അതിക്രമങ്ങള്‍ നേരിടുന്നതിന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലീസിന്‍റെ ആഭിമുഖ്യത്തില്‍ ശനി, ഞായര്‍ തീയതികളില്‍ (മാര്‍ച്ച് 11, 12) എല്ലാ ജില്ലകളിലും സൗജന്യ പരിശീലനം നല്‍കും. സ്വയം പ്രതിരോധ മുറകളില്‍ പ്രത്യേക പരിശീലനം നേടിയ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് ജ്വാല എന്ന പേരിലുള്ള വാക്ക് ഇന്‍ ട്രെയിനിങ് നല്‍കുന്നത്. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പരിപാടി ശനിയാഴ്ച രാവിലെ ഒന്‍പതിന് എല്ലാ ജില്ലകളിലും ജില്ലാ പോലീസ് മേധാവിമാര്‍ ഉദ്ഘാടനം ചെയ്യും.
മാര്‍ച്ച് 11, 12 തീയതികളില്‍ ദിവസേന നാലു ബാച്ചുകളിലാണ് പരിശീലനം. ഒന്‍പത് മണിക്കും 11 മണിക്കും രണ്ട് മണിക്കും നാല് മണിക്കുമായി നടക്കുന്ന പരിശീലനത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ shorturl.at/eBVZ4 എന്ന ലിങ്കില്‍ പ്രവേശിച്ച് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.
കേരള പോലീസിന്‍റെ ആഭിമുഖ്യത്തില്‍ 2015 ല്‍ ആരംഭിച്ച സ്വയം പ്രതിരോധ പരിശീലന പരിപാടിയിലൂടെ ഇതുവരെ ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും സ്വയം പ്രതിരോധ മുറകളില്‍ പരിശീലനം നേടിയിട്ടുണ്ട്. എല്ലാ ജില്ലകളിലും നാല് വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് പരിശീലനം നല്‍കുന്നത്. ജനമൈത്രി സുരക്ഷാപദ്ധതിയുടെ കീഴില്‍ നല്‍കുന്ന ഈ പരിശീലനം തികച്ചും സൗജന്യമാണ്. താല്‍പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തുടര്‍ന്നും പരിശീലനം നേടാവുന്നതാണ്. ഫോണ്‍ : 0471-2318188.
തിരുവനന്തപുരം, ജൂലൈ 9, 2026: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് തിരുവനന്തപുരത്തിന്റെ നാലാമത് ഡയറക്ടറായി പ്രൊഫ.…
തിരുവനന്തപുരം: വനംവകുപ്പിന്റെ നിയന്ര്ണതണത്തിലുള്ള സംസ്ഥാനത്തെ ഇക്കോ, വനശ്രി ഷോപ്പുകള്‍ കേന്ദ്രീകരിച്ച് വന്‍തട്ടിപ്പ് നടക്കുന്നതായി പരാതി. വനതെത ആശ്രയിച്ച് കഴിയുഉ്ല്‍പന്നങ്ങള്‍ക്ക് വിപണി…
തിരുവനന്തപുരം: പ്രമുഖ ആഗോള വ്യവസായ ശൃംഖലയായ 'വെസ്റ്റേൺ ഇൻ്റർനാഷണൽ ഗ്രൂപ്പ്' തങ്ങളുടെ മുൻനിര ബ്രാൻഡുകളായ 'ജീപാസ്', 'റോയൽഫോർഡ്' എന്നിവ ഇന്ത്യൻ…
കഴക്കൂട്ടം സൈനിക സ്കൂളിൽ "ഭൂഗോള പ്രദക്ഷിണത്തെയും എവറസ്റ്റ് പര്യവേഷണത്തെയുംക്കുറിച്ചുള്ള സംഭാഷണം" എന്ന പേരിൽ പ്രചോദനാത്മകമായ ഒരു പ്രഭാഷണവും സംവേദനാത്മക സെഷനും…
https://youtu.be/7aX4CnbqY-w?si=Uk8sp-CdNjfP3voP
ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ 3-1ന് പരാജയപ്പെടുത്തി അർജന്റീന സെമി ഫൈനലിലേക്ക് മുന്നേറി. ശക്തമായ ആക്രമണവും മികച്ച ടീം പ്രകടനവും…