തിരുവനന്തപുരം : കേരളാ ആരോഗ്യ സർവകലാശാല നടത്തിയ എം ഡി പീഡിയാട്രിക്സ് പരീക്ഷയിൽ ആദ്യത്തെ മൂന്നു റാങ്കുകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കി. പൂജപ്പുര ആകാശ്ദീപിൽ ഡോ ആകാശ് നായരാണ് ഒന്നാം റാങ്ക് നേടിയത്. പി ആർ എസ് ആശുപത്രിയിലെ കാർഡിയോളജി ചീഫ് ഡോ ടൈനി നായരുടെയും ദീപ നായരുടെയും മകനാണ്. ഡോ ആർ എസ് ജ്യോതികൃഷ്ണയ്ക്കാണ് രണ്ടാം റാങ്ക്. തിരുവനന്തപുരം നാവായിക്കുളം അർച്ചനയിൽ രാധാകൃഷ്ണപിള്ളയുടെയും ശ്രീജയയുടെയും മകളാണ്. ഭർത്താവ്: ഡോ മനു(പൾമണറി മെഡിസിൻ). മൂന്നാം സ്ഥാനം ഡോ എം മേഘ, ഡോ റോസ്മിൻ മാത്യു എന്നിവർ പങ്കിട്ടു. എറണാകുളം ഇടപ്പള്ളി സ്വദേശി മേഘ, എൽ ഐ സി റിട്ട ഡെവലപ്പ്മെന്റ് ഓഫീസർ സി ജി മാർത്താണ്ഡന്റെയും ബീനയുടെയും മകളാണ്. മലപ്പുറം അരീക്കോട് സ്വദേശികളായ മാത്യു തോമസിന്റെയും (സിന്റിക്കേറ്റ് ബാങ്ക് റിട്ട സീനിയർ മാനേജർ ) എൽസമ്മ വർഗീസിന്റെയും (റിട്ട ഹൈസ്കൂൾ അധ്യാപിക) മകളാണ് ഡോ റോസ്മിൻ മാത്യു. ഭർത്താവ്: ഡോ ജോയൽ ആൻഡ്രൂസ് (പൾമണറി മെഡിസിൻ)
ആറ്റിങ്ങൽ: മൂന്നമുക്ക് ജംഗ്ഷനിൽ ടോറസ് ലോറി സുന്ദരൻ തട്ടുകട ഹോട്ടൽ കടയിലേക്ക് ഇടിച്ചു കയറി. ലോറിയ്ക്കും കടയിലും തീപ്പിടിച്ചു. സേന…
നം ടി വി തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ (26) വാഹനാപകടത്തിൽ അന്തരിച്ചു. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക്…
വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണം വാരാഘോഷം പ്ലാസ്റ്റിക് രഹിതവും പൂർണ്ണമായും പരിസ്ഥിതിസൗഹൃദവുമായി നടപ്പിലാക്കുമെന്ന് ഗ്രീൻ പ്രോട്ടോകോൾ…
പോസ്റ്റ് ക്രാഷ് എൻക്വയറി നടന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും ഇത്തരം അപകടങ്ങൾ ആവർത്തിക്കരുത്. കർശനമായ വേഗ നിയന്ത്രണം ഈ മഴക്കാലത്ത് നടത്തണം. സ്പീഡ്…
ഖരമാലിന്യ പരിപാലന ചട്ടങ്ങൾ, 2026 ഫലപ്രദമായി നടപ്പാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഏകോപിത പ്രവർത്തനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി ഡി…
സപ്ലൈകോ ഓണം ഫെയറുകൾ ആഗസ്റ്റ് 8 മുതൽ ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി സിവിൽ…