ജില്ലയിലെ സര്‍ക്കാര്‍ ആയുര്‍വേദ – ഹോമിയോപ്പതി സ്ഥാപനങ്ങള്‍ ദേശീയ നിലവാരത്തിലേക്ക്

ഭാരതീയ ചികിത്സാവകുപ്പിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും തെരഞ്ഞെടുക്കപ്പെട്ട പത്ത് ആയുഷ് ആരോഗ്യസ്വാസ്ഥ്യ കേന്ദ്രങ്ങള്‍ ദേശീയ ആയുഷ് മിഷന്റെ സഹകരണത്തോടെ എന്‍.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു. സംസ്ഥാനത്താകെ 150 ആയുഷ് കേന്ദ്രങ്ങളാണ് ഇത്തരത്തില്‍ മികവ് വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നത്. ഇതാദ്യമായാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ മേഖലയില്‍ ഇത്രയധികം ആരോഗ്യസ്ഥാപനങ്ങള്‍ എന്‍.എ.ബി.എച്ച്. മാനദണ്ഡങ്ങള്‍ പാലിച്ച് വിലയിരുത്തല്‍ പ്രക്രിയയിലേക്ക് കടക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍നിന്നും കോര്‍പ്പറേഷനിലെ നേമം വാര്‍ഡും കാട്ടാക്കട, വിതുര, ഒറ്റശേഖരമംഗലം, അരുവിപ്പുറം, പുല്ലമ്പാറ, കഠിനംകുളം ഗ്രാമപഞ്ചായത്തുകളിലെ ആയുര്‍വേദ കേന്ദ്രങ്ങളും വിളവൂര്‍ക്കല്‍, പള്ളിച്ചല്‍, ആനാട് ഗ്രാമപഞ്ചായത്തുകളിലെ ഹോമിയോപ്പതി കേന്ദ്രങ്ങളുമാണ് ആദ്യഘട്ടത്തില്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെടുന്നവ.അടിസ്ഥാന സൗകര്യ വികസനം, രോഗീസൗഹൃദം, രോഗീസുരക്ഷ, ഔഷധഗുണമേന്മ, അണുബാധാനിയന്ത്രണം എന്നിവയുള്‍പ്പടെയുള്ള സേവന മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് എന്‍.എ.ബി.എച്ച്. അംഗീകാരം നല്‍കുന്നത്. എന്‍.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന കേന്ദ്രങ്ങളിലൂടെ ആയുഷ് കേന്ദ്രങ്ങളിലെ ഒ.പി.സേവനങ്ങള്‍, യോഗാപരിശീലനം, ജീവിതശൈലി രോഗ നിയന്ത്രണവും ചികിത്സയും, ഗര്‍ഭകാല-പ്രസവാനന്തര ആരോഗ്യ പരിരക്ഷ, ശിശുക്ഷേമ ആരോഗ്യ പരിരക്ഷ, കൗമാരക്കാര്‍ക്കുള്ള ബോധവത്കരണം, കൗണ്‍സലിങ്, വയോജന പരിപാലനം, മാനസികാരോഗ്യ പരിപാലനം തുടങ്ങിയ സേവനങ്ങള്‍ കൂടുതല്‍ മികവുറ്റ രീതിയില്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കും. ആശാ വർക്കർമാരുടെ സേവനം കൂടി ഉറപ്പുവരുത്തിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.

News Desk

Recent Posts

തിരുവനന്തപുരത്ത് വാഹനാപകടം: ജനം ടി വി ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ അന്തരിച്ചു

നം ടി വി തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ (26) വാഹനാപകടത്തിൽ അന്തരിച്ചു. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക്…

11 hours ago

ഹരിത ഓണം; ഗ്രീൻ പ്രോട്ടോക്കോൾ കർശനമാക്കും: വിനോദ സഞ്ചാര വകുപ്പ്

വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണം വാരാഘോഷം പ്ലാസ്റ്റിക് രഹിതവും പൂർണ്ണമായും പരിസ്ഥിതിസൗഹൃദവുമായി നടപ്പിലാക്കുമെന്ന് ഗ്രീൻ പ്രോട്ടോകോൾ…

13 hours ago

കുറ്റിപ്പുറം ബസ് അപകടം ഗൗരവതരമെന്ന് ഗതാഗത മന്ത്രി സിപി ജോൺ

പോസ്റ്റ് ക്രാഷ് എൻക്വയറി നടന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും ഇത്തരം അപകടങ്ങൾ ആവർത്തിക്കരുത്. കർശനമായ വേഗ നിയന്ത്രണം ഈ മഴക്കാലത്ത് നടത്തണം. സ്പീഡ്…

14 hours ago

ശാസ്ത്രീയ മാലിന്യ പരിപാലനത്തിന് ഏകോപിത പ്രവർത്തനം അനിവാര്യം – മുഖ്യമന്ത്രി വി ഡി സതീശൻ

ഖരമാലിന്യ പരിപാലന ചട്ടങ്ങൾ, 2026 ഫലപ്രദമായി നടപ്പാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഏകോപിത പ്രവർത്തനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി ഡി…

14 hours ago

ഓണവിപണിയിൽ മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കും: മന്ത്രി അനൂപ് ജേക്കബ്

സപ്ലൈകോ ഓണം ഫെയറുകൾ ആഗസ്റ്റ് 8 മുതൽ ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി സിവിൽ…

14 hours ago

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

2 days ago