തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കെൽട്രോൺ വിരുദ്ധ പരാമർശം: കെൽട്രോൺ എംപ്ലോയിസ് അസോസിയേഷൻ (സി ഐ ടി യു) കോലം കത്തിച്ച് പ്രതിഷേധിച്ചു

കെൽട്രോൺ സ്ഥാപനങ്ങൾ എയ്റോ സ്പേസ് /പ്രതിരോധ മേഖലയിലടക്കം  വിവിധ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കി ഉയർച്ചയിലേക്ക് നീങ്ങുകയാണ്. ഉത്പാദന രംഗത്ത് ഊന്നൽ നൽകി കൊണ്ട് കെൽട്രോൺ സ്ഥാപനങ്ങളെ പഴയ പ്രതാപത്തിലേക്കു എത്തിക്കുന്നതിനുള്ള വലിയ പരിശ്രമം LDF സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നുണ്ട്.എന്നാൽ ഈ നേട്ടങ്ങളെ യാകെ ഇകഴ്ത്തി കാണിക്കാനും കെൽട്രോണിനെ തകർക്കാനുമുള്ള നീ ക്കങ്ങളാണ് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും നിരന്തരം ഉണ്ടാകുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കെൽട്രോൺ ഒരു സ്‌ക്രൂവോ, നട്ടോ ഉണ്ടാക്കുന്നില്ല എന്ന പ്രതിഷേധാർഹമായ പരാമർശം തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഭാഗത്തു നിന്ന് നിയമസഭയിൽ ഉണ്ടായത്.ഇതിൽ പ്രതിഷേധിച്ചു കെൽട്രോൺ എംപ്ലോയീസ് അസോസിയേഷൻ ഇന്ന് 13.09.23 ബുധനാഴ്ച  വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരത്ത് പ്രതിഷേധ പ്രകടനവും,യോഗവും സംഘടിപ്പിക്കുകയും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കോലം കത്തി ക്കുകയും ചെയ്തു.സ. കടകംപള്ളി സുരേന്ദ്രൻ എം എൽ എ ഉദ്ഘടനം ചെയ് തു.പാളയം VJT ഹാളിന് സമീപത്തു നിന്ന് നിയമസഭ മന്ദിരത്തിലേക്കു നടന്ന പ്രകടനത്തിലും, യോഗത്തിലും 200 ഓളം ജീവനക്കാർ പങ്കെടുത്തു.വർക്കിംഗ്‌ പ്രസിഡന്റ്‌ ഡി മോഹനൻ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ആർ സുനിൽ സ്വാഗതം പറഞ്ഞു.ട്രെഷറെർ PN വേണുഗോപാലൻ,ജയചന്ദ്രൻ നായർ, എസ് എസ് വിനോദ് തുടങ്ങിയവർ സംസാരിച്ചു.

News Desk

Recent Posts

ടോറസ് ലോറി തട്ടുകടയിലേക്ക് ഇടിച്ചു കയറി

ആറ്റിങ്ങൽ: മൂന്നമുക്ക് ജംഗ്ഷനിൽ ടോറസ് ലോറി സുന്ദരൻ തട്ടുകട ഹോട്ടൽ കടയിലേക്ക് ഇടിച്ചു കയറി. ലോറിയ്ക്കും കടയിലും തീപ്പിടിച്ചു. സേന…

2 hours ago

തിരുവനന്തപുരത്ത് വാഹനാപകടം: ജനം ടി വി ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ അന്തരിച്ചു

നം ടി വി തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ (26) വാഹനാപകടത്തിൽ അന്തരിച്ചു. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക്…

16 hours ago

ഹരിത ഓണം; ഗ്രീൻ പ്രോട്ടോക്കോൾ കർശനമാക്കും: വിനോദ സഞ്ചാര വകുപ്പ്

വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണം വാരാഘോഷം പ്ലാസ്റ്റിക് രഹിതവും പൂർണ്ണമായും പരിസ്ഥിതിസൗഹൃദവുമായി നടപ്പിലാക്കുമെന്ന് ഗ്രീൻ പ്രോട്ടോകോൾ…

18 hours ago

കുറ്റിപ്പുറം ബസ് അപകടം ഗൗരവതരമെന്ന് ഗതാഗത മന്ത്രി സിപി ജോൺ

പോസ്റ്റ് ക്രാഷ് എൻക്വയറി നടന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും ഇത്തരം അപകടങ്ങൾ ആവർത്തിക്കരുത്. കർശനമായ വേഗ നിയന്ത്രണം ഈ മഴക്കാലത്ത് നടത്തണം. സ്പീഡ്…

19 hours ago

ശാസ്ത്രീയ മാലിന്യ പരിപാലനത്തിന് ഏകോപിത പ്രവർത്തനം അനിവാര്യം – മുഖ്യമന്ത്രി വി ഡി സതീശൻ

ഖരമാലിന്യ പരിപാലന ചട്ടങ്ങൾ, 2026 ഫലപ്രദമായി നടപ്പാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഏകോപിത പ്രവർത്തനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി ഡി…

19 hours ago

ഓണവിപണിയിൽ മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കും: മന്ത്രി അനൂപ് ജേക്കബ്

സപ്ലൈകോ ഓണം ഫെയറുകൾ ആഗസ്റ്റ് 8 മുതൽ ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി സിവിൽ…

19 hours ago