ഇടുപ്പെല്ല് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി

ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ ഡോ. പ്രിന്‍സ് ഷാനവാസ് ഖാനും സംഘവും.ഇടുപ്പെല്ല് ശസ്ത്രക്രിയ നടത്തുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ രോഗിയാണ് ഫാത്തിമ.

കൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കൂടിയ രോഗിയുടെ ഇടുപ്പെല്ല് പൊട്ടിയതിനുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ ഡോ. പ്രിന്‍സ് ഷാനവാസ് ഖാനും സംഘവും. 110 വയസ്സുള്ള ഫാത്തിമ എന്ന രോഗിയുടെ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. തൃശൂര്‍ ജില്ലയിലെ ചാവക്കാട് സ്വദേശിനിയായ ഫാത്തിമ വീണ് ഇടുപ്പെല്ലിന് പൊട്ടലുമായാണ് ആശുപത്രിയിലെത്തിയത്. ‘ബ്രിട്ടനില്‍ നിന്നുള്ള 112 വയസ്സുള്ള സ്ത്രീയാണ് ലോകത്ത് ഇടുപ്പ് മാറ്റിവയ്ക്കല്‍ നടത്തിയ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന് വിശ്വസിക്കപ്പെടുന്നത്, അതിനൊപ്പം നില്‍ക്കുന്ന നേട്ടം കൈവരിക്കാനും രോഗിയെ പഴയ ജീവിതനിലവാരത്തിലേക്ക് എത്തിക്കാനും സാധിച്ചത് വലിയൊരു നേട്ടവും സന്തോഷവുമാണ്’ എന്ന് ഓര്‍ത്തോപീഡിക്‌സ് സീനിയര്‍ കണ്‍സള്‍ട്ടന്റ്, ഡോ. പ്രിന്‍സ് ഷാനവാസ് ഖാന്‍, കൂട്ടിച്ചേര്‍ത്തു.

‘ഇത്രയും പ്രായം ഉള്ളതിനാല്‍ ശസ്ത്രക്രിയ ചെയ്യുന്നതില്‍ പേടി ഉണ്ടായിരുന്നു, എന്നാല്‍ ഡോക്ടര്‍ ഉറപ്പ് നല്‍കിയതിലൂടെ ശസ്ത്രക്രിയ ചെയ്യുകയും പെട്ടന്ന് തന്നെ പഴയ സ്ഥിതിയിലേക്ക് എത്തിച്ചേരാനും സാധിച്ചു’ എന്ന് രോഗിയുടെ കൂടെ അടുത്ത ബന്ധുക്കള്‍ അഭിപ്രായപ്പെട്ടു.മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്ന അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിന്റെ പ്രത്യേക പദ്ധതിയായ മിത്രയുടെ കീഴിലാണ് ഫാത്തിമയെ പരിചരിക്കുകയും, വാക്കര്‍ ഉപയോഗിച്ച് നടത്തിയിരുന്ന ദിനചര്യകള്‍ ചെയ്യാന്‍ കഴിയാതെ കടുത്ത വേദനയോടെ എത്തിയ ഇവരെ വേദന ലഘൂകരിക്കാനും ശസ്ത്രക്രിയയ്ക്ക് അനുയോജ്യമായ സ്ഥിതി ഉണ്ടാകുവാനും സാധിച്ചത്. അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ എത്തിയ ഉടനെ തന്നെ ഡോ. ബിനോയിയുടെ നേതൃത്വത്തിലുള്ള എമര്‍ജന്‍സി ഡിപ്പാര്‍ട്‌മെന്റ് മെഡിക്കല്‍ ടീം വളരെ ഫലപ്രദമായ ഒരു ഫാസിയ ഇലിയാക് ബ്ലോക്ക് നല്‍കി, അതിലൂടെ 12 മണിക്കൂറിലേക്ക് പൂര്‍ണ്ണമായ വേദന ഇല്ലാതാക്കുകയും ഉടനടി ശസ്ത്രക്രിയ ചെയ്യുവാന്‍ ഡോ. ഡിനിത്തിന്റെ നേതൃത്വത്തില്‍ അനസ്‌തേഷ്യ നല്‍കുകയും, അരമണിക്കൂറിനുള്ളില്‍, ഡോ. പ്രിന്‍സ് ഷാനവാസ് ഖാന്റെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കല്‍ സംഘം ഇടുപ്പെല്ല് പൊട്ടിയതിനുള്ള ശസ്ത്രക്രിയ നടത്തകയും, തുടര്‍ന്ന് 2 മണിക്കൂര്‍ നിരീക്ഷണത്തിനും ഒരു ദിവസം ഐ.സി.യുവിലും തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ റൂമിലേക്കും മാറ്റി. അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ വയോജന പരിചരണത്തിലുള്ള വൈദഗ്ധ്യത്തിന്റെയും പ്രതിബദ്ധതയുടെയും തെളിവാണ് 110 വയസുള്ള ഫാത്തിമ എന്ന രോഗിയുടെ വേഗത്തില്‍ സുഖം പ്രാപിച്ചതും വേദന ഇല്ലാണ്ടാവുകയും പഴയ ജീവിതത്തിലേക്കുള്ള തിരിച്ചുവരവും.’

‘ഈ നേട്ടം ചരിത്രപരമായ നാഴികക്കല്ല് അടയാളപ്പെടുത്തുക മാത്രമല്ല, മുതിര്‍ന്ന പൗരന്മാര്‍ക്ക് അസാധാരണമായ പരിചരണം നല്‍കുന്നതിനുള്ള ആശുപത്രിയുടെ സമര്‍പ്പണത്തെ അടിവരയിടുകയും ചെയ്യുന്നു. അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ വയോജന പരിചരണം സമാനതകളില്ലാത്തതാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടുകയാണ്, ഫാത്തിമയെപ്പോലുള്ള വ്യക്തികള്‍ക്ക് അവരുടെ സ്വാതന്ത്ര്യം വീണ്ടെടുക്കാനും പിന്നീടുള്ള വര്‍ഷങ്ങളില്‍ ഉയര്‍ന്ന ജീവിത നിലവാരം ആസ്വദിക്കാനും കഴിയുമെന്ന് ഉറപ്പാക്കുന്നു’ എന്ന് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി സിഇഒ, സുദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു

News Desk

Recent Posts

ടോറസ് ലോറി തട്ടുകടയിലേക്ക് ഇടിച്ചു കയറി

ആറ്റിങ്ങൽ: മൂന്നമുക്ക് ജംഗ്ഷനിൽ ടോറസ് ലോറി സുന്ദരൻ തട്ടുകട ഹോട്ടൽ കടയിലേക്ക് ഇടിച്ചു കയറി. ലോറിയ്ക്കും കടയിലും തീപ്പിടിച്ചു. സേന…

1 hour ago

തിരുവനന്തപുരത്ത് വാഹനാപകടം: ജനം ടി വി ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ അന്തരിച്ചു

നം ടി വി തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ (26) വാഹനാപകടത്തിൽ അന്തരിച്ചു. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക്…

15 hours ago

ഹരിത ഓണം; ഗ്രീൻ പ്രോട്ടോക്കോൾ കർശനമാക്കും: വിനോദ സഞ്ചാര വകുപ്പ്

വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണം വാരാഘോഷം പ്ലാസ്റ്റിക് രഹിതവും പൂർണ്ണമായും പരിസ്ഥിതിസൗഹൃദവുമായി നടപ്പിലാക്കുമെന്ന് ഗ്രീൻ പ്രോട്ടോകോൾ…

17 hours ago

കുറ്റിപ്പുറം ബസ് അപകടം ഗൗരവതരമെന്ന് ഗതാഗത മന്ത്രി സിപി ജോൺ

പോസ്റ്റ് ക്രാഷ് എൻക്വയറി നടന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും ഇത്തരം അപകടങ്ങൾ ആവർത്തിക്കരുത്. കർശനമായ വേഗ നിയന്ത്രണം ഈ മഴക്കാലത്ത് നടത്തണം. സ്പീഡ്…

18 hours ago

ശാസ്ത്രീയ മാലിന്യ പരിപാലനത്തിന് ഏകോപിത പ്രവർത്തനം അനിവാര്യം – മുഖ്യമന്ത്രി വി ഡി സതീശൻ

ഖരമാലിന്യ പരിപാലന ചട്ടങ്ങൾ, 2026 ഫലപ്രദമായി നടപ്പാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഏകോപിത പ്രവർത്തനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി ഡി…

18 hours ago

ഓണവിപണിയിൽ മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കും: മന്ത്രി അനൂപ് ജേക്കബ്

സപ്ലൈകോ ഓണം ഫെയറുകൾ ആഗസ്റ്റ് 8 മുതൽ ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി സിവിൽ…

18 hours ago