മാലിന്യം തള്ളിയ വാഹനങ്ങള്‍ പിടിച്ചെടുത്ത് – നഗരസഭ നൈറ്റ് സ്ക്വാഡ്

ഇന്നലെ നഗരസഭ വനിതാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്ന നൈറ്റ് സ്ക്വാഡില്‍ മാലിന്യം വഴിയരികിലും ആമയിഴഞ്ചാന്‍ തോട്ടിലും തള്ളാന്‍ ശ്രമിച്ച വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഫൈന്‍ ചുമത്തുകയും ചെയ്തു. വിവിധ കേസുകളിലായി ആകെ 45,090/- രൂപ ഫൈന്‍ ഈടാക്കി. പൂര്‍ണ്ണമായും വനിതകള്‍ ഉള്‍പ്പെട്ട ഹെല്‍ത്ത് സ്ക്വാഡാണ് ഇന്നലെ രാത്രി പ്രവര്‍ത്തിച്ചത്. ഉറവിടത്തില്‍ ജൈവ മാലിന്യ സംസ്കരണം സാധ്യമാക്കുന്നതിനായി എല്ലാ നടപടികളും നഗരസഭ സ്വീകരിക്കുന്നതിനോടൊപ്പം അജൈവ മാലിന്യ സംസ്കരണത്തിനായി നിരവധി മാര്‍ഗ്ഗങ്ങള്‍ നഗരസഭയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടായിട്ടും അതിനൊന്നും സഹകരിക്കാതെ ഇത്തരത്തില്‍ ജൈവ – അജൈവ മാലിന്യങ്ങള്‍ ജലസ്രോതസ്സുകളിലും വഴിയരികിലും വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.

ഇന്നലെ മാലിന്യം തരംതിരിക്കാതെ ഏജന്‍സിക്ക് നല്‍കിയതിന് Tea Town എന്ന സ്ഥാപനത്തിന് 5,010/- രൂപ ഫൈന്‍ ഈടാക്കുകയുണ്ടായി. KL-20 S-1975 Mahindra Pick Van പിടിച്ചെടുത്തു. KL-34 6340 Mahindra Pick Up, KL-01-DB 5672 Motor Bike, TN 28 AS 1282 Scooty, KL-30 A 9006 Activa, TN 02 BL 7657 Pulsar,
KL-24 W 0706 DUO
എന്നീ വാഹനങ്ങള്‍ ആമയിഴഞ്ചാന്‍ തോടിലുള്‍പ്പെടെ മാലിന്യം തള്ളിയതിന് നഗരസഭ നൈറ്റ് സ്ക്വാഡ് പിടിച്ചെടുക്കുകയുണ്ടായി.

KL-01-AP 2555 നമ്പര്‍ പാസഞ്ചര്‍ ഓട്ടോ അനധികൃതമായി മാലിന്യം ശേഖരിക്കുന്നതിനിടെ നൈറ്റ് സ്ക്വാഡ് പിടികൂടുകയും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിലേയ്ക്കായി ഫോര്‍ട്ട് ഗ്യാരേജിലേക്ക് പോകുന്ന വഴിക്ക് ഓട്ടോ ഡ്രൈവര്‍ ഓട്ടോയുമായി കടന്നുകളയുകയും ചെയ്തു. ആയതിനെ സംബന്ധിച്ച് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമാണ്. എല്ലാത്തരം മാലിന്യങ്ങളും സംസ്കരിക്കാനുള്ള സംവിധാനവും നഗരസഭ ഒരുക്കിയിട്ടുള്ളതും പൊതുജനങ്ങള്‍ക്ക് അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സംശയങ്ങള്‍ നഗരസഭ ഓഫീസില്‍ അന്വേഷിച്ച് സംശയനിവൃത്തി വരുത്താവുന്നതുമാണ്.

നൈറ്റ് സ്ക്വാഡുമായി ബന്ധപ്പെട്ട് ഇന്നലെ 3 സ്ക്വാഡുകളിലായി ശ്രീമതി. ഗായത്രി (എച്ച്.ഐ), ജെ.എച്ച്.ഐ മാരായ ഷൈനി ഡി രാജ്, പ്രീതി, ഷീജാബാബു, ഷംല.റ്റി.എ, ഷെറീന സലാം, ലക്ഷ്മിരാജ്, സൗമ്യ, അശ്വതി എന്നിവര്‍ നേതൃത്വം നല്‍കി. യാതൊരു കൂസലുമില്ലാതെ ജലസ്രോതസ്സുകളിലും വഴിയരികിലും മാലിന്യം വലിച്ചെറിയാന്‍ തുനിയുന്നത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മേയര്‍ അറിയിച്ചു.

News Desk

Recent Posts

ഐപിആർഡി വീഡിയോ സ്ട്രിംഗർമാരുടെ പാനലിലേക്ക് അപേക്ഷിക്കാം

ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ വീഡിയോ സ്ട്രിംഗർമാരുടെ പാനൽ തയാറാക്കുന്നതിന് അപേക്ഷ…

15 hours ago

മത്സ്യത്തൊഴിലാളികളുടെ മക്കളുടെ സമഗ്ര വികസനത്തിന് പ്രത്യേക പദ്ധതികൾ: മന്ത്രി വി.ഇ അബ്ദുള്‍ ഗഫൂര്‍

വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാര്‍ഡുകൾ വിതരണം ചെയ്തു. മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും സമഗ്രവികസനത്തിനും പ്രത്യേക പദ്ധതികൾ നടപ്പാക്കിവരികയാണെന്ന് മത്സ്യബന്ധനം,…

16 hours ago

കേന്ദ്ര ഗതാഗത മന്ത്രാലയവുമായി ചേർന്ന് റോഡ് സുരക്ഷാ പദ്ധതിക്ക് തുടക്കം കുറിച്ച് റാപ്പിഡോ

കൊച്ചി, 09-06-2026: ഓൺലൈൻ ടാക്സി സേവന ദാതാക്കളായ റാപ്പിഡോ കേന്ദ്ര റോഡ് ഗതാഗത & ഹൈവേ മന്ത്രാലയത്തിന്റെ റോഡ് സുരക്ഷാ…

17 hours ago

സി‌എസ്‌ആർ സംരംഭങ്ങളുടെ ഭാഗമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തി യുഎസ് ടി

തിരുവനന്തപുരം, 11 ജൂൺ 2026: പ്രമുഖ എഐ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി തങ്ങളുടെ സിഎസ്ആർ…

18 hours ago

രക്തദാനവും അവയവദാനവും സമൂഹത്തിന്റെ ജീവകാരുണ്യ സംസ്‌കാരം: മന്ത്രി കെ മുരളീധരൻ

ലോക രക്തദാതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. രക്തദാനവും അവയവദാനവും സമൂഹത്തിന്റെ ജീവകാരുണ്യ സംസ്‌കാരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…

19 hours ago

നോര്‍ക്ക ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം വഴി 15 വിദ്യാര്‍ത്ഥികള്‍ക്ക് ജര്‍മ്മനിയില്‍ നഴ്സിംങ് പഠനം കോണ്‍ട്രാക്ട് കൈമാറി

പ്ലസ്ടു വിനുശേഷം ജര്‍മ്മനിയില്‍ സൗജന്യവും സ്റ്റൈപ്പന്റോടെയുമുളള നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി…

19 hours ago