ലോക ട്വന്റി-20 ക്രിക്കറ്റിലെ ഇതിഹാസ…
കട്ട് ഓഫ് തീയതി 1990ൽ നിന്ന് 2008ലേക്ക് നീട്ടി; നിശ്ചിത നിരക്കിൽ ഭൂമി ക്രമവത്കരിക്കാം തിരുവനന്തപുരം: മതിയായ രേഖകളില്ലാതെ സർക്കാർ…