പക്ഷിപ്പനിയുടെയും പന്നിപ്പനിയുടെയും രോഗനിർണയ സംവിധാനം കേരളത്തിൽ നടപ്പാക്കും – മന്ത്രി ജെ ചിഞ്ചു റാണി

ഫീൽഡ് തലത്തിൽ പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളുടെ തലച്ചോറിന്റെ സാമ്പിൾ ശേഖരിക്കുന്നതിന്റെയും Veterolegal കേസുകൾ കൈകാര്യം ചെയ്യുന്നതിന് വെറ്ററിനറി സർജന്മാർക്കായി പാലോടുള്ള സ്റ്റേറ്റ് ഇൻസ്റ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസസിൽ വച്ച് നടന്ന സംസ്ഥാന തല പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇത്തരത്തിൽ ഫീൽഡിൽ വച്ച് തന്നെ മൃഗങ്ങളുടെ തലച്ചോറിന്റെ സാമ്പിളുകൾ ശേഖരിക്കുന്നത് വഴി മൃഗങ്ങളുടെ ശവശരീരം പരിശോധനയ്ക്കായി ലാബിലേക്ക് കൊണ്ടുപോകുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിക്കും എന്നും മന്ത്രി വ്യക്തമാക്കി.

സ്റ്റേറ്റ് ഇൻസ്റ്റ്യൂട്ട് ഓഫ് അനിമൽ സയൻസസ് പാലോടിൽ നിലവിലുള്ള ബി എസ് എൽ II ലാബിനെ ബിഎസ് എൽ III യിലേക്ക് ഉയർത്തുന്നതിനുള്ള ചർച്ചകളും ശ്രമങ്ങളും നടന്നുവരുന്നുണ്ടെന്നും ഇതുവഴി സാംക്രമിക രോഗങ്ങൾ ആയ പക്ഷിപ്പനി, പന്നിപ്പനി എന്നിവയുടെ സാമ്പിളുകൾ NIHSAD ഭോപ്പാലിലേക്ക് അയക്കുന്നതിന് പകരം SIAD ൽ തന്നെ അതിവേഗം രോഗം നിർണയം നടത്താൻ സാധിക്കുമെന്നും മന്ത്രിചുണ്ടിക്കാട്ടി.

ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഡോ. ഷീല സാലി T ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് ഇൻസ്റ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്റിനറി ബയോളജിക്കൽസ് ഡയറക്ടർ ഡോ. വിന്നി ജോസഫ്, തിരുവനന്തപുരം ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ. ശ്രീകുമാർ പി എസ്, കന്നുകുട്ടി പരിപാലന പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ ഡോ. മീര അൺവിൻ ആൻറണി, ഡോ. എൽ രാജേഷ്, ഡോ. മായാ ബാലകൃഷ്ണൻ എന്നിവർ സംസാരിക്കുകയും ചെയ്തു.

ഡോ. സഞ്ജയ് ഡി , ഡോ. അപർണ എസ്, ഡോ. പ്രത്യുഷ്, ഡോ. അജിത് കുമാർ, ഡോ. അബീന, ഡോ. സൗമ്യ എന്നിവർ നയിച്ച പരിശീലന പരിപാടിയിൽ തിരുവനന്തപുരം ജില്ലയിലെ 25 വെറ്റിനറി സർജൻമാർക്ക് ആദ്യ ഘട്ടമെന്ന നിലയിൽ പരിശീലനം നൽകിയത് .

error: Content is protected !!