മ്യൂസിയം ജനമൈത്രി പോലീസിന്‍റെ ജനമൈത്രി സുരക്ഷായോഗം ഈശ്വരവിലാസം റസിഡന്‍റ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വഴുതക്കാട് കാര്‍മല്‍ സ്കൂള്‍ ആഡിറ്റോറിയത്തില്‍ ഇന്നലെ (16-09-2023) വൈകുന്നേരം കൂടി. മ്യൂസിയംഎസ്.ഐ. ദിനേശ് ഡി.ഒ. യോഗം ഉദ്ഘാടനം ചെയ്തു. ഇ.വി.ആര്‍.എ. പ്രസിഡന്‍റ് ശ്യാംദാസ് എസ്.കെ. അദ്ധ്യക്ഷത വഹിച്ചു.
ജോയിന്‍റ്സെക്രട്ടറി ബിജു. എന്‍. നായര്‍ സ്വാഗതം പറഞ്ഞു.യോഗത്തില്‍ കൗണ്‍സിലര്‍മാരായ ശാസ്തമംഗലം മധുസൂദനന്‍നായര്‍, ജഗതി ഷീജാമധു, കുന്നുകുഴി മേരിപുഷ്പം, മ്യൂസിയം ബീറ്റ് ഓഫീസര്‍മാരായ ബിജു. എം.എസ്., സുജിത്ത് ട്രാഫിക് സിറ്റിഎസ്.ഐ. ഉദയകുമാര്‍, വാട്ടര്‍ അതോറിറ്റി എ.ഇ.മാരായ രഞ്ജു. ആര്‍., രോഹിത്. എസ്.വി., സ്വിവറേജ് എ.ഇ.മാരായ അജേഷ് ആര്‍.ജി.,രജില എസ്. കെ.എസ്.ഇ.ബി. എഞ്ചിനീയര്‍മാരായ ഹരിശങ്കര്‍ എസ്., ബാബു. എ. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ നീന. എ., ഷമ്മി ബി.എസ്., അനു. ജെ.എ., ശോഭന എസ്. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു. റോഡിലെ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന ജില്ലാകളക്ടറുടെ ഉത്തരവ് നടപ്പിലാക്കുന്നത് ഫോറസ്റ്റിന്‍റെ ഭാഗത്തുനിന്ന് കാലതാമസം ഉണ്ടാകുന്നു, ഹരിതകര്‍മ്മസേന യൂസര്‍ഫീ കൈപ്പറ്റുന്നതിന് രസീത് നല്‍കുന്നില്ല, വാട്ടര്‍ അതോറിറ്റിയുടെ ബില്‍തുക അടക്കുന്ന സൈറ്റിന് സുരക്ഷിതത്വമില്ല-പേമെന്‍റ് കൃത്യമായിഅടക്കാനും കഴിയുന്നില്ല. പൊതുസ്ഥലങ്ങളിലെ പുകവലി ശല്യം കൂടി വരുന്നു, ബേക്കറി ജംഗ്ഷന്‍ സാനിഡു വിമണ്‍സ് കോളേജ് റോഡ്ഗതാഗതം ടുവേ ആക്കുക. തുടങ്ങിയ പൊതുപരാതികളാണ് അംഗങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചത്. ഇതെല്ലാം വകുപ്പുമേധാവികളുടെശ്രദ്ധയില്‍പ്പെടുത്തി സമയബന്ധിതമായി പരിഗണിക്കുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ മറുപടി പറഞ്ഞു. ജോസ് ജനമൈത്രിഎസ്.എം.ആര്‍.എ. യോഗത്തിന് കൃതഞ്ജത പറഞ്ഞു.