ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് വിജയികൾക്ക് ബിരുദപഠനം

സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ വിജയിച്ചവർക്ക് സാക്ഷരതാ മിഷൻ മുഖേന ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബിരുദ കോഴ്‌സ് പഠിക്കുന്നതിന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പദ്ധതിപ്രകാരം അപേക്ഷ ക്ഷണിച്ചു.

പരമാവധി 473 പഠിതാക്കൾക്കാണ് ആനുകൂല്യം. 2026- 27 സാമ്പത്തിക വർഷത്തിലെ ഒന്നാം വർഷത്തെ രണ്ട് സെമസ്റ്ററുകളുടെ കോഴ്‌സ് ഫീസും രജിസ് ട്രേഷൻ ഫീസും ഉൾപ്പെടെ ഒരു പഠിതാവിന് 7,390 രൂപ വീതം ജില്ലാ പഞ്ചായത്ത് വഹിക്കും. പരീക്ഷാ ഫീസ് പരീക്ഷ സമയത്ത് പഠിതാക്കൾ നേരിട്ട് സർവകലാശാലയിൽ അടയ്‌ക്കേണ്ടതാണ്.

ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, സോഷ്യോളജി, ബി.കോം എന്നീ ബിരുദ കോഴ്‌സുകളിലേക്കാണ് പ്രവേശനം. ജില്ലയിലെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പഠനകേന്ദ്രങ്ങളിലായിരിക്കും സമ്പർക്ക പഠന ക്ലാസുകൾ നടക്കുക. കൂടാതെ, ഓൺലൈൻ ക്ലാസുകളും ഉണ്ടാകും.പദ്ധതിപ്രകാരം അപേക്ഷിക്കുന്നവർ കോഴ്‌സുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 3ന് രാവിലെ 11ന് ജില്ലാപഞ്ചായത്ത് ഇ.എം.എസ് ഹാളിൽ നടക്കുന്ന ഏകദിന ഓറിയന്റേഷൻ ക്ലാസിൽ പങ്കെടുക്കണം.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2026 ജൂലൈ സെഷനിൽ സാക്ഷരതാ മിഷൻ മുഖേന രജിസ്റ്റർ ചെയ്യാം. സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സ് വിജയിച്ചവരും ജില്ലയിലെ ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരുമായ പഠിതാക്കൾക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.

നിർദിഷ്ട അപേക്ഷാ ഫോം പൂരിപ്പിച്ച് എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, റേഷൻ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ പഞ്ചായത്ത് ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിൽ സമർപ്പിക്കണം. ജൂലൈ 31വരെ അപേക്ഷകൾ സ്വീകരിക്കും.

എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങളിൽപ്പെട്ട പഠിതാക്കൾക്ക് ഇ-ഗ്രാന്റ്സ് ഫീസ് ആനുകൂല്യം ലഭിക്കുന്നതിനാൽ അവർ ഈ പദ്ധതിപ്രകാരം അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് ഗ്രാമപഞ്ചായത്തുകളിലെ പ്രേരക്മാരുമായോ ജില്ലാ സാക്ഷരതാ മിഷൻ ഓഫീസുമായോ ബന്ധപ്പെടണം.

ഫോൺ: 9495408198, 8075368795, 9048874849.

News Desk

Recent Posts

IISER തിരുവനന്തപുരം 14-ാമത് ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് തിരുവനന്തപുരം (ഐസർ തിരുവനന്തപുരം) 14-ാമത് ബിരുദദാന ചടങ്ങ് 2026 ജൂലൈ…

1 hour ago

ഡോ. അംബേദ്കർ വിദ്യനികേതൻ സി.ബി.എസ്.സി സ്‌കൂളിൽ അഭിമുഖം

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യനികേതൻ സി.ബി.എസ്.സി സ്‌കൂളിൽ 2026-27 അധ്യയന വർഷം ഒഴിവുള്ള…

1 hour ago

സൗജന്യ കമ്പ്യൂട്ടർ പരിശീലനം

തിരുവനന്തപുരം ദേശീയ തൊഴിൽ സേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി നടത്തുന്ന സൗജന്യ കമ്പ്യൂട്ടർ പരിശീലന കോഴ്‌സിലേയ്ക്ക്…

2 hours ago

സൗജന്യ പി.എസ്.സി പരിശീലനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ആറ് മാസത്തെ സൗജന്യ പ്ലസ്…

2 hours ago

ഓപ്പറേഷന്‍ തൂഫാന്‍റെ പരിശോധനയില്‍ 123 കേസുകളിലായി 141 പേര്‍ കൂടി അറസ്റ്റിലായി

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 123 കേസുകളിലായി 141 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷൻ…

22 hours ago

കളക്ടേഴ്സ് സൂപ്പർ 100: ആദരിക്കൽ ചടങ്ങ് 22ന്

വനിതാ ശിശുവികസന വകുപ്പിന്റെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ, കനൽ ഇന്നോവേഷൻസ് ചാരിറ്റബിൾ…

1 day ago