മ്യൂസിയം ജനമൈത്രി യോഗം ഇന്നലെ (16-09-2023) കൂടി

മ്യൂസിയം ജനമൈത്രി പോലീസിന്‍റെ ജനമൈത്രി സുരക്ഷായോഗം ഈശ്വരവിലാസം റസിഡന്‍റ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വഴുതക്കാട് കാര്‍മല്‍ സ്കൂള്‍ ആഡിറ്റോറിയത്തില്‍ ഇന്നലെ (16-09-2023) വൈകുന്നേരം കൂടി. മ്യൂസിയംഎസ്.ഐ. ദിനേശ് ഡി.ഒ. യോഗം ഉദ്ഘാടനം ചെയ്തു. ഇ.വി.ആര്‍.എ. പ്രസിഡന്‍റ് ശ്യാംദാസ് എസ്.കെ. അദ്ധ്യക്ഷത വഹിച്ചു.

ജോയിന്‍റ്സെക്രട്ടറി ബിജു. എന്‍. നായര്‍ സ്വാഗതം പറഞ്ഞു.യോഗത്തില്‍ കൗണ്‍സിലര്‍മാരായ ശാസ്തമംഗലം മധുസൂദനന്‍നായര്‍, ജഗതി ഷീജാമധു, കുന്നുകുഴി മേരിപുഷ്പം, മ്യൂസിയം ബീറ്റ് ഓഫീസര്‍മാരായ ബിജു. എം.എസ്., സുജിത്ത് ട്രാഫിക് സിറ്റിഎസ്.ഐ. ഉദയകുമാര്‍, വാട്ടര്‍ അതോറിറ്റി എ.ഇ.മാരായ രഞ്ജു. ആര്‍., രോഹിത്. എസ്.വി., സ്വിവറേജ് എ.ഇ.മാരായ അജേഷ് ആര്‍.ജി.,രജില എസ്. കെ.എസ്.ഇ.ബി. എഞ്ചിനീയര്‍മാരായ ഹരിശങ്കര്‍ എസ്., ബാബു. എ. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ നീന. എ., ഷമ്മി ബി.എസ്., അനു. ജെ.എ., ശോഭന എസ്. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു. റോഡിലെ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന ജില്ലാകളക്ടറുടെ ഉത്തരവ് നടപ്പിലാക്കുന്നത് ഫോറസ്റ്റിന്‍റെ ഭാഗത്തുനിന്ന് കാലതാമസം ഉണ്ടാകുന്നു, ഹരിതകര്‍മ്മസേന യൂസര്‍ഫീ കൈപ്പറ്റുന്നതിന് രസീത് നല്‍കുന്നില്ല, വാട്ടര്‍ അതോറിറ്റിയുടെ ബില്‍തുക അടക്കുന്ന സൈറ്റിന് സുരക്ഷിതത്വമില്ല-പേമെന്‍റ് കൃത്യമായിഅടക്കാനും കഴിയുന്നില്ല. പൊതുസ്ഥലങ്ങളിലെ പുകവലി ശല്യം കൂടി വരുന്നു, ബേക്കറി ജംഗ്ഷന്‍ സാനിഡു വിമണ്‍സ് കോളേജ് റോഡ്ഗതാഗതം ടുവേ ആക്കുക. തുടങ്ങിയ പൊതുപരാതികളാണ് അംഗങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചത്. ഇതെല്ലാം വകുപ്പുമേധാവികളുടെശ്രദ്ധയില്‍പ്പെടുത്തി സമയബന്ധിതമായി പരിഗണിക്കുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ മറുപടി പറഞ്ഞു. ജോസ് ജനമൈത്രിഎസ്.എം.ആര്‍.എ. യോഗത്തിന് കൃതഞ്ജത പറഞ്ഞു.

News Desk

Recent Posts

ടോറസ് ലോറി തട്ടുകടയിലേക്ക് ഇടിച്ചു കയറി

ആറ്റിങ്ങൽ: മൂന്നമുക്ക് ജംഗ്ഷനിൽ ടോറസ് ലോറി സുന്ദരൻ തട്ടുകട ഹോട്ടൽ കടയിലേക്ക് ഇടിച്ചു കയറി. ലോറിയ്ക്കും കടയിലും തീപ്പിടിച്ചു. സേന…

10 minutes ago

തിരുവനന്തപുരത്ത് വാഹനാപകടം: ജനം ടി വി ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ അന്തരിച്ചു

നം ടി വി തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ (26) വാഹനാപകടത്തിൽ അന്തരിച്ചു. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക്…

14 hours ago

ഹരിത ഓണം; ഗ്രീൻ പ്രോട്ടോക്കോൾ കർശനമാക്കും: വിനോദ സഞ്ചാര വകുപ്പ്

വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണം വാരാഘോഷം പ്ലാസ്റ്റിക് രഹിതവും പൂർണ്ണമായും പരിസ്ഥിതിസൗഹൃദവുമായി നടപ്പിലാക്കുമെന്ന് ഗ്രീൻ പ്രോട്ടോകോൾ…

16 hours ago

കുറ്റിപ്പുറം ബസ് അപകടം ഗൗരവതരമെന്ന് ഗതാഗത മന്ത്രി സിപി ജോൺ

പോസ്റ്റ് ക്രാഷ് എൻക്വയറി നടന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും ഇത്തരം അപകടങ്ങൾ ആവർത്തിക്കരുത്. കർശനമായ വേഗ നിയന്ത്രണം ഈ മഴക്കാലത്ത് നടത്തണം. സ്പീഡ്…

17 hours ago

ശാസ്ത്രീയ മാലിന്യ പരിപാലനത്തിന് ഏകോപിത പ്രവർത്തനം അനിവാര്യം – മുഖ്യമന്ത്രി വി ഡി സതീശൻ

ഖരമാലിന്യ പരിപാലന ചട്ടങ്ങൾ, 2026 ഫലപ്രദമായി നടപ്പാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഏകോപിത പ്രവർത്തനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി ഡി…

17 hours ago

ഓണവിപണിയിൽ മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കും: മന്ത്രി അനൂപ് ജേക്കബ്

സപ്ലൈകോ ഓണം ഫെയറുകൾ ആഗസ്റ്റ് 8 മുതൽ ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി സിവിൽ…

17 hours ago