അഭിമാനത്തോടെ വീണ്ടും: രാജ്യത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രം കേരളത്തില്‍

നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡില്‍ (എന്‍ക്യുഎഎസ്) രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രം. മലപ്പുറം കോട്ടയ്ക്കല്‍ കുടുംബാരോഗ്യ കേന്ദ്രമാണ് 99 ശതമാനം സ്‌കോര്‍ നേടി മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്. ഡല്‍ഹിയില്‍ നടന്ന ആയുഷ്മാന്‍ ഭാരത് ഗുണവത് സ്വാസ്ഥ് നാഷണല്‍ ഈവന്റില്‍ വച്ച് കേന്ദ്ര ആരോഗ്യ സഹമന്ത്രി പുരസ്‌കാരം കൈമാറി. കോട്ടയ്ക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. നഷീദ, സംസ്ഥാന, ജില്ലാ ക്വാളിറ്റി അഷുറന്‍സ് ഓഫീസര്‍മാര്‍, ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

സംസ്ഥാനത്തെ ആരോഗ്യ മേഖലയിലുണ്ടായ പുരോഗതിയ്ക്കുള്ള അംഗീകാരം കൂടിയാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ താലൂക്ക്, ജില്ലാ ആശുപത്രികളില്‍ കൂടി ഗുണനിലവാരം ഉറപ്പാക്കാനായുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. സംസ്ഥാനത്ത് ആകെ 175 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരവും 76 ആശുപത്രികള്‍ക്ക് പുന:അംഗീകാരവും നേടിയെടുക്കാനായി. 5 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 9 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 നഗര കുടുംബാരോഗ്യ കേന്ദ്രം, 116 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

News Desk

Recent Posts

വാദിഭാഗത്തിന് ശിക്ഷ വിധിച്ച സര്‍ക്കാര്‍ നിലപാട്‌ ലജ്ജാകരമെന്ന് കെ എച്ച് എസ് ടി യു

സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കപ്പെടേണ്ടത്‌ ഒരു പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്‌. ഭരണഘടനയുടെ 243-0൦ അനുഛേദം ഈ വിഷയത്തെ കുറിച്ച്‌…

4 mins ago

ആഗോള ഫര്‍ണിച്ചര്‍ ഫിറ്റിംഗ്‌സ് ബ്രാന്‍ഡ് “ബ്ലും” കൊച്ചിയില്‍ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്നു

കൊച്ചി: ഫര്‍ണിച്ചര്‍ ഫിറ്റിംഗ് രംഗത്തെ ആഗോള ബ്രാന്‍ഡായ ബ്ലും കൊച്ചിയില്‍ പുതിയ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്നു. പലാരിവട്ടം എന്‍.എച്ച് ബൈപാസിന്…

19 hours ago

സി. എസ്‌. ഐ ഭരണ കാര്യാലയം തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം – വൈദികര്‍

തിരുവനന്തപുരം: സി. എസ്‌. ഐ ദക്ഷിണ കേരള മഹായിടവകയുടെ ഭരണ കാര്യാലയം അടിയന്തരമായി തുറന്ന്‌ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന്‌ സി.…

19 hours ago

ഗാന്ധി ദർശൻ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

മെഡിക്കൽ കോളേജ് ഹയർ സെക്കന്റ്റി സ്കൂളിലെ ഗാന്ധി ദർശൻ ക്ലബ്ബും ലഹരി വിരുദ്ധ പ്രഭാഷണവും ലഹരി വർജന സമിതി സംസ്ഥാന…

1 day ago

വെള്ളാപ്പള്ളിയുടെ ‘ന്യുനപക്ഷ പ്രീണന’ പരാമർശ ത്തില്‍ മാനവ ഐക്യവേദി പ്രതികരിച്ചു

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻറെ ' ന്യുനപക്ഷ പ്രീണന ' പരാമർശ ത്തിന്റെ…

2 days ago

സർവ്വകലാശാലകൾക്ക് ദേശീയ-അന്തർദേശീയ നേട്ടങ്ങളുടെ കാലം: മന്ത്രി ഡോ. ആർ ബിന്ദു

ഈ സർക്കാർ വന്നതിന് ശേഷം സംസ്ഥാനത്തെ സർവ്വകലാശാലകൾക്ക് ദേശീയ റാങ്കിങ്ങിലും അക്രഡിറ്റേഷനിലും അടക്കം മികച്ച അംഗീകാരങ്ങൾ നേടാനായിട്ടുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിഡോ.…

2 days ago